പുതുവർഷത്തെ എതിരേൽക്കുവാനായി ലോകം ഒരുങ്ങികഴിഞ്ഞിരിക്കുന്നു . എന്നാൽ നമ്മൾ ഭാരതീയർക്ക് ഒരുപാട് പറയുവാൻ ഉണ്ട് 2021 നെ കുറിച്ച് . ഭാരതീയർക്ക് മാത്രം അല്ല ലോകത്തിന് തന്നെ ഒരുപാട് പറയുവാൻ ഉണ്ട് 2021 നെ കുറിച്ച് . അതിൽ നമ്മുടെ ഇന്ത്യയിൽ 2021 ൽ നടന്ന ചില സുപ്രധാന സംഭവങ്ങളെ ആസ്പദമാക്കി ആണ് ഇവിടെ എഴുതുന്നത് . അത് എന്തൊക്കെ ആണ് എന്ന് നമുക്ക് നോക്കാം .
സ്വതന്ത്ര ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയതും ശക്തമായ ജനാധിപത്യ വിപ്ലവം വിജയം വരിച്ച വർഷം കൂടി ആണ് 2021 . കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ സമരം ഇന്ത്യൻ ജനാധിപത്യത്തിന്റെയും റിപ്പബ്ലിക്കിന്റെയും വീണ്ടെടുപ്പിനായുള്ള ജനകീയ പ്രസ്ഥാനമായി മാറി . ഇതേ വീര്യം കോവിഡിനെതിരെയുള്ള പോരാട്ടത്തിലും വാക്സിൻ വികസിപ്പിക്കുന്നതിലും വിതരണത്തിലും നമ്മുടെ രാജ്യം പ്രകടിപ്പിച്ചു . 2021 ലെ പ്രധാന സംഭവങ്ങൾ ഏതെല്ലാം എന്ന നമുക്ക് നോക്കാം .
ജനുവരി 13
സ്പെഷ്യൽ മാരേജ് നിയമപ്രകാരം വിവാ ഹിതരാവുന്നവരുടെ സ്വകാര്യവിവരങ്ങൾ 30 ദിവസം മുമ്പ് പരസ്യപ്പെടുത്തണമെന്ന് നിർബന്ധമില്ലെന്ന് അലഹാബാദ് ഹൈക്കോടതി . നോട്ടീസ് പതിച്ചാൽ മിശ്രവിവാഹം കഴിക്കുന്ന ദമ്പതിമാരുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്നും സാമൂഹിക ഇടപെടലുണ്ടാകുമെന്നുമുള്ള ആശങ്ക കണക്കിലെടുത്താണ് വിധി .
ഫെബ്രുവരി 07
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല അടർന്നുവീണ് വൻപ്രളയം . മര ണസംഖ്യ 80 പിന്നിട്ടു . ഒട്ടേറെപ്പേരെ കാ ണാതായി . നന്ദദേവി പർവതത്തിന്റെ ഭാഗമായ മഞ്ഞുമലയാണ് ഇടിഞ്ഞത് .
മേഘമല കടുവസങ്കേതം 09
രാജ്യത്തെ 51 -ാം കടുവസങ്കേതമായി തമിഴ്നാട്ടിലെ മേഘമല അംഗീകരിച്ചു . കേരളത്തിലെ പെരിയാർ കടുവസങ്കേതത്തിന്റെ തമിഴ്നാട്ടിലെ തുടർച്ചയാണ് തേനി , മധുര ജില്ലകളിൽ വരുന്ന ഈ വനപ്രദേശം .
സേനാപിന്മാറ്റം 11
കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാക ത്തിന് തെക്കും വടക്കുമുള്ള പ്രദേശങ്ങ ളിൽനിന്ന് ഇന്ത്യയും ചൈനയും സൈനികരെ പിൻവലിക്കാൻ തുടങ്ങി . 2020 ഏപ്രിലിനുശേഷം പ്രദേശത്ത് നടത്തിയ നിർമാണങ്ങൾ ഒഴിവാക്കി പൂർവസ്ഥിതിയിലാക്കുമെന്ന് ഇരുരാജ്യവും ധാരണയായി .
വാണിജ്യവിക്ഷേപണം വിജയം 28
ഐ.എസ്.ആർ.ഒ.യുടെ വാണിജ്യവിഭാഗ മായ ന്യൂ സ്പെയ്സ് ഇന്ത്യ ലിമിറ്റഡിന്റെ ( എൻ.എസ്.ഐ.എൽ. ) ആദ്യ സമ്പൂർണ വാണിജ്യ വിക്ഷേപണം വിജയം . ശ്രീഹ രിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്നായിരുന്നു വിക്ഷേപണം . ബ്രസീലിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ 1 - നെയും മറ്റ് 18 ഉപഗ്രഹങ്ങളെയുമാണ് പി.എസ്.എൽ.വി. സി -51 ഭ്രമണപഥത്തിലെത്തിച്ചത് .
മാർച്ച് 09
അതിർത്തിയിലെ മൈത്രിസേതു
ഇന്ത്യയെയും ബംഗ്ലാദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മൈത്രിസേതു പാലം പ്ര ധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു . ഫെനി നദിക്ക് കുറുകെയാണ് 1.9 കിലോമീറ്റർ നീളമുള്ള പാലം . ത്രിപുരയിലെ സബ്റൂമിനെ ബംഗ്ലാദേശിലെ റാംഗഢുമായി ബന്ധിപ്പിക്കുന്നു .
ഏപ്രിൽ 12
സ്പുട്നിക് V വാക്സിന് അംഗീകാരം
ഏപ്രിൽ 12 മുതൽ റഷ്യയുടെ സ്പുട്നിക് V വാക്സിന് ഇന്ത്യയിൽ ഉപയോഗിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ). അനുമതി നൽകി. റഷ്യയിലെ ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി വികസിപ്പിച്ച വാക്സിനാണ് സ്പുട്നിക് V. 91.4 ശതമാനം ഫലപ്രാപ്തിയാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ഇന്ത്യയിലെ മുൻനിര ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഡോ. റെഡ്ഡീസ് ആണ് വാക്സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നത്.
ഏപ്രിൽ 23
തൃശൂർ പൂരം കൊവിഡ്-19 പ്രോട്ടോക്കോളുകൾ പാലിച്ച് ഏറ്റവും കുറഞ്ഞ രീതിയിലാണ് ചടങ്ങുകൾ നടത്തിയത് .
മേയ് 09
പുതിയ ഐ.ടി. ചട്ടങ്ങൾ
സാമൂഹികമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പുതുക്കിയ ഐ.ടി. ചട്ടങ്ങൾ വിവരസാങ്കേതികവിദ്യാ ചട്ടങ്ങൾ ( ഇടനിലക്കാരുടെ മാർഗരേഖയും ഡിജിറ്റൽ മാധ്യമധാർമികതാ കോഡും ) പ്രാബല്യത്തിൽ വന്നു .
പൗരത്വനിയമഭേദഗതി വിജ്ഞാപനം 28
ദേശീയ പൗരത്വനിയമ ഭേദഗതി ( സി.എ .എ . ) നടപ്പാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കി . ഗുജറാത്ത് , രാജസ്ഥാൻ , ഛത്തീസ്ഗഡ് , ഹരിയാണ് . പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ കഴിയുന്നവരിൽനിന്ന് പൗരത്വത്തിന് അപേക്ഷക്ഷണിച്ചു . പാകിസ്താൻ , അഫ്ഗാനിസ്താൻ , ബംഗ്ലാദേൾ എന്നീ രാജ്യങ്ങളിൽനിന്ന് അഭയാർഥികളായി ഇന്ത്യയിലെത്തിയ ഹിന്ദുക്കൾ , സിഖുകാർ , ബുദ്ധമതക്കാർ , ജൈനർ , പാർസികൾ , ക്രിസ്ത്യാനികൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം . ഈ രാജ്യങ്ങളിൽനിന്നുള്ള മുസ്ലിം അഭയാർഥികൾക്ക് പൗരത്വം ലഭിക്കില്ല .
ജൂൺ 08
യു.എൻ. സമിതിയിൽ ഇന്ത്യ
ഐക്യരാഷ്ട്രസഭയുടെ ( യു.എൻ. ) സാമ്പ ത്തിക , സാമൂഹിക സമിതിയിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു . 2022 മുതൽ 2024 വരെയാണ് കാലാവധി . ഇന്ത്യ - പസഫിക് വിഭാഗത്തിലാണ് ഇന്ത്യയെ തിരഞ്ഞെടുത്തത് . അഫ്ഗാനിസ്താൻ , കസാഖ്സ്താൻ , ഒമാൻ എന്നിവയാണ് ഈ വിഭാഗത്തിൽനിന്നുള്ള മറ്റുരാജ്യങ്ങൾ .
ജൂലായ് 20
സഹകരണം സംസ്ഥാനവിഷയം
അന്തഃസംസ്ഥാന സഹകരണസംഘ ങ്ങൾ , കേന്ദ്രഭരണപ്രദേശത്തെ സഹക രണസംഘങ്ങൾ എന്നിവയൊഴികെ സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട് നിയമനിർമാണം നടത്താൻ കേന്ദ്രത്തിന് അധികാരമില്ലെന്ന് സുപ്രീംകോടതി . സഹകരണസംഘങ്ങളുമായി ബന്ധപ്പെട്ട് 2012 - ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭരണഘടനാഭേദഗതിയുടെ ഒരുഭാഗം ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയിരുന്നു .
അസം- മിസോറം സംഘർഷം 26
അസം - മിസോറം അതിർത്തിത്തർക്കം സംഘർഷത്തിൽ . ഏറ്റുമുട്ടലിൽ ആറ് അസം പോലീസുകാർ കൊല്ലപ്പെടുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു . അസമിലെ കച്ചർ , മിസോറാമിലെ കൊലസിബ് ജില്ലകൾക്കിടയിലെ അതിർത്തിയിലാണ് സംഘർഷം ഉണ്ടായത് .
ആഗസ്റ്റ് 01
സുരക്ഷാസമിതിയുടെ അധ്യക്ഷപദത്തിൽ ഇന്ത്യ
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയിൽ ( United Nations Security Council - UNSC ) 2021 ഓഗസ്റ്റിൽ ഇന്ത്യ അധ്യക്ഷപദവി വഹിച്ചു .
ഇ - റുപ്പി പ്രാബല്യത്തിൽ 02
ഇലക്ട്രോണിക് വൗച്ചർ അടിസ്ഥാനമാ ക്കിയുള്ള പുതിയ ഡിജിറ്റൽ പേമെൻറ് സംവിധാനം ഇ - റുപ്പി പ്രധാനമന്ത്രി നരേ ന്ദ്രമോദി ഉദ്ഘാടനം ചെയ്തു . നാഷണൽ പേമെൻറ്സ് കമ്മിഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച , പണരഹിതവും സമ്പർക്കരഹിതവുമായ ഡിജിറ്റൽ സാമ്പത്തികവിനിമയ സംവിധാനമാണ് ഇ - റുപ്പി .
സെപ്റ്റംബർ 09
ആദ്യത്തെ എൻ.എച്ച് . റൺവേ
ദേശീയപാതയിലെ ആദ്യ എയർസ്ട്രിപ്പ് രാ ജസ്ഥാനിലെ ബാഡ്മേറിൽ . പാകിസ്താൻ അതിർത്തിയിൽനിന്ന് 40 കിലോമീറ്റർമാ ത്രം അകലെയുള്ള ഈ എയർസ്ട്രിപ്പിൽ അടിയന്തര സാഹചര്യങ്ങളിൽ സൈനിക വിമാനങ്ങൾക്ക് ഇറങ്ങാം .
സുപ്രീകോടതിയിൽ മൂന്ന് വനിതാ ജഡ്ജിമാർകൂടി 12
സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 34 ആയി . മൂന്ന് വനിതകൾ ആദ്യമായി ഒരുമി ച്ച് സുപ്രീംകോടതി ജഡ്ജിമാരായി ( ബി.വി. നാഗരത്ന , ഹിമ കോഹ്ലി , ബേല എം . ത്രിവേദി ) . ജസ്റ്റിസ് ഇന്ദിരാ ബാനർജി ഉൾപ്പെടെ നിലവിൽ നാല് വനിതാ ജഡ്ജിമാരുണ്ട് . ചരിത്രത്തിൽ ആദ്യമായി ആണ് നാല് വനിതാ ജഡ്ജിമാർ ഒരേ സമയം സുപ്രീംകോടതിയിൽ സേവനം അനുഷ്ഠിക്കുന്നത് .
ഗർഭച്ഛിദ്ര നിയമഭേദഗതി 24
ഗർഭച്ഛിദ്രത്തിനുള്ള സമയപരിധി 20 ആഴ്ചയിൽ നിന്ന് 24 ആഴ്ചയിലേക്ക് ഉയർത്തിക്കൊണ്ടുള്ള നിയമഭേദഗതി നില വിൽവന്നു . ലൈംഗിക പീഡനത്തിന് ഇരയായവർ , പ്രായപൂർത്തിയാകാത്തവർ , ഗർഭകാലത്ത് വിധവയാകുന്നവർ , ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ നേരിടുന്നവർ എന്നിവർക്ക് ഗർഭച്ഛിദ്രത്തിന് 24 ആഴ്ചവരെ സമയം ലഭിക്കും .
ഒക്ടോബർ 08
എയർ ഇന്ത്യ ടാറ്റയ്ക്ക്
പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ സ്വകാര്യമേഖലയിലേക്ക് കൈമാറാനുള്ള ലേല നടപടികൾ പൂർത്തീ കരിച്ചു . 18,000 കോടി രൂപയ്ക്ക് ടാറ്റാ സൺസിന്റെ ഉപകമ്പനിയായ ടലസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് എയർ ഇന്ത്യയെ ഏറ്റെടുത്തത് . 2001 - ൽ എൻ.ഡി.എ. സർക്കാർ കമ്പനിയുടെ 40 ശതമാനം ഒഹരികൾ വിറ്റഴിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല . 2018 - ൽ 76 ശതമാനം ഓഹരികൾ വിൽക്കാനുള്ള നീക്കവും ഫലം കണ്ടില്ല . തുടർന്നാണ് 100 ശതമാനം ഓഹരിയും വിൽക്കാൻ തീരുമാനിച്ചത് .
ആയുഷ്മാൻ ഭാരത് ആരോഗ്യദൗത്യം 25
രാജ്യത്തെ ആരോഗ്യമേഖലയെ ശക്തിപ്പെ ടുത്താനുള്ള പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യ ദൗ ത്യത്തിന് ( പി.എം.എ.എസ്.ബി.വൈ. ) ഉത്തർപ്രദേശിലെ വാരാണസിയിൽ പ്രധാനമന്ത്രി തുടക്കം കുറിച്ചു . ആറ് വർഷംകൊണ്ട് 64,000 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുക .
പെഗാസസ് അന്വേഷണത്തിന് സമിതി 26
ഇസ്രയേലി ചാര സോഫ്റ്റ്വേറായ പെ ഗാസസ് ഉപയോഗിച്ച് പൗരരുടെ വിവര ങ്ങൾ ചോർത്തിയത് അന്വേഷിക്കാൻ സു പ്രീംകോടതി സ്വതന്ത്ര വിദഗ്ധസമിതിയെ നിയോഗിച്ചു .
നവംബർ 03
ആധാർ ചോർത്തിയാൽ ഒരുകോടി പിഴ
ആധാർ ദുരുപയോഗം ചെയ്താൽ ഒരു കോടി രൂപവരെ പിഴയീടാക്കാൻ ആധാർ അതോറിറ്റിക്ക് ( യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ) അധികാരം നൽകി കേന്ദ്രസർക്കാർ വിജ്ഞാപനം .
എസ് -400 മിസൈലുകൾ 12
റഷ്യയിൽ നിന്നുള്ള എസ് -400 മിസൈലു കളുടെ ആദ്യ യൂണിറ്റ് ഇന്ത്യയിൽ എത്തി . പടിഞ്ഞാറൻ അതിർത്തിയിൽ വിന്യസി ച്ചു . അഞ്ചുയൂണിറ്റ് എസ് -400 മിസൈൽ വാങ്ങാൻ 2018 ഒക്ടോബറിലാണ് റഷ്യയുമായി 500 കോടി ഡോളറിന്റെ കരാറിൽ ഇന്ത്യ ഒപ്പുവെച്ചത് .
കേരളം മുന്നോട്ട് 26
ആരോഗ്യം , വിദ്യാഭ്യാസം , ജീവിതനിലവാരം എന്നിവയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിലെ ദാരിദ്ര്യം വിലയിരുത്തി നിതി ആയോഗ് തയ്യാറാക്കിയ ബഹുതല ദാരിദ്യസൂചിക പ്രസിദ്ധീകരിച്ചു . ദരിദ്രരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളവും ഏറ്റവും കൂടുതലുള്ളത് ബിഹാറിലുമാണ് . കേരളത്തിൽ ദരിദ്രരുടെ ശതമാനം 0.71 ആണ് ; 10,000 - ത്തിൽ 71 പേർ . ബിഹാറിൽ ജനസംഖ്യയുടെ 51.91 ശതമാനവും ജാർഖണ്ഡിൽ 42.16 ശതമാനവും യു.പി.യിൽ 37.79 ശതമാനവും ദരിദ്രവിഭാഗത്തിലാണ് . കേരളം കഴിഞ്ഞാൽ പാവപ്പെട്ടവർ കുറവ് ഗോവയിലാണ് . 3.76 ശതമാനം .
നാവികസേനാ മേധാവി 30
നാവികസേനയുടെ മേധാവിയായി തിരുവനന്തപുരം സ്വദേശി വൈസ് അഡ്മിറൽ ആർ . ഹരികുമാർ ചുമതലയേറ്റു . ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് . വെസ്റ്റേൺ നേവൽ കമാൻഡിൽ ഫ്ലാഗ് ഓഫിസർ കമാൻഡിങ് ഇൻ ചീഫായിരുന്നു ഹരികുമാർ . അഡ്മിറൽ കരംബീർ സിങ് വിരമിച്ച ഒഴിവിലാണ് ഹരികുമാറിന്റെ നിയമനം .
ഡിസംബർ 08
നടുക്കുന്ന ഓർമയായി കൂനൂർ
തമിഴ്നാട്ടിലെ കൂനൂർ കാട്ടേരിയിലെ നഞ്ചപ്പഛത്രത്ത് വ്യോമസേനയുടെ
MI 17V5 ഹെലികോപ്റ്റർ തകർന്നുവീണ് സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയുമടക്കം 14 പേർ മരിച്ചു . അപകടത്തിൽ പൊലിഞ്ഞവർ : ഡോ . മധുലിക റാവത്ത് , ബ്രിഗേഡിയർ എൽ.എസ് . ലിഡർ , ലെഫ് കേണൽ ഹർജീന്ദർ സിങ് , നായക് ഗുരു സേവക് സിങ് , നായക് ജിതേന്ദ്രകുമാർ , ലാൻസ് നായക് വിവേക് കുമാർ , ലാൻസ് നായക് ബി . സായി തേജ , ഹവിൽദാർ സത്പാൽ , ജൂനിയർ വാറൻറ് ഓഫീസറും സുലൂരിലെ ഫ്ലൈറ്റ് എൻജിനിയറുമായ തൃശ്ശൂർ പുത്തൂർ സ്വദേശി പ്രദീപ് , ജൂനിയർ വാറൻറ് ഓഫീസർ ദാസ് , പൈലറ്റ് വിങ് കമാൻഡർ ചൗഹാൻ , സ്ക്വാഡ്രൺ ലീഡർ കുൽദീപ് സിങ് , ക്യാപ്റ്റൻ വരുൺ സിങ് .
0 Comments
thanks for u r feedback