കുരുവിയുടെ പ്രതികാരം
വളരെ പണ്ട് നൂൽപ്പാലം എന്നൊരു ഗ്രാമത്തിൽ ഒരു പട്ടി വിശന്നു വലഞ്ഞു നടക്കുകയായിരുന്നു . വഴിക്കുവച്ച് തന്റെ സുഹൃത്തായ കുരുവിയെ അവൻ കണ്ടുമുട്ടി . വിശന്നുവലഞ്ഞ് നടക്കുന്ന തനിക്ക് എവിടെ നിന്നെങ്കിലും കുറച്ച് ആഹാരം സംഘടിപ്പിച്ചു തരുവാൻ പട്ടി സുഹൃത്തായ കുരുവിയോട് ആവശ്യപ്പെട്ടു . പട്ടിയുടെ ദയനീയസ്ഥിതി കണ്ട് കുരുവി അവനെ കൂട്ടി ഒരു ഇറച്ചിക്കടയിൽ ചെന്നു . കശാപ്പുകാരൻ കാണാതെ രണ്ടുമൂന്നു കഷ്ണം ഇറച്ചി കൊത്തിയെടുത്ത് കുരുവി തന്റെ സുഹൃത്തായ പട്ടിക്കു നൽകി . ഇറച്ചി ആർത്തിയോടെ തിന്ന് പട്ടി വയർ നിറച്ചു . വയറു നിറഞ്ഞ പട്ടിക്ക് അല്പം വിശ്രമിക്കണമെന്ന തോന്നൽ ഉണ്ടായി .
അവൻ ഒരു ഒഴിഞ്ഞ വഴിയുടെ നടുവിൽ കിടന്ന് ഉറക്കമാരംഭിച്ചു . കുരുവി തൊട്ടടുത്തുള്ള ഒരു മരത്തിൽ കയറി തന്റെ സുഹൃത്തിന്റെ ഉറക്കത്തിന് കാവലിരുന്നു . കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു കട കട ശബ്ദം കുരുവി കേട്ടു . അതാ ദൂരെ നിന്നും മൂന്നു കുതിരകളെ കെട്ടി രണ്ടു വീപ്പ നിറയെ വീഞ്ഞുമായി ഒരു വണ്ടി ആ വഴിയിലൂടെ വരുന്നത് കുരുവി കണ്ടു . പട്ടി ആ വഴിയുടെ ഒത്ത നടുവിലാണ് കിടക്കുന്നത് . കൂട്ടുകാരന്റെ ഉറക്കം നഷ്ടപ്പെടരുത് എന്ന ആഗ്രഹം ഉള്ളത് കൊണ്ടും അതേസമയം കൂട്ടുകാരന് ആപത്തൊന്നും സംഭവിക്കാതിരിക്കാനുമായി കുരുവി പറന്നു ചെന്ന് വണ്ടിക്കാരന്റെ അടുക്ക ലെത്തി ഇങ്ങനെ പറഞ്ഞു .
ഏയ് വണ്ടിക്കാരാ ,
എന്റെ സുഹൃത്തായ പട്ടി ഈ വഴിയിൽ കിടന്ന് ഉറങ്ങുന്നുണ്ട് . അതിനാൽ നിങ്ങൾ വണ്ടി തിരിച്ച് മറ്റൊരു വഴിയിലൂടെ വീഞ്ഞ് കൊണ്ടുപോകൂ . എന്റെ വാക്കു കേൾക്കാതെ നിങ്ങൾ എന്റെ സുഹൃത്തിന് വല്ല ആപത്തും വരുത്തിയാൽ ഞാൻ നിങ്ങളെ ദരിദ്രനാക്കും എന്ന് കുരുവി വണ്ടിക്കാരനോട് പറഞ്ഞു .
കുരുവിയുടെ വാക്കുകൾ കേട്ട വണ്ടിക്കാരന് സഹിക്കുവാൻ കഴിയാത്ത ദേഷ്യമാണ് വന്നത് .
അയാൾ പറഞ്ഞു .
ഒരു പട്ടി വഴിയിൽ കിടക്കുന്നുണ്ടെന്നു കരുതി ഞാൻ മറ്റൊരു വഴിക്കു വണ്ടി തെളിക്കണമെന്നോ ?
അതു നടപ്പില്ല . പിന്നെ എന്നെ ദരിദ്രനാക്കുന്ന കാര്യം . ഇത്തിരിപ്പോന്ന നീയാണോ എന്നെ ദരിദ്രനാക്കുന്നത് .
വണ്ടിക്കാരൻ വണ്ടി മുമ്പോട്ടു തന്നെ ഓടിച്ചു . വണ്ടിയുടെ ചക്രങ്ങൾ കയറി ഉറങ്ങിക്കിടന്നിരുന്ന കുരുവിയുടെ സുഹൃത്തായ പട്ടി ചതഞ്ഞരഞ്ഞു . തന്റെ സുഹൃത്തിന്റെ അന്ത്യം താങ്ങാനാവാത്ത കുരുവി വണ്ടിക്കാരനോട് പ്രതികാരം ചെയ്യാനൊരുങ്ങി . അതിന്റെ മുന്നോടിയായി അവൻ കോപത്തോടെ വണ്ടി ക്കാരനോട് വിളിച്ചു പറഞ്ഞു . ഹേ ,
ദുഷ്ടനായ വണ്ടിക്കാരാ , ഞാനിതാ നിന്നെ ദരിദ്രനാക്കാൻ പോകുന്നു .
കുരുവി വണ്ടിക്കകത്തു പറന്നു കയറി വീഞ്ഞു നിറച്ച രണ്ടു വീപ്പകളുടേയും അടപ്പ് ഇളക്കിമാറ്റി . വീഞ്ഞു മുഴുവൻ പുറത്തേക്കൊഴുകി . വീഞ്ഞു നഷ്ടപ്പെട്ട വണ്ടിക്കാരൻ വണ്ടി നിറുത്തി വിലപിച്ചു .
അയ്യോ എന്റെ സമ്പാദ്യം പോയല്ലോ ഞാൻ ദരിദ്രനായല്ലോ .
ഈ വിലാപം കേട്ട കുരുവി പറഞ്ഞു .
ഇല്ല
നീ ദരിദ്രനായില്ല . ദരിദ്രൻ ആവാനിരിക്കുന്നതേയുള്ളൂ . കുരുവി വണ്ടി പൂട്ടിയിരിക്കുന്ന മൂന്നു കുതിരകളിൽ ഒന്നിന്റെ തലയിൽ കയറിയിരുന്ന് അതിന്റെ രണ്ടു കണ്ണുകളിലും ആഞ്ഞാഞ്ഞു കൊത്തി കുരുവിയുടെ പ്രവൃത്തി കണ്ട വണ്ടിക്കാരൻ അതിനെ കൊല്ലാനായി തന്റെ കത്തിയെടുത്തു വീശി . പക്ഷേ കുരുവി പറന്ന് രണ്ടാമത്തെ കുതിരയുടെ തലയിൽ കയറിയിരുന്നതിനാൽ വണ്ടിക്കാരൻ വീശിയ കത്തി ലക്ഷ്യം തെറ്റി ആദ്യത്തെ കുതിരയുടെ കഴുത്തിൽ ചെന്നു പതിച്ചു . ആ കുതിര ചത്തു വീണു രണ്ടാമത്തെ കുതിരയുടെ തലയിൽ കയറിയിരുന്ന് അതിന്റെ കണ്ണു കൊത്തി പൊട്ടിക്കുന്ന കുരുവിയെ കൊല്ലുവാൻ വണ്ടിക്കാരൻ ദേഷ്യത്തോടെ ഒരു കോടാലിയെടുത്ത് എറിഞ്ഞു . പക്ഷേ കുരുവി ആ സമയത്തു തന്നെ മൂന്നാമത്തെ കുതിരയുടെ തലയിൽ പറന്നുചെന്നിരുന്നതിനാൽ ലക്ഷ്യം തെറ്റി വീണ കോടാലി രണ്ടാമത്തെ കുതിരയുടെ ജീവനും അപഹരിച്ചു . മൂന്നാമത്തെ കുതിരയ്ക്കും ഇതേ ഗതിയാണ് ഉണ്ടായത് . തന്റെ മൂന്നു കുതിരകളും വീഞ്ഞും നഷ്ടപ്പെട്ട വണ്ടിക്കാരൻ അലമുറയിട്ടു കരഞ്ഞു . പക്ഷേ ,
അതുകൊണ്ടൊന്നും തൃപ്തനാവാത്ത കുരുവി വണ്ടിക്കാരനോടു പറഞ്ഞു .
നീ ഇനിയും കരയാനിരിക്കുന്നതേയുള്ളൂ . എന്റെ സുഹൃത്തിനെ കൊന്ന നിന്നെ ഞാൻ വെറുതെ വിടില്ല . ഇനി ഞാൻ നിന്റെ വീട്ടിലേക്കാണ് പോകുന്നത് . കുരുവി അവിടെനിന്നും നേരെ വണ്ടിക്കാരന്റെ വീട്ടിലേക്കു പറന്നു . പോകുന്ന വഴിക്ക് മറ്റുള്ള പക്ഷികളെയെല്ലാം കൂട്ടി വണ്ടിക്കാരന്റെ വയലിലെ വിളവെല്ലാം തീറ്റിച്ചു . ഇതെല്ലാം കണ്ട വണ്ടിക്കാരൻ ദുഃഖത്തോടെ വീട്ടിലെത്തി . തനിക്ക് ഇത്രയേറെ നഷ്ടം വരുത്തിവച്ച കുരുവിയെ തന്റെ വീട്ടിൽ കണ്ട വണ്ടിക്കാരൻ എങ്ങനെയെങ്കിലും കുരുവിയെ വകവരുത്തിയേ മതിയാകൂ എന്നുറച്ച് ഒരു മഴു എടുത്ത് കുരുവിയെ ലക്ഷ്യമാക്കി ഏറു തുടങ്ങി .
പക്ഷേ ,
ഓരോ പ്രാവശ്യം അയാൾ മഴു എറിയുമ്പോഴും കുരുവി പറന്നുമാറിക്കൊണ്ടിരുന്നു . അപ്പോഴെല്ലാം ലക്ഷ്യം പിഴച്ച മഴു വീട്ടിലുള്ള സകല സാമഗ്രികളേയും ഓരോന്നായി നശിപ്പിച്ചു . കോപം നിയന്ത്രിക്കാനാവാത്ത വണ്ടിക്കാരൻ ഒരു കണക്കിൽ കുരുവിയെ കടന്നു പിടിച്ചു . തനിക്ക് നാശം വരുത്തിവച്ച കുരുവിയെ അയാൾ കൊല്ലാതെ ജീവനോടെ വിഴുങ്ങി . വണ്ടിക്കാരന്റെ വയറ്റിലെത്തിയ കുരുവി ഇങ്ങനെ വിളിച്ചു പറഞ്ഞു .
ഏയ് വണ്ടിക്കാരാ , നിനക്കൊരിക്കലും എന്നെ കൊല്ലാനാവില്ല . ഞാൻ നിന്റെ തൊണ്ടിയിൽ കയറിയിരിക്കാൻ പോവുകയാണ് .
ദേഷ്യം പിടിച്ച വണ്ടിക്കാരൻ
എങ്ങനെ ആയാലും കുരുവിയെ കൊന്നേ പറ്റൂ എന്ന തീരുമാനത്തിലെത്തി .
പെട്ടന്ന് തന്നെ അയാൾ തന്റെ ഭാര്യയെ വിളിച്ച് ഒരു കോടാലി കയ്യിൽ കൊടുത്ത് തൊണ്ടയിൽ കുരുവി കയറിയിരിക്കുന്നുണ്ടെന്ന ധാരണയിൽ തന്റെ കഴുത്തിനിട്ട് വെട്ടുവാൻ ആവശ്യപ്പെട്ടു . ഭാര്യ അതുപ്രകാരം ചെയ്തു . കഴുത്തു മുറിഞ്ഞ് വണ്ടിക്കാ രൻ ചത്തുവീണു . കുരുവി ചിറകടിച്ചു പറന്നുപോയി വണ്ടിക്കാരന്റെ അന്ത്യം കുറിച്ച് കുരുവിയെ ആരും അതിന്ശേഷം കാണുകയുണ്ടായില്ല .
0 Comments
thanks for u r feedback