POLLUTED CITY IN THE WORLD
ലോകത്തിൽ ജനസംഖ്യ കൂടി വരുകയാണല്ലോ . ജനസംഖ്യ കൂടുന്നതിനനുസരിച്ച് മാലിന്യവും കൂടും . മാലിന്യം കൂടുന്നതിലല്ല അതിന്റെ സംസ്കരണം കൂടെ നല്ല രീതിയിൽ ആണെങ്കിൽ കുഴപ്പമില്ല . ഈ മാലിന്യത്തിൽ തന്നെ പലവിധം ഉണ്ട് ജൈവമാലിന്യം അജൈവ മാലിന്യം പിന്നെ ഇലക്ട്രോണിക് മാലിന്യം ആശുപത്രി മാലിന്യം അങ്ങനെ പോകുന്നു . മാലിന്യം നല്ല രീതിയിൽ സംസ്കരിക്കാൻ കഴിയാതെ വരുമ്പോൾ എന്തുപറ്റുന്നു . അത് മറ്റുപല രോഗങ്ങൾക്കും കാരണം ആവുന്നു .
പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ കത്തിച്ചാൽ അതുമൂലം മനുഷ്യർക്കും പ്രകൃതിക്കും ദോഷം ഉണ്ടാവുന്ന കാര്യം ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിവ് ഉള്ളതാണ് . അപ്പോൾ ചിലർ ചോദിക്കും ഞാൻ കുറച്ചു പ്ലാസ്റ്റിക് കത്തിച്ചു എന്നുകരുതി എന്ത് ആവാൻ ആണ് . ഇതുപോലെ ഇന്ത്യ മഹാരാജ്യത്തുള്ള കോടി കണക്കിനാളുകൾ ചെയ്താലോ . ഞാൻ പറഞ്ഞുവരുന്നത് മാലിന്യങ്ങൾ മനുഷ്യന് എത്രത്തോളം ദോഷം ആണ് എന്നാണ് . അങ്ങനെ ആണെങ്കിൽ നമുക്ക് ലോകത്തിലെ തന്നെ ഏറ്റവും മാലിന്യം നിറഞ്ഞ സ്ഥലം ഏതാണ് എന്ന് ഒന്ന് നോക്കിയാലോ .
ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ നഗരം ആയ ലാഹോർ . ഐ . ക്യു എയറിന്റെ പുതിയ എയർ ക്വാളിറ്റി ഇൻഡക്സ് ( എ . ക്യു . ഐ ) പ്രകാരം 354 എ . ക്യു .ഐ ഉള്ള ലാഹോർ താമസക്കാർക്ക് അപകടകരമായ നഗരം ആണ് . പാക്കിസ്ഥാനിലെ തന്നെ കറാച്ചി പതിമൂന്നാം സ്ഥാനത്ത് ഉണ്ട് . 164 എ . ക്യു .ഐ ഉള്ള കറാച്ചി അനാരോഗ്യകരം എന്ന വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത് .
പുക വ്യവസായം വിളകൾ കത്തിക്കുന്നത് തുടങ്ങിയവയാണ് 1.1 കോടി ജനസംഖ്യ ഉള്ള ലാഹോറിനെ മലിനമാക്കുന്നത് . കറാച്ചിയിലെ സ്ഥിതി വ്യത്യസ്തം അല്ല . ഇരുനഗരങ്ങളിലുമായി ലക്ഷക്കണക്കിനുപേർക്ക് അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഇതിനോടകം തന്നെ പിടിപെട്ടിട്ടുണ്ട് . ശുദ്ധവായുവും മലിനമില്ലാത്ത പ്രകൃതിക്കും വേണ്ടി നമുക്ക് ഒരുമിച്ച് മാലിന്യത്തെ തുടച്ചുനീക്കാം .
0 Comments
thanks for u r feedback