RED CRAB
ക്രിസ്മസ് ദ്വീപ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടി എത്തുന്ന ഒരു ജീവി ഉണ്ട് . നിരവധി സോഷ്യൽ മീഡിയകളിലൂടെ നാം കണ്ട ഒരു വീഡിയോ ഉണ്ട് . ഇപ്പോൾ തന്നെ ഞാൻ ഏത് ജീവിയെ കുറിച്ചാണ് പറയുന്നത് എന്ന് നിങ്ങൾക്ക് മനസ്സിലായിക്കാണും . അതേ റെഡ് ക്രാബ് അഥവാ ചുവന്ന ഞണ്ടുകൾ . നമുക്ക് റെഡ് ക്രാബ് ന്റെ കൂടുതൽ വിശേഷങ്ങൾ വായിച്ചറിയാം .
ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ദ്വീപ് ആണ് ക്രിസ്മസ് ദ്വീപ് അഥവാ റെഡ് ക്രാബ് ഐലൻഡ് . ഓസ്ട്രേലിയയുടെ അധികാര പരിധിയിൽ ആണ് ഈ ദ്വീപ് നിലകൊള്ളുന്നത് . ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഈ ദ്വീപിന്റെ തലസ്ഥാനം ഫ്ലയിങ് ഫിഷ് കോവ് ആണ് .
പൊതുവെ ഉഷ്ണമേഖലാ കാടുകളുടെ പറുദീസ എന്നാണ് ക്രിസ്മസ് ദ്വീപ് അറിയപ്പെടുന്നത് . വർഷം മുഴുവനും സുഖകരമായ താപനിലയും സമൃദ്ധമായ കാടും മരതക പച്ച കടൽ തീരവും ഇവുടത്തെ പ്രത്യേകത ആണ് . ഒരു പ്രത്യേകത എന്തെന്നാൽ ഈ ദ്വീപിന്റെ 63 ശതമാനവും ദേശീയ ഉദ്യാനമായി ആണ് കാണക്കാക്കിയിരിക്കുന്നത് .
നവംബർ മാസത്തിൽ മഴ കഴിയുന്നതോടെ കാട്ടിൽ നിന്നും പുറത്തിറങ്ങുന്ന ചുവന്ന ഞണ്ടുകളുടെ കുടിയേറ്റ യാത്ര പ്രകൃതി സ്നേഹികൾ കാത്തിരിക്കുന്ന സമയം ആണ് .
ഞണ്ടുകളുടെ തോടിന് കട്ടി കൂടുതൽ ആയതിനാൽ വാഹനങ്ങളുടെ ടയറുകൾ പഞ്ചർ ആകുവാനുള്ള സാധ്യത വളരെ കൂടുതൽ ആണ് അതുകൊണ്ട് ഓസ്‌ട്രേലിയൻ സർക്കാർ ഞണ്ടുകൾക്ക് സുരക്ഷിതമായി കടന്നുപോകുവാൻ പാലങ്ങളും തുരങ്കങ്ങളും നിർമിച്ചു . ഞണ്ടുകളുടെ സഞ്ചാര സമയത്ത് കാറുകൾ റോഡിൽ ഇറക്കാൻ അനുവാദം ഇല്ല പകരം റോഡുകൾ അടച്ചിടും . ആളുകൾ കൂടുതലും വീടുകളിൽ തന്നെ തങ്ങാറാണ് പതിവ് .
ഏകദേശം 40 മുതൽ 50 ദശലക്ഷം വരെ ഞണ്ടുകൾ എല്ലാ വർഷവും ആദ്യത്തെ മഴയോടെ അവ പ്രജനനത്തിനായി ദ്വീപിനു കുറുകെ സമുദ്രത്തിലേക്ക് യാത്ര ചെയ്യുന്നു . റോഡുകളും അരുവികളും അങ്ങനെ പലതും താണ്ടി പാറകളും കടൽത്തീരങ്ങളും ചുവന്ന പുതപ്പാക്കി മാറ്റി അവരുടെ യാത്ര തുടരുന്നു . ജീവികൾക്കിടയിൽ നടക്കുന്ന ഏറ്റവും വലിയ കുടിയേറ്റ യാത്രയാണ് ഇത് എന്നാണ് ശാസ്ത്ര ലോകത്തിന്റെ വില ഇരുത്തൽ .
കുടിയേറ്റ സമയത്ത് ആൺ ഞണ്ടുകൾ ആണ് ആദ്യം സമുദ്ര തീരത്ത് എത്തുന്നത് അവർക്ക് പിന്നാലെ പെൺ ഞണ്ടുകളും എത്തും . ഞണ്ടുകൾക്ക് തങ്ങളുടെ മാളം എപ്പോൾ ഉപേക്ഷിച്ച് പോകണം എന്ന് കൃത്യമായി അറിയാം . മഴയെയും ചാന്ദ്ര ഗമനത്തെയും ആശ്രയിച്ചാണ് മാളം ഉപേക്ഷിച്ച് പോകുന്നത് .
ക്രിസ്മസ് ദ്വീപിൽ വസിക്കുന്ന 14 ഇനം കര ഞണ്ടുകളിൽ ഒന്ന് മാത്രം ആണ് ചുവന്ന ഞണ്ട് . ലോകത്തിലെ ഈ മഹത്തായ ജീവികളുടെ ഏറ്റവും വലുതും മികച്ചതുമായ സംരക്ഷിത മേഖലയ്ക്ക് ക്രിസ്മസ് ദ്വീപ് ആതിഥേയത്വം വഹിക്കുന്നു .
നമുക്ക് റെഡ് ക്രാബിന്റെ ഒരു വീഡിയോ കാണാം
0 Comments
thanks for u r feedback