google.com, pub-4535768800405607, DIRECT, f08c47fec0942fa0 AUTOMATIC KALASHNIKOV 1947 (AK 47)

Ticker

30/recent/ticker-posts

AUTOMATIC KALASHNIKOV 1947 (AK 47)

 


മനുഷ്യന്റെ പിറവി മുതൽ അവന്റെ നിലനിൽപ്പിന് വേണ്ടി ഭൂമിയിൽ അവൻ പലതിനോടും പടവെട്ടി അവന്റേതായ ആധിപത്യം സ്ഥാപിക്കുവാൻ തുടങ്ങി . 

ആദ്യകാലങ്ങളിൽ അത് പ്രകൃതിയോടയിരുന്നു . അതായത് കാട് വെട്ടിതെളിച്ചും മലകൾ തുരന്നും അവൻ പ്രകൃതിയോട് മല്ലടിച്ചു . അത് മെല്ലെ മാറി മൃഗങ്ങളിലേക്ക് തുടങ്ങി .

 തന്നെക്കാൾ ശക്തരായ മൃഗങ്ങളെ കീഴടക്കുവാൻ അവന് അവന്റെ സ്വന്തം കഴിവും ബുദ്ധിയും മാത്രം പോരായിരുന്നു . സ്വന്തം ജീവൻ അപകടപ്പെടുത്താതെ ശത്രുവിനെ കീഴടക്കുവാൻ അവന് ആയുധങ്ങൾ വേണ്ടി വന്നു . അങ്ങനെ അവൻ ആയുധങ്ങൾ നിർമ്മിക്കുവാൻ തുടങ്ങി . ആയുധങ്ങൾ കൊണ്ട് മനുഷ്യൻ പല മൃഗങ്ങളെയും കൊന്നൊടുക്കുവാൻ തുടങ്ങി അതിൽ പലതും ഭക്ഷണാവശ്യങ്ങൾക്കും പിന്നെ സ്വന്ത കഴിവും ശക്തിയും തെളിയിക്കുവാൻ ആയിരുന്നു .

കാലങ്ങൾ മാറി മനുഷ്യന് മനുഷ്യനോട് തന്നെ ശത്രുത്വം ഉടലെടുത്തു . അത് വളർന്ന് രാജ്യങ്ങൾ രാജ്യങ്ങളോടായി . രാജ്യ ഭരണ കാലങ്ങളിൽ രാജാക്കന്മാർ അവരുടെ രാജ്യത്തിന്റെ വിസ്തൃതി കൂട്ടുന്നതിനുവേണ്ടി മറ്റുപല രാജ്യങ്ങളോടും യുദ്ധം ചെയ്തു അവരുടെ രാജ്യ വിസ്തൃതി കൂട്ടി .യുദ്ധങ്ങളിൽ വിജയം കൈവരിക്കാൻ രാജ്യത്തിന്റെ ഭടന്മാരുടെ കൈകളിൽ ഉണ്ടായിരുന്നത് അമ്പും വില്ലും കുന്തവും വാളും പരിചയും എല്ലാം ആയിരുന്നു . 

കാലം മാറി കാലഘട്ടങ്ങൾ മാറി . പക്ഷെ ഒന്നു മാത്രം മാറിയില്ല മനുഷ്യന് മനുഷ്യനോടുള്ള ശത്രുത . 

അത്യാധുനിക ആയുധങ്ങൾ അവൻ സൃഷ്ട്ടിച്ചു . യന്ത്രത്തോക്കുകളും പീരങ്കി കോപ്പുകളും നിർമിച്ചു . എത്ര ദൂരെ നിന്ന് വേണേലും ശത്രുവിനെ തറ പറ്റിക്കുവാൻ കെൽപ്പുള്ള തോക്കുകൾ നിർമിച്ചു . ഈ ഒരു കാലഘട്ടത്തിൽ ഇന്റർനെറ്റും ഗെയിമുകളുടെയും സഹായത്താൽ പലർക്കും തോക്കുകളെ കുറിച്ച് ഒരു ധാരണ ഉണ്ടായി . 

ഏതൊക്കെ തോക്കുകൾ പുതിയതായി ഇറങ്ങിയാലും ഏതു രാജ്യത്തിന്റെ സൈനിക ശക്തിയിൽ ഒരു തോക്കിന് സ്ഥാനം ഉണ്ടാവും അതാണ് എ കെ 47 എന്ന തോക്ക് . നമുക്ക് പലർക്കും കേട്ട് പരിചയം ഉള്ള ഒരു വാക്കാണ് അത് .
നമുക്ക് എ കെ 47 എന്ന തോക്കിനെ കുറിച്ച് കൂടുതലായി വായിച്ചറിയാം .

റഷ്യൻ കരസേനയിലെ ടാങ്ക് കമാൻഡർ ആയിരുന്ന മിഖായേൽ കലാഷ്നിക്കോവിന്റെ മനസ്സിൽ 1941 മുതൽ അതായത് രണ്ടാം ലോക മഹായുദ്ധകാലത്ത് തന്നെ ഒരു യന്ത്ര തോക്കിന്റെ നിര്മാണത്തെക്കുറിച് ചിന്ത ഉദിച്ചു .
രണ്ടാം ലോകമഹായുദ്ധത്തിലെ ഒരു ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ കലാഷ്നിക്കോവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . 
അന്ന് അതേ ആശുപത്രിയിൽ പരിക്കേറ്റ് കിടന്നിരുന്ന മറ്റൊരു സൈനികന്റെ ഒരുപാട് ദുഃഖത്തോടും വേദനയോടെയും ഉള്ള വാക്കുകൾ ആണ് കലാഷ്നിക്കോവിന് പുതിയൊരു തോക്ക് നിർമിക്കാനുള്ള പ്രചോദനം ആയത് . 

അസുഖം ബേധമായി തിരികെ യുദ്ധത്തിന് പോകുവാൻ സാധിച്ചില്ല കാരണം പരിക്കേറ്റതിനാൽ യുദ്ധമുഖത്തുനിന്നും തന്നെ പിൻവലിച്ചു . യുദ്ധമുഖത്തുനിന്നും തിരികെ പോകുമ്പോൾ ആണ് അദ്ദേഹത്തിന് വേദജനകമായ കാഴ്ച കാണേണ്ടി വന്നത് . ജർമൻ പട്ടാളത്തിന്റെ വെടിയേറ്റ് ഒരു സൈനികൻ കൊല്ലപ്പെടുന്നത് . സ്വന്തം കൈയിൽ ആയുധം ഉണ്ടായിട്ടും കൊടുംതണുപ്പിൽ പ്രവർത്തിപ്പിക്കാൻ സാധിക്കാതെ നിസ്സഹായനായാണ് തന്റെ സുഹൃത്ത് മരണത്തിന് കീഴടങ്ങിയത് എന്ന് അദ്ദേഹത്തെ കൂടുതലായി ചിന്തിപ്പിച്ചു .

ചെളിയും മഞ്ഞും നിറഞ്ഞ ഏതു പ്രതിസന്ധി കാലഘട്ടത്തിലും ഉപയോഗിക്കാൻ പറ്റിയതായിരിക്കണം എന്ന ഒറ്റ കാര്യമേ തോക്ക് നിർമ്മിക്കുമ്പോൾ കലാഷ്നിക്കോവിന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു .
1946 ൽ ആണ് തോക്കുകളുടെ ചരിത്രം പോലും മാറ്റി മറിക്കാൻ ശേഷിയുള്ള സംഭവം നടന്നത് .

പുതിയതരം റൈഫിളുകൾ നിർമിക്കാനുള്ള ഒരു മത്സരത്തിൽ കലാഷ്നിക്കോവും പങ്കെടുത്തു . മുപ്പത് റൗണ്ട് തിരയുപയോഗിക്കുന്ന ബ്രീച്ച് ബ്ലോക്ക് മെക്കാനിസമുള്ള ഗ്യാസിൽ പ്രവർത്തിക്കുന്ന തോക്കായിരുന്നു അദ്ദേഹം അവതരിപ്പിച്ചത് . 1944 - ൽ അദ്ദേഹംതന്നെ വികസിപ്പിച്ച യന്ത്രത്തോക്കിന്റെ മറ്റൊരു പതിപ്പായിരുന്നു ഇത് . 

ഭാഗ്യവശാൽ മറ്റ് തോക്കുകൾക്കൊപ്പം മത്സരിക്കാൻ രണ്ടാംറൗണ്ടിലേക്ക് കലാഷ്നിക്കോവിന്റെ തോക്കും തിരഞ്ഞെടുക്കപ്പെട്ടു . 1946 - ൽ കലാഷ്നിക്കോവിന്റെ സഹായിയായിരുന്ന അലക്സാണ്ടർ സെയിത്സേവ് കൂടുതൽ വിശ്വാസ്യയോഗ്യമാക്കാനായി യന്ത്രത്തോക്കിൽ ചില മാറ്റങ്ങൾ വരുത്തണമെന്ന് അഭിപ്രായപ്പെട്ടു . തുടക്കത്തിൽ കലാഷ്നിക്കോവ് ഈ അഭിപ്രായം മുഖവിലക്കെടുത്തില്ല .

 കാരണം അവരുടെ റൈഫിൾ അതിന്റെ എതിരാളികളെക്കാൾ മികച്ചവയായിരുന്നു . എങ്കിലും ക്രമേണ കലാഷ്നിക്കോവിനെ അനുനയിപ്പിക്കാൻ സെയിത്സേവിന് കഴിഞ്ഞു . 1947 - ൽ കലാഷ്നിക്കോവിന്റെ സ്വപ്നം അതി ന്റെ പരിപൂർണതയിലെത്തി . മനോഹരവും ലളിതവുമായിരുന്നു ആ ഡിസൈൻ . 1948 - ൽ സൈന്യത്തിന്റെ ഭാഗമായി ഇതെങ്ങനെ ഉപയോഗിക്കാം എന്ന പരീക്ഷണമായിരുന്നു . പ്രതിബന്ധങ്ങളിൽ അത് ലളിതമായി ഉപയോഗിക്കാൻ പറ്റുമെന്ന് വിലയിരുത്തൽ വന്നതോടെ 1949 - ൽ സോവിയറ്റ് സൈന്യം 7.62 എം എം കലാഷ്നിക്കോവിനെ അംഗീകരിച്ചു . പിന്നാലെ രാജ്യത്തിനുവേണ്ടി കൂടുതൽ ഉത്പാദിപ്പിക്കാനുള്ള അനുമതിയുമായി . 

പിന്നീട് എ.കെ. 47 ലോകം മുഴുവൻ ആവശ്യക്കാരുള്ള ആയുധമായിമാറി . എ.കെ. 47 വികസിപ്പിക്കാൻ മിഖായേൽ കലാഷ്നിക്കോവ് നടത്തിയ പരിശ്രമങ്ങളെ അടിസ്ഥാനമാക്കി 2020 - ൽ റഷ്യൻ ഭാഷയിൽ എ.കെ. 47 കലാഷ് നിക്കാവ് എന്നൊരു ചിത്രവും പുറത്തുവന്നിട്ടുണ്ട് . ഇപ്പോൾ നിങ്ങൾക്ക് എ കെ 47 എന്ന വാക്കിന്റെ അർത്ഥം എന്താണ് എന്ന് മനസ്സിലായിക്കാണും എന്നാലും ഞാൻ അത് പറയുന്നു ഓട്ടോമാറ്റിക് കൈലാഷ്നിക്കോവ് 47 .ഇതിൽ 47 എന്നത് 1947 തോക്ക് നിർമിച്ച വർഷത്തെ ആണ് പ്രതിനിധാനം ചെയ്യുന്നത് .

Post a Comment

0 Comments