പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്വിറ്റ്സെർലണ്ടിലെ ഗണിത ശാസ്ത്രജ്ഞൻ ആയ ലിയോൺ ഹാർഡ് യുളർ ആണ് ഈ സംഖ്യ വിനോദത്തിന്റെ ഉപജ്ഞാതാവ് . പിന്നീട് അമേരിക്കയിൽ ഇതിന്റെ പുതിയ പതിപ്പ് രൂപപ്പെടുത്തി എങ്കിലും സുഡോകു എന്ന സംഖ്യ വിനോദം അറിയപ്പെടുന്നത് മക്കി കാജി എന്ന വ്യക്തിയുടെ പേരിൽ ആണ് . നിക്കോളി എന്ന ജപ്പാനിലെ തന്റെ വിനോദ മാസികയിലൂടെ ആണ് പുതിയ സംഖ്യ വിനോദം അവതരിപ്പിച്ചതും ലോകമെമ്പാടും പ്രചരിപ്പിച്ചതും .
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആയാസരഹിതമായി വിനോദത്തിൽ ഏർപ്പെടുവാൻ സാധിക്കുന്ന രീതിയിൽ ആണ് ഈ സുഡോകു എന്ന വിനോദം ആവിഷ്കരിച്ചിരിക്കുന്നത് . ഒരു ദുഃഖ വാർത്ത എന്തെന്നാൽ 2021 ആഗസ്റ്റ് 18ന് മക്കി കാജി ഇഹലോകവാസം വെടിഞ്ഞു . മക്കി കാജി ജനപ്രിയമാക്കിയ സുഡോകു എന്ന വിനോദത്തെക്കുറിച്ച് നമുക്ക് കൂടുതലായി വായിച്ചറിയാം .
സുഡോകുവിന്റെ ഉദയം
1983 - ൽ നിക്കോളിയെന്ന വിനോദമാസികയുടെ ചീഫ് എക്സിക്യൂട്ടിവ് ആയിരിക്കെയാണ് മക്കി സംഖ്യകൾ ഉപയോഗിച്ചുള്ള വിനോദം ആദ്യമായി പ്രസിദ്ധീകരിച്ചത് . തുടക്കത്തിൽ ' ഗ്യാകുയുൻ യു ' എന്ന പേര് മാറ്റി സുഡോക്കു എന്നാക്കിയത് അദ്ദേഹമാണ് . സുഡോക്കുവിന് ജപ്പാനിൽ വലിയ പ്രചാരം ലഭിച്ചില്ലെങ്കിലും യൂറോപ്പിലെയും ഏഷ്യയിലെയും രാജ്യങ്ങൾ ഈ വിനോദം ഏറ്റെടുത്തു . സുഡോക്കുവിൻറെ പ്രചാരണാർഥം മക്കി ഒട്ടേറെ രാജ്യങ്ങൾ സന്ദർശിക്കു കയും ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുകയും ചെയ്തു . സുഡോക്കുവിന് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്തത് 2004 ൽ ബ്രിട്ടീഷ് ദിനപത്രമായ ദി ടൈംസിൽ സുഡോകു പ്രസിദ്ധീകരിച്ച ശേഷമാണ് , 100 രാജ്യങ്ങളിലായി ഏകദേശം 20 കോടി സുഡോക്കു ആരാധകരുണ്ടെന്നാണ് കണക്കാക്കുന്നത് .
സുഡോകു കളം
ഒരു സുഡോക്കു പ്രശ്നം ആണ് ചിത്രത്തിൽ കാണുന്നത് . ഇവിടെ ഒരു 9x9 ചതുരക്കളത്തെ 9 (3x3) ചതുരങ്ങളായി തിരിച്ചിരിക്കുന്നു . ചില കളങ്ങളിൽ 1 മുതൽ 9 വരെയുള്ള അക്കങ്ങളിൽ ചിലത് എഴുതിയിട്ടുണ്ടാകും . ബാക്കിയുള്ള കളങ്ങളിൽ നിയമാനുസൃതമായി അക്കങ്ങൾ എഴുതിച്ചേർക്കുക എന്നതാണ് ഈ കളിയുടെ ലക്ഷ്യം . ഓരോ കള്ളിയേയും റീജിയൺ എന്നും തന്നിരിക്കുന്ന സംഖ്യകളെ ഗിവൺസ് എന്നും പറയുന്നു .
നിയമങ്ങൾ
അങ്ങനെ ഏതെങ്കിലും സംഖ്യകൾ ശൂന്യമായ കളങ്ങളിൽ ചേർക്കുവാൻ പാടില്ല . സുഡോകുവിൽ പ്രധാനമായും 3 നിയമങ്ങൾ ആണ് ഉള്ളത് .ശൂന്യമായ കളങ്ങളിൽ അക്കങ്ങൾ എഴുതിച്ചേർക്കുമ്പോൾ മൂന്നു നിയമങ്ങൾ പാലിക്കണം .
പൂര്‍ത്തികരിച്ച സുഡോകു ആണ് ചിത്രത്തില്‍
1. ഒരു വരിയിലുള്ള ഒൻപതു കളങ്ങളിൽ ഒന്നു മുതൽ ഒൻപതു വരെയുള്ള എല്ലാ അക്കങ്ങളും ഉണ്ടായിരിക്കണം .
2. ഒരു നിരയിലുള്ള ഒൻപതു കളങ്ങളിൽ ഒന്നു മുതൽ ഒൻപതു വരെയുള്ള എല്ലാ അക്കങ്ങളും ഉണ്ടായിരിക്കണം .
3. ഓരോ 3x3 കളങ്ങളിലും ഒന്നു മുതൽ ഒൻപതു വരെയുള്ള അക്കങ്ങൾ ഉണ്ടായിരിക്കണം .
സംഖ്യകൾ ഉപയോഗിച്ചുള്ള കളിയാകുമ്പോൾ ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാവും ഇത് കളിക്കണമെങ്കിൽ ഗണിതത്തിൽ ഇത്തിരി അറിവ് ഉണ്ടാകണം എന്ന് . ഒരിക്കലുമില്ല . യുക്തിചിന്തയും ക്ഷമയുമാണ് മാത്രം മതി . ഒരു നല്ല സുഡോക്കു പ്രശ്നത്തിന് ഒരു ഉത്തരം മാത്രമേ കാണുകയുള്ളൂ .
സുഡോക്കു കളിക്കുന്നതിന്റെ പ്രയോജനങ്ങൾ
പുതിയതായി എന്തു പഠിക്കുമ്പോഴും തലച്ചോറിൽ പുതിയ കോശബന്ധങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട് . സുഡോക്കുവും വ്യത്യസ്തമായതിനാൽ ഓരോന്ന് പരിഹരിക്കുന്നതിനും നമ്മുടെ ചിന്താശേഷിയെ വിവിധ രീതിയിൽ ഉപയോഗിക്കേണ്ടതുണ്ട് . ഇത് പുതിയ കോശബന്ധങ്ങളെ സൃഷ്ടിക്കും അങ്ങനെ അത് കാര്യക്ഷമമായ ബുദ്ധിക്ക് കാരണമാകുന്നു . ബ്രിട്ടണിലെ ടീച്ചേഴ്സ് മാസിക ക്ളാസ്സ് മുറിയിൽ മസ്തിഷ്ക വ്യായാമത്തിന് സുഡോക്കു ഉപയോഗിക്കുന്നത് വളരെ പ്രയോജനകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട് . കൂടാതെ അൾഷിമേഴ്സ് പോലെയുള്ള മസ്തിഷ്ക സംബന്ധിയായ രോഗങ്ങളുടെ വ്യാപനം മന്ദഗതിയിലാക്കുന്നതിനും സുഡോക്കു സമസ്യകൾ വളരെ സഹായിക്കുന്നു .
0 Comments
thanks for u r feedback