google.com, pub-4535768800405607, DIRECT, f08c47fec0942fa0 RICHARD ERSKINE FRERE LEAKEY

Ticker

30/recent/ticker-posts

RICHARD ERSKINE FRERE LEAKEY

 

RICHARD LEAKEY

ദൈവത്തിന്റെ സൃഷ്ടി ആണ് ഈ ഭൂമിയിൽ കാണുന്ന ജീവനുള്ള സകലതും ആകാശവും സമുദ്രവും എല്ലാം . നമ്മൾ മനുഷ്യർക്ക് ഈ ഭൂമിയിൽ ജീവിക്കുവാനുള്ള അവകാശവും അധികാരവും ഉള്ളതുപോലെ തന്നെ ആണ് മൃഗങ്ങൾക്കും . പക്ഷെ പലപ്പോഴും നമ്മൾ നമ്മുടെ നേരംപോക്കിനും ഒരു കാരണവും ഇല്ലാതെ മൃഗങ്ങളെ നാം ഉപദ്രവിക്കാറുണ്ട് . വേദന മനുഷ്യനായാലും മൃഗങ്ങൾക്കായാലും ഒരുപോലെ തന്നെ ആണ് . ഒരുകാലത്ത് മൃഗ വേട്ട ധാരാളം ഉണ്ടായിരുന്നു . എന്നാൽ ഇപ്പോൾ ഒരുപാട് സംഘടനകളും വ്യക്തികളും ഉള്ളതിനാൽ മൃഗങ്ങളോടുള്ള ക്രൂരത കുറഞ്ഞു എന്നുവേണം പറയുവാൻ . 

മൃഗങ്ങൾക്ക് വേണ്ടി സമൂഹത്തിൽ പോരാടുവാൻ ഇന്ന് ഒരുപാട് പേർ ലോകത്ത് ഉണ്ട് . അവരുടെ സൗര്യ വിഹാരത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരുപാട്‌ പേരിൽ ഒരാളെ നമുക്ക് ഇന്ന് പരിചയപ്പെടാം . ഒരു ദുഃഖം എന്തെന്നാൽ അദ്ദേഹം ഇന്ന് ഈ ഭൂമിയിൽ ജീവിച്ചിരിപ്പില്ല . അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ദൈവം നൽകുമാറാകട്ടെ .

ലോകപ്രസിദ്ധനായ കെനിയൻ പരിസ്ഥിതി പ്രവർത്തകനും ആന്ത്രോപ്പോളജിസ്റ്റും ആയ റിച്ചാഡ് ലീക്കി (77) 2022 ജനുവരി 2 ന് മരണപ്പെട്ടു . കൊമ്പിനായി ആനകളെ വേട്ടയാടുന്നതിനെതിരെ നടത്തിയ ശക്തമായ പോരാട്ടം ആണ് അദ്ദേഹത്തെ ലോകപ്രസിദ്ധനാക്കിയത് . റിച്ചാഡ് ലീക്കി എന്ന ആന്ത്രോപ്പോളജിസ്റ്റ്കാരനെകുറിച്ച് നമുക്ക് കൂടുതൽ വായിച്ചറിയാം .

1944 ഡിസംബർ 19ന് പാലിയന്റോളജിസ്റ്റുകളായ ലൂയിക്കും മേരി ലീക്കിക്കും കെനിയയിലെ നെയ്‌റോബിയിൽ ഒരു മകൻ ജനിച്ചു . റിച്ചാഡ് എർസ്കിൻ ഫ്രെരെ ലീക്കി എന്ന റിച്ചാഡ് ലീക്കി .

മനുഷ്യവംശത്തിന്റെ പിറവി ആഫ്രിക്കയിൽ ആണെന്ന് സ്ഥിരീകരിക്കുന്നതിൽ അദ്ദേഹം നടത്തിയ പഠനങ്ങൾ ലോകത്തിനുതന്നെ വലിയ സംഭാവനയാണ് നൽകിയത് . മാതാപിതാക്കളുടെ പാത പിന്തുടർന്നാണ് ഫോസിലുകളെക്കുറിച്ചും പുരാതന ആയുധങ്ങളെക്കുറിച്ചും പഠിച്ച്‌ മനുഷ്യപരിണാമത്തിന്റെ ചരിത്രം തേടിയുള്ള അദ്ദേഹത്തിന്റെ യാത്രയുടെ തുടക്കം .
മനുഷ്യന്റെ പൂർവിക വിഭാഗങ്ങളിൽ ഒന്നായ ഹോമോ ഇറക്ടസുകളുടെ ആവിർഭാവത്തെകുറിച്ച് അദ്ദേഹം പഠനങ്ങളിലൂടെ വിശദീകരിച്ചു .

1964ൽ തന്റെ രണ്ടാമത്തെ ലേക് നാട്രോൺ പര്യവേക്ഷണത്തിൽ ഇംഗ്ലണ്ടിലെ മാർഗരറ്റ് ക്രോപ്പർ എന്ന പുരാവസ്തു ഗവേഷകയെ ലീക്കി കണ്ടുമുട്ടി . മാർഗരറ്റ് ഇംഗ്ലണ്ടിലേക്ക് മടങ്ങിയപ്പോൾ ഡിഗ്രിക്ക് പഠിക്കുവാനും അവളുമായി കൂടുതൽ അടുക്കുവാനും ലീക്കി തീരുമാനിച്ചു അങ്ങനെ ഇംഗ്ലണ്ടിലെത്തി .

1965ൽ ലിക്കിയും മാർഗരറ്റും വിവാഹിതരായി . ഇരുവരും കെനിയയിലേക്കു മടങ്ങി .

സെന്റർ ഫോർ പ്രീ ഹിസ്റ്ററി ആൻഡ് പാലിയന്റോളജിയിൽ പിതാവ് ലിക്കിക്ക് ഒരു ജോലി വാഗ്ദാനം ചെയ്തു . ലിക്കി ബാരിംഗോ തടാകത്തിൽ ഖനനം ചെയ്യുകയും ഫോട്ടോഗ്രാഫിക് സഫാരി ബിസിനസ്സ് തുടരുകയും ചെയ്തു . 1969 ൽ ലിക്കിയും മാർഗരറ്റും വിവാഹമോചിതരായി അവർക്ക് അന്ന എന്ന മകൾ ജനിച്ചു . 1970 ൽ ലിക്കി തന്റെ സഹപ്രവർത്തകയായ മിവ് എപ്‌സിനെ വിവാഹം കഴിച്ചു അതിൽ അവർക്ക് രണ്ട് പെൺ മക്കൾ ഉണ്ട് . ലൂയിസും സമീറയും .

1980 കളിൽ കെനിയൻ വൈൽഡ് ലൈഫ് സർവീസ് തലവൻ ആയിരിക്കെ ആണ് ആന കൊമ്പ് വേട്ടക്കെതിരായ പ്രചാരണം തുടങ്ങിയത് . ആ കാലഘട്ടം എന്ന് പറയുന്നത് ആനകളും കാണ്ടാമൃഗങ്ങളും വ്യാപകമായി വേട്ടയാടപ്പെട്ട കാലഘട്ടമായിരുന്നു . മുന്നറിയിപ്പുകൾ ഒരുപാട് നൽകിയെങ്കിലും വേട്ടയാടൽ തുടർന്നുകൊണ്ടേയിരുന്നു . വേട്ടക്കാരെ കാണുന്ന മാത്രയിൽ വെടിവെച്ചുകൊല്ലാൻ റേഞ്ചർമാർക്ക് അദ്ദേഹം ഉത്തരവ് നൽകി . കെനിയയുടെ ശേഖരത്തിൽ ഉണ്ടായിരുന്ന ആനകൊമ്പുകൾ പരസ്യമായി അദ്ദേഹം കത്തിനശിപ്പിച്ചു . നാഷണൽ മ്യൂസിയം ഓഫ് കെനിയയുടെ ഡയറക്ടർ ആയും അദ്ദേഹം ജോലി ചെയ്‌തു .

1993 ലെ ഒരു വിമാനാപകടത്തിൽ മുട്ടിന് താഴെ കാല് അദ്ദേഹത്തിന് നഷ്ട്ടമായി . അതിന്ശേഷം രാഷ്ട്രീയത്തിൽ പ്രവേശിച്ചെങ്കിലും കെനിയൻ ജനത അദ്ദേഹത്തെ കൈവിട്ടു . കെനിയൻ സിവിൽ സർവീസ് തലപ്പത്തും ഏറെ നാൾ പ്രവർത്തിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു . രാജ്യത്തെ വ്യത്യസ്തമായി സേവിച്ച വ്യക്തിയാണ് അദ്ദേഹം എന്ന് കെനിയൻ പ്രസിഡന്റ് ഉഹുരു കെനിയാത്ത അദ്ദേഹത്തിന്റെ മരണശേഷം പറയുകയുണ്ടായി .

ലിക്കിയുടെ ആദ്യകാലങ്ങളിൽ പ്രസിദ്ധീകരിച്ച കൃതികളിൽ ചിലത് ചുവടെ കൊടുക്കുന്നു .
1. ഒറീജിൻസ്
2. ദി പീപ്പിൾ ഓഫ് ദി ലേക്ക്
3. ദി ഇല്ലസ്ട്രേറ്റഡ് ഒറീജിൻ ഓഫ് സ്പീഷിസ്
4. ദി മേകിങ് ഓഫ് മാൻകൈൻഡ്

റിച്ചാഡ് ലിക്കിയുടെ തന്നെ ഒരു വാക്കിൽ ഈ ടോപിക് അവസാനിപ്പിക്കാം എന്ന് തോന്നുന്നു .

"Does it matter " എന്ന റിച്ചാഡ് ലിക്കിയുടെ പുസ്തകത്തിലെ ഒരു വാക്കാണ് .

"ഒരു സ്പിഷീസിന്റെ വംശനാശം പോലും മനുഷ്യരെ സാരമായി ബാധിക്കും" . 

Post a Comment

0 Comments