ഒരു വർഷം ആരംഭിച്ച് ആ വർഷത്തിന്റേതന്നെ അവസാന നാളുകൾ എത്തുമ്പോഴേക്കും അതുവരെ നടന്ന ഒരുപാട് സംഭവങ്ങൾ നമുക്ക് കാണുവാൻ കഴിയും .
പലരെയും സ്വാധീനിച്ച മഹത്‌വ്യക്തികളും കാണും . അവരെ എല്ലാം ലോകത്തിന്റെ ഏതു കോണിൽ നിന്നായാലും മാനവരാശിക്ക് മുൻപിൽ നാം പരിചയപ്പെടുത്തും . അതിൽ പലരും കേട്ടുകേൾവി പോലും ഇല്ലാത്ത ആളുകൾ ആവും എന്നാൽ അവർ ഈ സമൂഹത്തിന് നൽകിയ കാര്യങ്ങൾ ഓർത്താൽ അവരെ ആദരിക്കേണ്ടതിന്റെ വില നമുക്ക് മനസ്സിലാവൂ . ഈ ആദരവിലൂടെ അത് മറ്റുള്ളവർക്കും നല്ല കാര്യങ്ങൾ ചെയ്യുവാനുള്ള പ്രചോദനം ആവും .
ഞാൻ ഈ പറഞ്ഞത് ഓരോ വർഷത്തിലും ലോകത്തെ സ്വാധീനിച്ചിട്ടുള്ള വ്യക്തികളെ കുറിച്ചാണ് . എന്നാൽ ഓരോ വർഷവും മനുഷ്യർ കൂടുതൽ ഉപയോഗിച്ച വാക്കുകൾ തിരഞ്ഞെടുക്കുകയാണെങ്കിലോ . ആ തിരഞ്ഞെടുക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സർവകലാശാലകളിൽ ഒന്നായ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി അവരുടെ നിഘണ്ടുവിന്റെ വാക്കായി 2021 ൽ തിരഞ്ഞെടുത്ത ഒരു വാക്ക് ഏതാണ് എന്ന് നമുക്ക് നോക്കാം .
വാക്സ് എന്നാൽ വാക്സിൻ, വാക്സിനേഷൻ എന്നാണ് നിഘണ്ടുവിലെ അർത്ഥം . ഈ വാക്കിന്റെ ഉപയോഗം 2021 ൽ വളരെ കൂടി . അതിന്റെ കാരണം എന്താണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം അതേ കൊറോണ എന്ന മഹാമാരി .
1989 കളിൽ ഉരുത്തിരിഞ്ഞ വാക്കാണ് വാക്സ് എങ്കിലും ഇക്കാലമത്രയും അധികം ആരും ഈ വാക്ക് ഉപയോഗിച്ചിരുന്നതായി കണ്ടില്ല . ഏറ്റവും ശ്രദ്ധേയമായ സ്വാധീനം ഉണ്ടാക്കിയ വാക്ക് ആയതിനാൽ ആണ് വാക്സ് തിരഞ്ഞെടുത്തത് എന്ന് ഓക്സ്‌ഫഡ് ഇംഗ്ലീഷ് ഡിക്ഷണറി സീനിയർ എഡിറ്റർ ഫിയോന മക് ഫെർസെൻ പറഞ്ഞു .
വാക്സി ( vaxxie ),ഡബിൾ വാക്സ്ഡ് ( doubled vaxxed ) , ആന്റി വാക്‌സർ തുടങ്ങിയ വാക്കുകളും ഇതിനോട് ചേർന്ന് ഉപയോഗിക്കപ്പെട്ടു .
വാക്സി എന്നാൽ വാക്സിനേഷനിടയിൽ ഒരാൾ എടുക്കുന്ന ഫോട്ടോഗ്രാഫ് ആണ് . ആന്റി വാക്‌സർ എന്നാൽ വാക്സിനേഷനെ എതിർക്കുന്ന ആൾ എന്നും . മഹാമാരി എന്ന് അർത്ഥം വരുന്ന പാൻഡമിക് എന്ന വാക്കിന്റെ ഉപയോഗം ഇക്കൊല്ലം 57000 ശതമാനം വർധിച്ചെന്നും നിഘണ്ടു കർത്താക്കൾ കണ്ടെത്തി .
2020 ലും 2021 ലും തിരഞ്ഞെടുത്ത വാക്കുകൾ ഒന്നു തന്നെ ആണ് വാക്സ് . എന്നാൽ 2019 ൽ തിരഞ്ഞെടുത്ത വാക്ക് ആണ് ക്ലൈമാറ്റ് എമേർജൻസി ( climate emergency ) .
0 Comments
thanks for u r feedback