google.com, pub-4535768800405607, DIRECT, f08c47fec0942fa0 THREE WHALE ROCK THAILAND

Ticker

30/recent/ticker-posts

THREE WHALE ROCK THAILAND




തായ്‌ലൻഡ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു നാട് ടൂറിസത്തിന് ഒരുപാട് പ്രാധാന്യം നൽകുന്ന നാട് .


തായ്‌ലൻഡ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് സെക്സ് ടൂറിസമാണ് എന്നാൽ തായ്‌ലൻഡ് എന്ന രാജ്യത്തെ പ്രകൃതി അനുഗ്രഹിച്ച് ഒരുപാട് കണ്ണിനു കുളിരേകുന്ന കാഴ്ച്ചകൾ ഉണ്ട് . അതുകൊണ്ടുതന്നെയാണ് ലോകത്തെമ്പാടുമുള്ള സഞ്ചാരങ്ങളുടെ എക്കാലത്തെയും പ്രിയപ്പെട്ട രാജ്യമായി തായ്‌ലൻഡ് മാറിയത് .

പ്രകൃതി വൈവിധ്യവും സാംസ്കാരികത്തനിമയും മാത്രമല്ല
തായ്‌ലൻഡിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത് ഹൃദ്യമായ ആദിത്യമര്യാദ സഞ്ചാരികളെ ആകർഷിക്കുന്നതിൽ ഒരു പ്രധാന ഘടകം തന്നെയാണ് .

ഇതുകൊണ്ടുതന്നെയാണ് എല്ലാ വർഷവും ഏകദേശം 35 ലക്ഷം സന്ദർശകർ എത്തുന്നു എന്നാണ് കണക്ക് .
സഞ്ചാരികളുടെ പ്രിയ ഇടമായതിനാൽ പ്രകൃതിദത്തമായ അത്ഭുതങ്ങൾക്ക് പ്രത്യേക സംരക്ഷണം നൽകുന്നതിൽ തായ്‌ലൻഡ് സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ട് .പ്രകൃതിദത്തമായ അത്ഭുതങ്ങൾക്ക് കേടുപാടുകൾ കൂടാതെ തലമുറകളോളം നിലൽക്കാനായി വേണ്ട സംരക്ഷണം ഉറപ്പു വരുത്തിയിട്ടുണ്ട് .

ഇങ്ങനെ സംരക്ഷിക്കപ്പെട്ട അനേകം അപൂർവ്വ മനോഹരദൃശ്യങ്ങൾ തായ്‌ലൻഡിൽ ഉണ്ട് . അവയിൽ ഒന്നായ ത്രീ വെയിൽ റോക്ക് എന്ന അത്ഭുതത്തെ കുറിച്ച് നമുക്ക് വായിച്ചറിയാം .

കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ ജനപ്രീതിയാർജ്ജിച്ച ഏറ്റവും പുതിയ ടൂറിസ്റ്റ് കേന്ദ്രമാണ് ത്രീ വെയിൽ റോക്ക് . പേരു സൂചിപ്പിക്കുന്നതുപോലെ ആകാശക്കാഴ്ചയിൽ പച്ച നിറമുള്ള ഒരു കടലിലൂടെ നീന്തുന്ന തിമിംഗലങ്ങളുടെ ആകൃതിയിലുള്ള മൂന്നു പാറകളാണ് അവിടെയുള്ളത് .ഹിൻ സാം വാൻ എന്നാണ് ഇതിന് തായ്ലൻഡ് ഭാഷയിൽ പേര് പറയുന്നത് .ഏകദേശം 75 ദശലക്ഷം വർഷം പഴക്കമുണ്ട് പർവ്വതങ്ങൾക്കിടയിൽ ഗാംഭീര്യത്തോടെ തലയുയർത്തി പിടിച്ചു നിൽക്കുന്ന ഈ പാറകൾക്ക് .

ബ്യൂംഗ് കാൻ പ്രവിശ്യയിലുള്ള ഫു സിംഗ്‌ വനത്തിനുള്ളിലാണ് ഈ പാറകൾ ഉള്ളത് . പാറകളുടെ മുകളിലേക്ക് എത്താനായി 9 വഴികളാണുള്ളത് വെള്ളച്ചാട്ടങ്ങളും സസ്യജന്തു വൈവിധ്യങ്ങളും എല്ലാം കണ്ടു അനുഭവിച്ച് ശാന്തമായ അന്തരീക്ഷത്തിൽ കൂടെയുള്ള ഒരു യാത്രയാണിത് . ഈ പാറകൾക്ക് മുകളിൽ നിന്നും നോക്കിയാൽ കാണുന്ന ചുറ്റുമുള്ള വന പ്രദേശങ്ങളുടെ കാഴ്ച അതിമനോഹരമാണ് . ഇതുകൂടാതെ മെക്കോംഗ് ബീച്ചും പക്കാഡിങ് ജില്ലയും ഫുവാ വനവും എല്ലാം ഈ പാറകളുടെ മുകളിൽ നിന്നും നോക്കിയാൽ കാണാവുന്ന കാഴ്ചകൾ ആണ് . ഇതിനേക്കാൾ മനോഹരമായ കാഴ്ച എന്ന് പറയുന്നത് തായ്‌ലൻഡിൽ മുകളിലായി സൂര്യൻ അസ്തമിക്കുന്ന കാഴ്ചയാണ് .

തായ്‌ലൻഡ് പോലെ തന്നെ ഒരുപക്ഷേ തായ്‌ലൻഡനേക്കാൾ പ്രകൃതിദത്തമായ വൈവിധ്യങ്ങൾ ഉള്ള നാടാണ് നമ്മുടെ ഇന്ത്യയും . പക്ഷെ ആ പ്രകൃതി വിഭവങ്ങൾ വരുംതലമുറയ്ക്ക് വേണ്ടി കാത്തുസൂക്ഷിക്കുന്നതിൽ നാം കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതാകുന്നു .

തായ്‌ലൻഡ് പോലെതന്നെ പ്രകൃതി വൈവിദ്ധ്യങ്ങളും പ്രകൃതി അനുഗ്രഹിച്ചു നൽകിയ അത്ഭുതങ്ങളും ഒരുപാട് ഉള്ള ഒരു നാടാണ് നമ്മുടെ ഇന്ത്യ പക്ഷേ അത് എത്രത്തോളം

സംരക്ഷിക്കപ്പെടുന്നു എത്രത്തോളം വരും തലമുറകൾക്ക് വേണ്ടി നാം കാത്തുസൂക്ഷിക്കുന്നു എന്നുള്ളത്  നാം ശ്രദ്ധിക്കേണ്ട  ഒന്നാണ്  . 

Post a Comment

0 Comments