ആദ്യകാലങ്ങളിൽ ഒരു യന്ത്രസാമഗരികളുടെയും സഹായം ഇല്ലാതെ തന്നെ പല വിധ നിർമ്മിതികൾ നമ്മുടെ പൂർവികർ കെട്ടിപ്പടുത്തു . അതിൽ പലതും എങ്ങനെ ആണ് ഒരു യന്ത്രസാമഗരികളുടെയും സഹായം ഇല്ലാതെ അവർ ചെയ്തത് എന്ന് ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അവശേഷിക്കുകയാണ് .
രാജ്യത്തിന്റെ യശസ്സ് ഉയർത്തുന്നതിൽ പല നിർമ്മിതികളും വലിയ പങ്ക് വഹിക്കുന്നുണ്ട് . അതിൽ പ്രധാനം ആണ് നമ്മുടെ താജ്മഹൽ . ലോകത്തിലെ ഏഴ് അത്ഭുതങ്ങൾ എടുത്താൽ അതിൽ ഏഴാമത്തെ അത്ഭുതം ആണ് നമ്മുടെ താജ്മഹൽ . അതിൽ നമ്മൾ ഓരോ ഭാരതീയനും അഭിമാനിക്കാം . ഇത് പോലെ ഒരു രാജ്യത്തിന്റെ അഭിമാനം ആയ ഒരു നിർമിതിയെ കുറിച്ചാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് . അത് എന്താണ് എന്ന് നമുക്ക് വായിച്ചറിയാം .
യമനിലെ തലസ്ഥാന നഗരമായ സനയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള പ്രസിദ്ധമായ വാദി ദഹർ താഴ് വരയിലെ ഒരു പാറയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ദാർ അൽ ഹജർ , ഇമാമിന്റെ റോക്ക് പാലസ് എന്നും എന്നറിയപ്പെടുന്നു . ഇത് യെമന്റെ ഒരു പ്രതീക ചിഹ്നമാണ് .
യമൻ വാസ്തുവിദ്യയാണ് ഈ അഞ്ച് നിലയുള്ള കെട്ടിടത്തെ ആകർഷകമാക്കുന്നത് . അതിന്റെ ജാലകങ്ങളുടെയും അരികുകളുടെയും പ്രത്യേക തരത്തിലുള്ള പെയിന്റിംഗ് ദാർ അൽ ഹജറിന്റെ മനോഹാരിത കൂട്ടുന്നു . കാഴ്ചയിൽ ഇത് പാറകളിൽ നിന്ന് വളർന്നു വന്നതായി തോന്നും . മരുപച്ചയിൽ ഏകാന്തമായി നിൽക്കുന്നതിനാൽ വളരെ ആകർഷണീയമായി തോന്നും .
പണ്ടുകാലത്ത് യെമനിൽ ഒരു രാജാവോ പ്രസിഡന്റോ ഉണ്ടായിരുന്നില്ല . പകരം രാജ്യത്തിന്റെ നേതൃത്വം ഒരു ഇമാമിന്റെ എന്നുവെച്ചാൽ ഇസ്ലാമിക ആത്മീയ നേതാവിന്റെ ചുമലിൽ ആയിരുന്നു . 1904 ൽ പിതാവിന്റെ മരണശേഷം യഹ്യ മുഹമ്മദ് ഹാമിദ്ദീൻ ( 1869-1948 ) സായിദികളുടെ ( ഇസ്ലാമിക മതവിഭാഗം ) ഇമാമായി 1918 ൽ യെമനിലെ ഇമാം 1948 ൽ കൊല്ലപ്പെടുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു .
1930 കളിലാണ് കൊട്ടാരം പണിതത് . ഇമാം യഹ്യയുടെ വേനൽക്കാല വസതിയായി . സന്ദർശകർക്കായി കൊട്ടാരം പുന സ്ഥാപിച്ചുവെങ്കിലും പിന്നീട് മ്യൂസിയമായി മാറി . സന്ദർശകർക്ക് ഒരു കൗതുകവും ആശ്ചര്യവുമായി ദാർ അൽ ഹജർ ഇന്നും പ്രൗഢിയോടുകൂടി നിലനിൽക്കുന്നു .
ഒരു നിർമ്മിതി രാജ്യത്തിന്റെ യശസ്സ് ഉയർത്തുന്നതിനോടൊപ്പം ആ രാജ്യത്തിന്റെ സാമ്പത്തിക വരുമാനം ടൂറിസത്തിലൂടെ വളർച്ചയിലേക്ക് നയിക്കാനാവും . ഇന്ത്യയെ പോലെ വലിയ ഒരു ചരിത്രവും പുരാതന നിർമ്മിതികളും ഉള്ള രാജ്യം ഒരുപക്ഷേ വേറെ കാണില്ല . നമ്മൾ നമ്മുടെ ചരിത്രം എത്രത്തോളം കാത്തുസൂക്ഷിക്കുന്നു എന്ന് നാം ചിന്തിക്കേണ്ടതാണ് .
നിർമ്മിതികൾ അത് അതിന്റെ അതേ പ്രൗഢിയോടുകൂടി നിൽനിർത്തുമ്പോൾ ഒരുപാട് മഹാരഥന്മാർ കൂടി ആ നിർമ്മിതികളിലൂടെ വീണ്ടും ജീവിക്കുന്നു .
0 Comments
thanks for u r feedback