ഇന്നത്തെ മാതൃഭൂമി (23.01.2022) പത്രത്തിൽ വന്ന ഒരു വാർത്ത ആണ് എനിക്ക് ഈ ഒരു കുറിപ്പ് എഴുതുവാൻ പ്രചോദനം ആയത് .
ഏതൊരു മനുഷ്യന്റെയും ആഗ്രഹം ആണ് കിടക്കുവാൻ സ്വന്തം ആയി ഒരു വീട് . എന്നാൽ ആ സ്വപ്നം പലർക്കും അത് ഒരു സ്വപ്നം ആയി തന്നെ അവശേഷിക്കുമ്പോൾ ആ സ്വപ്നത്തെ യാഥാർഥ്യത്തിലേക്ക് നയിക്കുവാൻ കൈപിടിച്ചു സഹായിക്കാൻ ഒരാൾ വന്നാലോ . നമ്മൾ ആ വ്യക്തിയെ ദൈവതുല്യമായി കാണും . അങ്ങനെ ഒരു നാട്ടിലെ പലരുടെയും അത്താണിയും ദൈവതുല്യനുമായ ഒരു വ്യക്തി 22.01.2022 ശനിയാഴ്ച്ച രാവിലെ 11 മണിക്ക് ഇഹലോകവാസം വെടിഞ്ഞു . ആ വ്യക്തിയുടെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് തുടങ്ങട്ടെ .
കാസർഗോഡ് ജില്ലയിലെ ബദിയടുക്ക കിളിൻഗാർ നടുമനയിലെ കൃഷ്ണ ഭട്ട് ദുക്ഷമ്മ ദമ്പതിമാരുടെ മകനായി 1937 ജൂലൈ 8ന് ആയിരുന്നു ഗോപാലകൃഷ്ണ ഭട്ട് എന്ന സായി റാം ഭട്ടിന്റെ ജനനം .
പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യമായി വീടുകൾ നിർമിച്ചുനൽകിയാണ് അദ്ദേഹം ജീവകരുണ്യ സാമൂഹിക മേഖലയിൽ പ്രശതനായത് . ഇരുനൂറ്റിയറുപത്തിയഞ്ച് കുടുംബങ്ങൾക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വീട് ഒരുങ്ങിയത് . ഇത് കൂടാതെ നാട്ടിലെ പട്ടിണിമാറ്റുന്നതിനും സ്വയം പര്യാപ്തത നേടുന്നതിനും ആയി സ്ത്രീകൾക്ക് സൗജന്യമായി തയ്യൽ യന്ത്രങ്ങളും തൊഴിൽരഹിതരായ യുവാക്കൾക്ക് ഓട്ടോറിക്ഷയും നൽകി അദ്ദേഹം നാട്ടുകാരുടെ പ്രിയങ്കരനായി .
ആദ്യകാലത്ത് വീട് വെക്കുവാനുള്ള സ്ഥലവും സായി റാം ഭട്ട് തന്നെ വാങ്ങി നൽകിയിരുന്നു പിന്നീട് അദ്ദേഹത്തിന്റെ സദുദ്ദേശം മനസ്സിലാക്കിയത്തിന് ശേഷം പഞ്ചായത്ത്തന്നെ സ്ഥലം അനുവദിക്കാൻ തുടങ്ങി . വിവിധ പ്രദേശങ്ങളിൽ നിന്നുള്ള അനേകർ സായി റാം ഭട്ടിന്റെ പുണ്യപ്രവർത്തികൾ കേട്ടറിഞ്ഞ് സഹായത്തിനായി സായി നിലയത്തിലേക്കെത്തിയിരുന്നു . അർഹതപ്പെട്ടവരെ ഒരിക്കലും അദ്ദേഹം നിരാശയോടെ മടക്കി വിട്ടിട്ടില്ല .
ബദിയടുക്ക പഞ്ചായത്ത് സായി റാം ഭട്ടിന്റെ ജീവചരിത്രം തയ്യാറാക്കിയിരുന്നു . പദ്മശ്രീ പുരസ്‌കാരത്തിന് നിർദേശം നൽകിയിരുന്നെങ്കിലും അത് ലഭിക്കാതെ പോയി . 12 കുടിവെള്ള പദ്ധതികൾ , 100 വീടുകളുടെ വൈദ്യുതീകരണം , 30 യുവതികളുടെ കല്യാണം , 6 പേർക്ക് വെക്കാൻ ഭൂമി , സ്‌കൂൾ കുട്ടികൾക്ക് യൂണിഫോം പുസ്തകം , മെഡിക്കൽ ക്യാമ്പ് തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി . ബേളയിൽ സ്കൂളും കല്യാണ ഓഡിറ്റോറിയവും നിർമിച്ചിട്ടുണ്ട് . യുവതി യുവാക്കൾക്ക് പല സ്വയം തൊഴിൽ പദ്ധതികളും അദ്ദേഹം നടത്തിയിരുന്നു .
അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ച് പറയുകയാണെങ്കിൽ ഭാര്യ ശാരദ , മക്കൾ കെ എൻ കൃഷ്‌ണ ഭട്ട് ( മുൻ ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് , സായി കൊക്കോ ട്രേഡേഴ്‌സ് ഉടമ ) , ശ്യാമള , വാസന്തി . മരുമക്കൾ ഷീല കെ ഭട്ട് ( മുൻ പഞ്ചായത്ത് അംഗം ) ഈശ്വര ഭട്ട് , വിഷ്ണു ഭട്ട് .
നാം ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന ഓരോ നല്ല കാര്യവും അത് മറ്റുള്ളവർക്ക് നല്ലത് ചെയ്യുവാൻ ഉള്ള ഒരു പ്രചോദനവും കൂടിയാണ് .
0 Comments
thanks for u r feedback