കഴിഞ്ഞ വർഷം അതായത് 2021 ൽ നമ്മെ വിട്ടുപോയ ഒരുപാട് പേർ ഉണ്ട് . ചില വിയോഗങ്ങൾ നമുക്ക് ഉൾക്കൊള്ളുവാൻ സാധിക്കാത്ത വിധത്തിൽ ആവും നമ്മൾ ആ വ്യക്തികളുമായി അത്രയേറെ അടുത്തത്കൊണ്ടാവാം അല്ലെങ്കിൽ ആ വ്യക്തികൾ ചെയ്ത നല്ല പ്രവർത്തികൾ കൊണ്ടാവാം . മരണം എന്നുള്ളത് ഒരു പ്രകൃതി നിയമം ആണ് . മനുഷ്യരായി ജനിച്ചുവെങ്കിൽ മരണം നമ്മെ തേടി വരുക തന്നെ ചെയ്യും . ചിലർ നമ്മെ വിട്ടുപോയെങ്കിലും അവരുടെ ഓർമകൾ നമ്മെ വിട്ടുപോകില്ല . അങ്ങനെ കഴിഞ്ഞ വർഷം നമ്മെ വിട്ടുപോയ ചില മഹദ് വ്യക്തികളെ ആണ് ചുവടെ കൊടുക്കുന്നത് . അവരുടെ എല്ലാം ആത്മാവിന് നിത്യശാന്തി നേരുന്നു .
മിൽഖാസിങ് ( 91 )
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓട്ടക്കാരൻ . പറക്കും സിങ് എന്ന് അറിയപ്പെട്ടു . 1958 ടോക്യോ ഏഷ്യൻ ഗെയിംസ് , ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ , 4X 400 മീറ്റർ റിലേ , 1958 കാർഡിഫ് കോമൺവെൽത്ത് ഗെയിംസ് , 1958 കട്ടക്ക് ദേശീയ ഗെയിംസ് എന്നിവയിൽ സ്വർണം . 1959 - ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു .
പുനീത് രാജ്കുമാർ (46)
പ്രശസ്ത കന്നഡ സിനിമാതാരം . പവർ സ്റ്റാർ എന്ന പേരിൽ പ്രശസ്തനായ കന്നഡ സിനിമയിലെ ഇതിഹാസം ആയിരുന്ന പുനീത് രാജ്കുമാറിന്റെ വിയോഗം കന്നഡ സിനിമയ്ക്ക് തീരാ നഷ്ടത്തെ ആണ് സമ്മാനിച്ചത് . ഡോ. രാജ്കുമാറിന്റെ ഇളയ മകൻ . 1985 ൽ ബെട്ടദ ഹൂവു എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാല താരത്തിനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചു .
വിവേക് ( 59 )
പ്രമുഖ തമിഴ് ചലച്ചിത്ര നടനും കോമേടിയനുമായ വിവേകിന്റെ വിയോഗം തമിഴ് സിനിമാ ലോകത്തിന് വലിയൊരു നഷ്ടമാണ് നൽകിയത് . തന്റേതാകുന്ന ശൈലിയിലൂടെ ഹാസ്യത്തെ അതിന്റെ മേന്മ ചോരാതെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം വിജയിച്ചു . ഇരുനൂറിലധികം സിനിമകളിൽ അഭിനയിച്ചു . ഹാസ്യകഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി . 2009 - ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു .
ജനറൽ ബിപിൻ റാവഥ് (63)
ആദ്യ സംയുക്ത സേനാമേധാവി . ഇന്ത്യൻ സൈന്യത്തില ഫോർസ്റ്റാർ ജനറൽ . മിന്നലാക്രമണങ്ങൾക്ക് നേതൃത്വം നൽകി . ഊട്ടിയിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു . രാജ്യത്തെ നടുക്കിയ ഒരു സംഭവം കൂടി ആയിരുന്നു അത് .
അജിത് സിങ് ( 82 )
മുൻ കേന്ദ്രമന്ത്രി , രാഷ്ട്രീയ ലോക്ദൾ നേതാവ് . 1986 - ൽ രാജ്യസഭാംഗമായി . വി.പി. സിങ് , നരസിംഹറാവു , ഡോ മൻമോഹൻസിങ് സർക്കാരുകളിൽ മന്ത്രിയായി .
ദിലീപ് കുമാർ (99)
പ്രശസ്‌ത ബോളിവുഡ് അഭിനേതാവ് . ആറു പതിറ്റാണ്ടിൽ 62 സിനിമകളിൽ അഭിനയിച്ചു . 2000 മുതൽ 2006 വരെ രാജ്യസഭാ അംഗം ആയിരുന്നു . പദ്മ ഭൂഷൻ , ദാദാ സാഹിബ് ഫാൽകെ അവാർഡ് , പദ്മവിഭൂഷൻ , പാകിസ്താന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ നിഷാൻ ഇ-ഇംതിയാസ് എന്നിവ ലഭിച്ചു .
ഓസ്കാർ ഫെർണാണ്ടസ് (80)
മുതിർന്ന കോൺഗ്രസ് നേതാവ് , രാജ്യസഭാ എം പി , മുൻ കേന്ദ്രമന്ത്രി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു .
ഫാദർ സ്റ്റാൻ സ്വാമി (84)
സുന്ദർലാൽ ബഹുഗുണ (94)
പരിസ്ഥിതി പ്രവർത്തകൻ . വന നശീകരണത്തിനെതിരായി 1974 ൽ ഉത്തരാഖണ്ഡിലെ റേനിയിൽ ചിപ്കോ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു .
വിഷ്ണു നാരായണൻ നമ്പൂതിരി (81)
കവി എന്ന നിലയിൽ പ്രശസ്തനായി കൂടാതെ കേരളത്തിലെ വിവിധ കോളേജുകളിൽ അധ്യാപകനായി ജോലി ചെയ്തു . കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ പ്രവർത്തിച്ചു . എഴുത്തച്ഛൻ പുരസ്‌കാരം , കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ് , കേരളസാഹിത്യ അക്കാദമി പുരസ്കാരം , വള്ളത്തോൾ പുരസ്‌കാരം എന്നിവ നേടി .
ഡോ. പി എ തോമസ് (92)
കേരളത്തിലെ ആദ്യ പ്ളാസ്റ്റിക് സർജൻ എന്ന നിലയിൽ ആണ് അദ്ദേഹം പ്രശസ്തനായത് .
ഡോ. എൻ നാരായണൻ (93)
കേരളത്തിലെ ആദ്യ ലോ അക്കാദമി സ്ഥാപകൻ എന്ന നിലയിൽ പ്രശസ്തൻ .
കെ ആർ ഗൗരിയമ്മ (102)
ഒരുപാട് വിശേഷണങ്ങൾ ഉള്ള ഒരു വ്യക്തിയാണ് കെ ആർ ഗൗരിയമ്മ . മുൻ മന്ത്രി ആയിരുന്നു . 1957 ലെ ആദ്യ കേരള മന്ത്രിസഭയിലെ ഏക വനിതാ മന്ത്രി ആയിരുന്നു .
ഒ എം നമ്പ്യാർ (89)
ഒത്തയൊതു മാധവൻ നമ്പ്യാർ എന്ന ഒ എം നമ്പ്യാർ . പ്രഥമ ദ്രോണാചാര്യ പുരസ്‌കാര ജേതാവും പദ്മശ്രീ ജേതാവും ആയ കയികപരിശീലകൻ .
നെടുമുടി വേണു (73)
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം മലയാളത്തിലും തമിഴിലുമായി ഏകദേശം 500-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് . തിരക്കഥാ രചനയിലും ഏർപ്പെട്ടിട്ടുള്ള അദ്ദേഹം പൂരം എന്ന പേരിൽ ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട് . സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്
2021 ൽ ഒരുപാട് പേർ നമ്മെ വിട്ടുപോയിട്ടുണ്ട് അതിൽ നിന്നും കുറച്ചുപേരെ മാത്രമാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളൂ.
0 Comments
thanks for u r feedback