google.com, pub-4535768800405607, DIRECT, f08c47fec0942fa0 WHAT IS CLOUD BURST

Ticker

30/recent/ticker-posts

WHAT IS CLOUD BURST




WHAT IS CLOUD BURST 


തെക്കൻ കാശ്മീരിലെ അമർനാഥ് ഗുഹാ ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനത്തെ തുടർന്ന് മഴ വെള്ളം കുത്തിയൊലിച്ചിട്ടുണ്ടായ ദുരന്തത്തിൽ 16 പേർ മരിച്ചു . നാൽപതിലേറെ പേരെ കാണാതായി . പരിക്കേറ്റവരെ എയർ ആംബുലൻസിൽ ആശുപത്രികളിലേക്ക് മാറ്റി . രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം അമർനാഥ് തീർത്ഥാടനം പുരോഗമിക്കുന്നതിനിടെ ഉണ്ടായ ദുരന്തം കടുത്ത ആശങ്ക ഉയർത്തി .

വെള്ളിയാഴച്ച ( 08:07:2022 ) വൈകുന്നേരം 5:30 ന് ആണ് അപകടം പെട്ടന്നുള്ള പേമാരിയിൽ ഗുഹാ മുഖത്തിന് മുകളിൽ നിന്നും വശങ്ങളിൽ നിന്നും വെള്ളവും ചളിയും കുത്തിയൊലിക്കുകയായിരുന്നു . തീർത്ഥാടകർക്ക് ഭക്ഷണം നൽകുന്ന 25 ടെന്റുകളും മൂന്ന് സമൂഹ അടുക്കളകളും കടുത്ത മല വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി .
ഈ വാർത്ത 09:07:2022 ശനിയാഴച്ച വന്ന പത്രത്തിലെ ആണ് . ഇത് ഇവിടെ പറയുവാൻ ഒരു കാരണം ഉണ്ട് . 

എന്തുകൊണ്ടാണ് അവിടെ ഇങ്ങനെ ഒരു ദുരന്തം ഉണ്ടായത് . എന്താണ് ഈ മേഘവിസ്‌ഫോടനം , ഇത് എങ്ങനെ ആണ് ഉണ്ടാവുന്നത് ? 
നമുക്ക് അറിയാം , 
മേഘവിസ്ഫോടനത്തെക്കുറിച് കൂടുതലായി വായിച്ചറിയാം .

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ, ഒരു പ്രദേശത്തു പെയ്തിറങ്ങുന്ന അതിശക്തമായ മഴയെയാണ് മേഘവിസ്ഫോടനം അഥവാ cloudburst എന്നു വിളിക്കുന്നത് . മിനിറ്റുകൾമാത്രം നീളുന്ന ഈ പ്രതിഭാസം വലിയ വെള്ളപ്പൊക്കങ്ങൾക്കും നാശനഷ്ടങ്ങൾക്കുമിടയാക്കാറുണ്ട് . കാരണം ചുരുങ്ങിയ സമയത്തിൽ അതിശക്തമായ മഴ പെയ്യുമ്പോൾ വെള്ളത്തിന്റെയും ഒഴുക്കിന്റെയും അളവ് കൂടും . കാറ്റിന്റെയും ഇടിമുഴക്കത്തിന്റെയും അകമ്പടിയോടെയാരംഭിക്കുന്ന മഴ, പെട്ടെന്നു ശക്തിപ്രാപിക്കുകയും ആ പ്രദേശത്തെയാകെ പ്രളയത്തിലാക്കുകയുംചെയ്യും. പൊതുവേപറഞ്ഞാൽ, മണിക്കൂറിൽ 100 മില്ലീമീറ്ററിൽക്കൂടുതൽ മഴ ഒരു സ്ഥലത്തു ലഭിച്ചാൽ, അതിനെ മേഘവിസ്ഫോടനമെന്നു വിളിക്കാം .

കുമുലോ നിംബസ് മേഘങ്ങളെ ആണ് നാം മഴ മേഘങ്ങൾ എന്ന് വിളിക്കുന്നത് . ആ മഴ മേഘങ്ങൾ ആണ്  മേഘവിസ്ഫോടനങ്ങൾക്കു കാരണമാകുന്നത് . മേഘങ്ങളിൽ ഏറ്റവും വലിപ്പമേറിയ ഇനവും മഴ മേഘങ്ങൾ എന്ന് അറിയപ്പെടുന്ന കുമുലോ നിംബസ് ആണ് . എന്നാൽ മേഘവിസ്ഫോടനങ്ങൾക്കു കാരണമാകുന്നരീതിയിൽ രൂപപ്പെടുന്ന കുമുലോനിംബസ് മേഘങ്ങൾ, ചില പ്രത്യേകതകളുള്ളവ
ആയിരിക്കുമെന്ന് മാത്രം .

ഭൗമോപരിതലത്തിൽനിന്ന്, ഈർപ്പംനിറഞ്ഞൊരു വായൂപ്രവാഹം അന്തരീക്ഷത്തിന്റെ മുകൾതട്ടിലേക്കുയർന്നു ഘനീഭവിക്കുമ്പോഴാണ്, ദൃഷ്ടിഗോചരമായ മേഘങ്ങൾ രൂപപ്പെടുന്നത്. സാധാരണയായി കുമുലോനിംബസ് മേഘങ്ങൾ രൂപപ്പെടുമ്പോൾ, അവ അന്തരീക്ഷത്തിന്റെ താഴേത്തട്ടിൽനിന്നാരംഭിച്ച്‌ പതിനഞ്ചുകിലോമീറ്റർ ഉയരത്തിലുള്ള സീറസ് മേഖലവരെയെത്താം. ഇവയുടെ മുകളറ്റം, വളരെ ഉയരത്തിൽ പടർന്നുകയറുന്ന ശക്തമായ കാറ്റായിക്കാണാവുന്നതാണ്‌. കേരളത്തിൽ തുലാമഴയുടെ സമയത്തും കാലവർഷത്തിൽ വലിയകാറ്റോടുകൂടിയ മഴയുണ്ടാകുമ്പോഴും ഇത്തരം മേഘങ്ങളെക്കാണാം.

ശക്തമായ മഴയും കാറ്റും ഇടിയും ചിലപ്പോഴൊക്കെ ആലിപ്പഴവർഷവും, ഈ മേഘങ്ങളുടെ പ്രത്യേകതയാണ്‌. ഈയിനത്തിൽപ്പെട്ട മേഘത്തിനുള്ളിൽ, ശക്തിയേറിയ വായുപ്രവാഹം, വലിയ ചാംക്രമണരീതിയിൽ രൂപപ്പെടുന്നു. മേഘത്തിന്റെ നടുഭാഗത്തുകൂടെ അടിയിൽനിന്നു മുകളിലേക്കുയരുന്ന വായുപ്രവാഹത്തെ updraft എന്നും മേഘത്തിന്റെ വശങ്ങളിലൂടെ താഴേക്കു പതിക്കുന്ന വായുപ്രവാഹത്തെ down draft എന്നും വിളിക്കുന്നു . ഈ മേഘങ്ങളുടെ താഴെത്തട്ടിൽ ജലകണങ്ങളും മുകളറ്റത്ത്‌ ഐസ് ക്രിസ്റ്റലുകളുമാണുണ്ടാവുക.

മേഘസ്ഫോടനത്തിനു കാരണമായേക്കാവുന്ന കുമുലോനിംബസ് മേഘങ്ങൾ, സാധാരണ കുമുലോ നിംബസ് മേഘങ്ങളെയപേക്ഷിച്ച്, കുറേക്കൂടെ ശക്തമായ updraft ഉള്ളവയായിരിക്കും. അതുകൊണ്ട്, അവ അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലേക്കു വേഗത്തിലെത്തുന്നു. ഇവ രൂപപ്പെടുന്ന സ്ഥലത്തെ പ്രത്യേകതകളനുസരിച്ച്, ഇപ്രകാരം updraft ആയി ഉയരുന്ന വായുപ്രവാഹം പതിവിലുമുയർന്ന അളവിൽ അന്തരീക്ഷ ഈർപ്പം വഹിച്ചേക്കാം . ഭൗമാന്തരീക്ഷത്തിന്റെ പത്തുകിലോമീറ്ററിലും മുകളിലുള്ള ഭാഗത്തെ താപനില -40 മുതൽ -60 വരെ ഡിഗ്രി സെൽഷ്യസ് ആണ് . മേഘത്തിനുള്ളിൽകൂടെ ഉയർന്ന്, ഈ കൊടുംതണുപ്പിലേക്കു വളരെ വേഗത്തിലെത്തിച്ചേരുന്ന, ഈർപ്പംനിറഞ്ഞ കാറ്റുവഹിച്ചിരിക്കുന്ന ജലാംശം മുഴുവൻ ഉറഞ്ഞുകൂടി വലിയ മഞ്ഞുകണങ്ങളായി മാറുന്നു. കാറ്റിന്റെ മുകളിലേക്കുള്ള പ്രവാഹം അല്പം ശമിക്കുന്നതോടുകൂടെ, ഈ മഞ്ഞുകണങ്ങൾ ഭൂഗുരുത്വാകർഷണത്തിൽപ്പെട്ടു താഴേക്കു പതിക്കുന്നു. താഴേക്കു പതിച്ചുകൊണ്ടിരിക്കുന്ന വലിയ മഞ്ഞുകണങ്ങൾ, കൂടൂതൽ ചെറിയകണങ്ങളുമായി ഒത്തുചേർന്ന്, അവയുടെ വലിപ്പം വർദ്ധിക്കുന്നു. ഭൗമോപരിതലത്തിനടുത്തെത്തുമ്പോൾ, അന്തരീക്ഷതാപനിലയിലുണ്ടകുന്ന ഉയർച്ചമൂലം, ഈ മഞ്ഞുകണങ്ങളുരുകി ജലത്തുള്ളികളായി ഭൂമിയിൽപ്പതിക്കുന്നു. ഇതാണ് മഴ. ഈ പ്രക്രിയ, സാധാരണയിലുംകവിഞ്ഞ അളവിലെത്തുമ്പോഴാണ് വലിയ അളവിലുള്ള മഴ, അഥവാ മേഘവിസ്ഫോടനമുണ്ടാകുന്നത് .

തരക്കേടില്ലാത്ത രീതിയിൽ ഇടവപ്പാതിയും കാലവർഷവും കേരളത്തിൽ പെയ്തിറങ്ങിയിട്ടും കേരളത്തിൽ ഇതുവരെ ആയിട്ടും ഇങ്ങനെ ഒരു പ്രതിഭാസം ഉണ്ടായിട്ടില്ലേ ? എന്നാണെങ്കിൽ ഉണ്ടായിട്ടുണ്ട് .

7 ഓഗസ്റ്റ് 2012 ൽ
കോഴിക്കോട് പുല്ലൂരാംപാറയിലുണ്ടായ കനത്തമഴയ്ക്കും ഉരുൾപൊട്ടലിനുംകാരണം മേഘസ്ഫോടനമാണെന്നു ഭൗമശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിരുന്നു .

Post a Comment

0 Comments