PAN-AMERICAN HIGHWAY
14 രാജ്യങ്ങളിലൂടെ കടന്നുപോകുന്ന ഒരു റോഡ് . ഏകദേശം 47000 ലേറെ കിലോമീറ്റർ ദൂരം . ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയതും അപകടകരവുമായ റോഡാണിത് അതിനെ കുറിച്ച് നമുക്ക് വായിച്ചറിയാം .
തെക്കേ അമേരിക്കയിലേയും വടക്കേ അമേരിക്കയിലേയും റോഡുകളുടെ ഒരു ശൃംഖലയാണ് പാൻ-അമേരിക്കൻ ഹൈവേ എന്ന പേരിൽ അറിയപ്പെടുന്നത് . ഗിന്നസ് ലോക റെക്കോർഡനുസരിച്ച് ലോകത്തിലെ ഏറ്റവും നീളമുള്ള ഗതാഗതയോഗ്യമായ പാതയാണ് പാൻ-അമേരിക്കൻ ഹൈവേ .
അമേരിക്കൻ സംസ്ഥാനം ആയ അലാസ്കയിലെ പ്രൂഡോ ബേ മുതൽ അർജന്റീനയിലെ ഉഷുവയ വരെ 48,000 കിലോമീറ്റർ (ഏകദേശം 30,000 മൈൽ) ദൈർഘ്യമുണ്ട് പാൻ-അമേരിക്കൻ എന്ന ഈ റോഡിന് .
മധ്യ-തെക്കേ അമേരിക്കകൾക്കിടയിലുള്ള ഏകദേശം 160 കിലോമീറ്റർ വീതിയുള്ള ഡാരിയൻ ഗ്യാപ്പാണ് ഈ ഹൈവേയിലെ പ്രധാന വെല്ലുവിളി . ഡാരിയൻ പ്രവിശ്യയെ തെക്കേ അമേരിക്കയിലെ കൊളംബിയയിൽ നിന്ന് വേർതിരിക്കുന്ന ചതുപ്പ് നിലത്തിന്റെയും വനത്തിന്റെയും വലിയ ഭാഗമാണ് ഡാരിയൻ ഗ്യാപ് . ഈ പ്രദേശത്ത് എത്തുമ്പോൾ വഴി മുറിയുകയാണ് . പിന്നെയുളളത് അത്യന്തം അപകടം നിറഞ്ഞ ചെറുകാട്ടുവഴികളും . ഇവിടെ ഒരു റോഡ് നിർമ്മിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇതുവരെ ആർക്കുമില്ല .
കാനഡ, യുഎസ്എ, മെക്സിക്കോ, ഗ്വാട്ടിമാല, എൽ സാൽവഡോർ, ഹോണ്ടുറാസ്, നിക്കരാഗ്വ, കോസ്റ്റാറിക്ക, പനാമ, കൊളംബിയ, ഇക്വഡോർ, പെറു, ചിലെ, അർജന്റീന എന്നീ 14 ഓളം രാജ്യങ്ങളിലൂടെ ഈ ദേശീയപാത കടന്നുപോകുന്നതിനാൽ, പല തരത്തിലുള്ള സംസ്കാരങ്ങളിലൂടെയും ജീവിതങ്ങളിലൂടെയുമുള്ള സഞ്ചാരം കൂടിയാണ് പാൻ-അമേരിക്കൻ പാതയിലൂടെ ഉള്ള യാത്ര . ദേശീയപാതയുടെ ചില ഭാഗങ്ങളിൽ വരണ്ട കാലാവസ്ഥയുള്ളപ്പോൾ മാത്രമേ കടന്നുപോകാൻ കഴിയൂ,
പല പ്രദേശങ്ങളിലും ഡ്രൈവിങ് അപകടകരവുമാണ് .
ആർട്ടിക്, ബോറൽ ഫോറസ്റ്റ്, പർവതങ്ങൾ, വരണ്ട മരുഭൂമികൾ, ഉഷ്ണമേഖലാ കാടുകൾ എന്നിങ്ങനെ വിവിധ കാലാവസ്ഥകളിലൂടെയുള്ള യാത്രയ്ക്കിടയിൽ നിരവധി പ്രകൃതിദൃശ്യങ്ങളും കാണാം . ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പർവതനിരയായ ആൻഡീസ് പർവതനിരയിലൂടെയും ഈ പാത നീളുന്നു .
ഏറ്റവും വെല്ലുവിളി നിറഞ്ഞ റോഡുകളിലൊന്നാണിതെന്ന് ആ വഴി യാത്ര ചെയ്ത പലരും സാക്ഷ്യപ്പെടുത്തിയതാണ് . പാൻ-അമേരിക്കൻ ഹൈവേയുടെ പ്രശസ്തമായ വിഭാഗങ്ങളിൽ അലാസ്ക ഹൈവേയും ഇന്റർ-അമേരിക്കൻ ഹൈവേയും (അമേരിക്കയും പനാമ കനാലും തമ്മിലുള്ള ഭാഗം) ഉൾപ്പെടുന്നു .
കടുത്ത തണുപ്പ് കാരണം, വടക്ക്, തെക്ക് ഭാഗങ്ങളിലേക്കു ശൈത്യകാലത്ത് യാത്ര ചെയ്യുന്നത് മിക്കവരും ഒഴിവാക്കുകയാണ് ചെയ്യാറ് . അതായത്, ഈ ഹൈവേയിലൂടെയുള്ള യാത്ര പൂർത്തിയാകാൻ ഏതാണ്ട് ഒന്നര വർഷം വേണ്ടിവരും .
0 Comments
thanks for u r feedback