ഒരു ദുഷ്ടശക്തികൾക്കും ഏതൊരു ഭീകര സംഘടനക്കും അമേരിക്ക എന്ന രാജ്യത്തെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു അവർക്ക് . എന്നാൽ ആ ആത്മവിശ്വാസം നഷ്ട്ടപെട്ട ഒരു ദിവസം ആയിരുന്നു 2001 സെപ്റ്റംബർ 11 . അതെ അമേരിക്കയെ നടുക്കിയ ഭീകരാക്രമണം നടന്നിട്ട് സെപ്റ്റംബർ 11 ന് ഇരുപത് വർഷം തികയുന്നു . നമുക്ക് ആ ചരിത്രത്തിലൂടെ ഒന്നു കടന്നു പോകാം .
ലോകത്ത് ഒരു ഭീകര സംഘടന വളരുന്നുണ്ടെങ്കിൽ അതിന് പിന്നിൽ അവർക്ക് സഹായി ആയി പല രാജ്യങ്ങളും ഉണ്ടാവും . അത് സാമ്പത്തികം ആയിട്ടും ആവാം അല്ലെങ്കിൽ ആയുധങ്ങൾ മുഖേനയും ആവാം . പല രാജ്യങ്ങളും തങ്ങളുടെ ശത്രു രാജ്യത്തെ തകർക്കാൻ ഭീകര സംഘടനകളെ ഉപയോഗിക്കാറുണ്ട് .
ലോകം അറിയുന്ന ലോക രാജ്യങ്ങൾ ഭയന്നു വിറക്കുന്ന ഒരു ഭീകര സംഘടന ആകണമെങ്കിൽ ലോകം ശ്രദ്ധിക്കുന്ന ആക്രമണം നടത്തണം . അതിന്
അൽ ഖ്വൈദ എന്ന ഭീകര സംഘടന തിരഞ്ഞെടുത്തത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രമായ അമേരിക്കയെ .
1996 ൽ പാക്ക് ഭീകരൻ ഖാലിദ് ശൈഖ് മുഹമ്മദ് ബിൻലാദനുമായി അഫ്ഗാനിലെ ടോറ ബോറയിൽ നടത്തിയ കൂടിക്കാഴച്ചയിൽ ആണ് അമേരിക്കയ്ക്ക് എതിരായി ആക്രമണത്തിന് പദ്ധതിയിടുന്നത് . പക്ഷെ അൽ ഖ്വൈദ എന്ന ഭീകര സംഘടനക്ക് ആ പദ്ധതി പ്രാവർത്തികമാക്കാൻ നീണ്ട അഞ്ച് വർഷം വേണ്ടി വന്നു .
അങ്ങനെ 2001 സെപ്റ്റംബർ 11 ന് അൽ ഖ്വൈദ അമേരിക്കയിൽ ഭീകരാക്രമണം നടത്തി . ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭീകരാക്രമണം ആയിരുന്നു അത് . അമേരിക്ക നടുങ്ങിയ ദിവസം .
2001 സെപ്റ്റംബർ 11 ചൊവ്വാഴ്ച്ച രാവിലെ 8:46 ന് ലോകപ്രശസ്ത വ്യാപാര സ്ഥാപനം ആയ വേൾഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറിലേക്ക് ഒരു വിമാനം ഇടിച്ചുകയറ്റി . ആദ്യം അത് നിയന്ത്രണം വിട്ടുവന്ന വിമാനം ആയി ആണ് കരുതിയത് . എന്നാൽ പതിനേഴ് മിനുറ്റിന് ശേഷം 9:03 ന് രണ്ടാമതൊരു വിമാനം തെക്കേ ടവറിലും ഇടിച്ചിറക്കി . 110 നിലകൾ ഉള്ള നോർത്ത് സൗത്ത് എന്ന ഇരുനില കെട്ടിടങ്ങളും 1 മണിക്കൂർ 42 മിനുറ്റിന് ശേഷം നിലം പൊത്തി .
9:37 ന് മൂന്നാമതൊരു വിമാനം വാഷിങ്ടൺ DC ലെ ( DISTRICT OF COLOMBIA ) വിർജീനയിലുള്ള പെന്റഗൺ ആസ്ഥാന മന്ദിരത്തിൽ ഇടിച്ചുകയറി . നാലാമത്തെ വിമാനം ഭീകരർ ലക്ഷ്യം വെച്ചത് . വൈറ്റ് ഹൗസ് അല്ലെങ്കിൽ ക്യാപിറ്റോൾ ബിൽഡിങ് ആയിരുന്നു . എന്നാൽ ആ ആക്രമണം നടത്തുവാൻ ഭീകരർക്ക് ആയില്ല അവരുടെ ലക്ഷ്യം തെറ്റിപ്പോയി . 10:03 ന് പെൻസിൽവാനിയ സംസ്ഥാനത്തെ സോമർസെറ്റ് കൗണ്ടിയിൽ ഉള്ള ഷാങ്‌സ്വില്ലേ എന്ന സ്ഥലത്തെ പാടത്ത് തകർന്നു വീണു .
ഈ ദൗത്യത്തിനായി ഭീകരർ അമേരിക്കയുടെ തന്നെ നാല് വിമാനങ്ങൾ ആണ് തിരഞ്ഞെടുത്തത് .
അമേരിക്കൻ എയർലൈൻസിന്റെ പതിനൊന്നാം നമ്പർ വിമാനം , യുണൈറ്റഡ് എയർലൈൻസിന്റെ നൂറ്റി എഴുപത്തി അഞ്ചാം നമ്പർ വിമാനം , അമേരിക്കൻ എയർലൈൻസിന്റെ എഴുപത്തി ഏഴാം നമ്പർ വിമാനം , യുണൈറ്റഡ് എയർലൈൻസിന്റെ തൊണ്ണൂറ്റിമൂന്നാം നമ്പർ വിമാനം ഈ നാല് വിമാനങ്ങൾ ആണ് ഭീകരർ റാഞ്ചിയത് .
അമേരിക്ക നടുങ്ങിയ ഈ ഭീകരാക്രമണത്തിൽ 2996 പേർ കൊല്ലപ്പെട്ടു . ഇതിൽ 19 ഭീകരരും ഉൾപ്പെടും . 2500 പേർക്ക് പരിക്ക് പറ്റി . പിന്നെ വേൾഡ് ട്രേഡ് സെന്റർ തകർന്നതിന്റെ പൊടിപടലങ്ങൾ ശ്വസിച്ച് അനവധിപേർക്ക് മറ്റു പല അസുഖങ്ങളും ഉണ്ടായി .
അമേരിക്കയുടെ ഭരണകേന്ദ്രവും സമ്പത്തികസിരാ കേന്ദ്രവും ഭീകരർ തകർത്തിലൂടെ മറ്റ് പല ലോകരാഷ്ട്രങ്ങളും ഭയത്തിന്റെ വക്കിൽ ആയി .കാരണം ഇത്രയേറെ വളർച്ച നേടിയ രാജ്യം സൈനിക ശക്തിയിൽ ലോകത്തിൽ തന്നെ മുന്നിൽ നിൽക്കുന്ന രാജ്യം ആയ അമേരിക്ക ഈ ഭീകരാക്രമണം നോക്കി നിൽക്കുക മാത്രം ആണ് ചെയ്തത് .
1998 ൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി വിമാനം റാഞ്ചുവാൻ ഭീകരർ പദ്ധതി ഇടുന്നതായി അന്നത്തെ പ്രസിഡന്റ് ആയിരുന്ന ബിൽ ക്ലിന്റന് CIA ( CENTRAL INVESTIGATIVE AGENCY ) മുന്നറിയിപ്പ് നൽകിയിരുന്നു . പക്ഷെ അന്നത്തെ ഭരണകൂടം ആ വാർത്ത നിസാരവത്കരിച്ചു .
തങ്ങളെ ഒരു ഭീകര ശക്തിക്കും തകർക്കാൻ ആവില്ല എന്ന ധാർഷ്ട്യവും അഹങ്കാരവും ആയിരുന്നു അന്ന് . എന്നാൽ ഭീകരാക്രമണത്തിന് ശേഷം അമേരിക്ക തക്കതാകുന്ന മറുപടി ഭീകരർക്ക് നൽകി .
ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ച് അമേരിക്കയ്ക്ക് വ്യക്തമായ വിവരം കിട്ടി . അഫ്ഗാനിലെ താലിബാൻ വിരുദ്ധ സാന്നിധ്യമായിരുന്ന അഹമ്മദ് ഷാ മസൂദിനെ അൽ ഖ്വൈദ വധിച്ചതോടെ താലിബാൻ ബിൻലാദന് അഫ്ഗാനിസ്ഥാനിൽ സുരക്ഷിത ഒളിത്താവളം ഒരുക്കി .
അങ്ങനെ അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവായി ബിൻലാദനും അൽ ഖ്വൈദയും .
ഇതേ വർഷം തന്നെ ഭീകരതയ്ക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ള്യു ബുഷ് യുദ്ധം പ്രഖ്യാപിച്ചു . യുകെയുടെ പിന്തുണയോടെ 2001 ഒക്ടോബറിൽ അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിലെ താലിബാൻ കേന്ദ്രങ്ങളിലും താലിബാന്റെ പ്രഭവ കേന്ദ്രം ആയ കാണ്ഡഹാറിലും ബോംബിട്ടു .
അമേരിക്കൻ സൈന്യത്തിന്റെ പ്രതിരോധം ചെറുത്തുനിൽക്കുവാൻ ആവാതെ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണം ഭീകരർ അവസാനിപ്പിച്ചു . അമേരിക്കൻ സൈന്യത്തിന്റെ ശക്തമായ ഇടപെടൽ മൂലം ബിൻലാദനും മറ്റു ഭീകരർക്കും താലിബാൻ വിടേണ്ടി വന്നു .
ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരന്റെ സഹായത്തോടെ ബിൻലാദൻ പാക്കിസ്ഥാനിലേക്ക് കടന്നു .
ബിൻലാദൻ എവിടെ പോയി എന്നതിനെക്കുറിച് അമേരിക്കൻ സൈന്യത്തിന് ഒരു അറിവും ലഭിച്ചില്ല . അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ തന്നെ തുടർന്നു .
നീണ്ട പത്തുവർഷത്തിന് ശേഷം ഒബാമ ഭരണകൂടം ബിൻലാദന്റെ ഒളി സങ്കേതം കണ്ടെത്തി .
ഒബാമ ഭരണകൂടം ബിൻലാദനെ ജീവനോടെയോ അല്ലാതെയോ പിടിക്കുന്നവർക്ക് ഇരുപത്തിയഞ്ച് മില്യൺ യുഎസ് ഡോളർ സമ്മാനമായി പ്രഖ്യാപിച്ചു .
2011 മേയ് 2 ന് പാക്കിസ്ഥാനിലെ ആബട്ടാബാദിൽ അമേരിക്കൻ സൈന്യത്തിന്റെ നെപ്ടൂൺ സ്പിയർ എന്ന ഓപ്പറേഷനിലൂടെ ബിൻലാദനെ വധിച്ചു .
ബിൻലാദന്റെ മരണശേഷവും അഫ്ഗാനിസ്ഥാനിൽ താലിബാന്റെ ഭീഷണി ഒഴിഞ്ഞിരുന്നില്ല . ജനാധിപത്യ ഭരണത്തിന് സ്ഥിരത നൽകാൻ അമേരിക്കൻ സേന അഫ്ഗാനിൽ തുടർന്നു . എന്നാൽ യുദ്ധം അവസാനിക്കുകയോ അഫ്ഗാനിൽ സ്ഥിരതയുള്ള ഭരണമോ ഉണ്ടായില്ല . ഒടുവിൽ താലിബാനുതന്നെ ഭരണം തളികയിൽ വെച്ചുനൽകി നീണ്ട പത്തുവർഷങ്ങൾക്കിപ്പുറം അമേരിക്കൻ സൈന്യം അഫ്ഗാന്റെ മണ്ണിൽ നിന്നും വിടചൊല്ലി .
ഗ്രൗണ്ട് സീറോ
ലോകവ്യാപാര കേന്ദ്രം തകർന്നടിഞ്ഞ സ്ഥലം ഗ്രൗണ്ട് സീറോ എന്ന പേരിൽ അറിയപ്പെടുന്നു .
0 Comments
thanks for u r feedback