SERIAL KILLER
ഇന്നേക്ക് പത്തു ദിവസം ആയിരിക്കുന്നു . ഈ കേസ് ഒരു തുമ്പും കിട്ടാതെ നമ്മളെ വട്ടം കറക്കുകയാണല്ലോ സർ . സിവിൽ പോലീസ് ഓഫീസർ ആയ കൃഷ്ണൻ എസ് ഐ ആയ അനൂപിനോട് പറഞ്ഞു .
കൃഷ്ണൻ തുടർന്നു . ഇതുവരെ ആയിട്ടും ഒരു തുമ്പുപോലും കണ്ടുപിടിക്കാൻ ആയിട്ടില്ല . കൊലപാതകം ആണെങ്കിലും കൊലയാളിയെ പറ്റി ഒരു വിവരവും കിട്ടിയിട്ടില്ല . പെണ്കുട്ടിക്കാണേൽ ആരുമായും ഒരു പ്രേമം പോലും ഇല്ല . ഉണ്ടായിരുന്നേൽ ആ വഴിക്ക് അന്വേഷിക്കാമായിരുന്നു . പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പീഡിപ്പിച്ചതായും പറയുന്നില്ല . പിന്നെ ആകെ പറയുന്നത് . ഒരാഴ്ചയോളം ബോഡിക്ക് പഴക്കം ഉണ്ട് എന്നാണ് . പക്ഷെ ശരീരം ജീർണിച്ചിട്ടില്ല . സർ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ പറഞ്ഞത് . ഇത്രയും ദിവസത്തെ പഴക്കം ഉണ്ടെങ്കിലും ജീർണിക്കാതിരുന്നത് ഒരുപക്ഷേ ഫ്രീസറിൽ വെച്ചതുകൊണ്ടാവാം എന്നാണ് .
കൃഷ്ണൻ അനൂപിനോട് ചോദിച്ചു സർ പെണ്കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ല അത് എന്തുകൊണ്ടാവും .
അനൂപ് കൃഷ്ണന്റെ സംശയത്തിനുള്ള മറുപടിയായി പറഞ്ഞു .
ഒരു ചെറുപ്പക്കാരൻ ആണ് കൊലയാളി എങ്കിൽ തീർച്ചയായും പീഡനം നടക്കുവാനുള്ള സാധ്യത കൂടുതൽ ആണ് . അങ്ങനെ ആണേൽ ഇത് ചെറുപ്പക്കാരൻ ആവനുള്ള സാധ്യത കുറവാണ് .
പെണ്കുട്ടിയോട് ദേഷ്യമോ പകയോ വൈരാഗ്യമോ ഉണ്ടായിരുന്നേൽ തീർച്ചയായും ശരീരത്തിൽ മുറിപ്പാടുകൾ ഉണ്ടായേനെ . ഇവിടെ കഴുത്ത് ഞെരിച്ചു കൊന്നതിന്റെ പാട് മാത്രമല്ലേ ഉള്ളു . അപ്പോൾ പീഡനവും പകയും നമുക്ക് പാടെ തള്ളിക്കളയാം . പിന്നെ ഒരു സൈക്കോ ആണെങ്കിൽ പെണ്കുട്ടിയുടെ ശരീരം വികൃതമാക്കിയേനെ . പിന്നെ എന്തിനാണ് കൊല ചെയ്യപ്പെട്ട പെണ്കുട്ടിയുടെ ശരീരത്തിന് ചുറ്റും ആ പെണ്കുട്ടിയുടെ തന്നെ പുസ്തകങ്ങൾ കീറി വെച്ചിരിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല . കൃഷ്‌ണൻ ചോദിച്ചു അപ്പോൾ സർ തല ഭാഗത്ത് പെണ്കുട്ടിയുടെ ബാഗ് വെച്ചതോ . അത് എന്തിനായിരിക്കും .
കൃഷ്ണാ പെണ്കുട്ടി പത്താം ക്ലസ്സിൽ നല്ല മാർക്കോടെ ജയിച്ചതാണ് അല്ലേ . അതേ സർ സ്കൂളിലെ തന്നെ ടോപ്പ് സ്‌കോറർ ആയിരുന്നു . പേപ്പറിൽ ഫോട്ടോ വന്നതാണ് ഉന്നത വിജയം കൈവരിച്ചു എന്ന് പറഞ്ഞ് . പെണ്കുട്ടിയുടെ ഫോൺ ട്രാക്ക് ചെയ്തോ .
ഉവ്വ് സർ പക്ഷെ അതിൽ നിന്നും നമുക്ക് ഗുണം ഉള്ള ഒന്നും കിട്ടിയിട്ടില്ല . ആ പത്ത് ദിവസത്തിനിടയ്ക്ക് ഫോൺ ഓൺ ആയിട്ടുപോലും ഇല്ല .
അപ്പോൾ കൊലയാളിയുടെ കയ്യിൽ ആണ് പെണ്കുട്ടിയുടെ ഫോൺ അല്ലേ .
അതേ സർ എന്ന് കൃഷ്ണൻ പറഞ്ഞുതീരുമ്പോഴേക്കും ഫോൺ ബെൽ അടിച്ചു . അനൂപ് ആ കാൾ അറ്റൻഡ് ചെയ്തു ആ കാളിൽ പറഞ്ഞത് ഇങ്ങനെ ആയിരുന്നു . പുഴവക്കിലെ റോഡരികിൽ ഒരു പെണ്കുട്ടിയുടെ മൃതശരീരം കിടക്കുന്നു എന്ന് . അനൂപ് വിളിച്ച ആളോട് അവിടെ തന്നെ നിൽക്കുവാൻ പറഞ്ഞു കൊണ്ട് വേഗം അനൂപും സംഘവും അവിടേക്ക് പുറപ്പെട്ടു .
കൂട്ടംകൂടി നിൽക്കുന്ന ആളുകളെ മാറ്റിയ ശേഷം അനൂപ് പെണ്കുട്ടിയുടെ മൃതദേഹത്തിന്റെ അടുത്തേക്ക് നീങ്ങി . പ്രഥമ ധൃഷ്ട്ടിയാൽ തന്നെ ആദ്യത്തെ പെണ്കുട്ടിയുടെ കൊലപാതകവും ആയി ഒരു പാട് സാമ്യം തോന്നി . ഇൻക്വിസ്റ്റ് നടപടി എല്ലാം പൂർത്തിയാക്കിയ ശേഷം ബോഡി പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി .
അനൂപ് അതിനുശേഷം സ്റ്റേഷനിലേക്ക് വിളിച്ച വ്യക്തിയെ വിളിക്കുവാൻ പറഞ്ഞു .
ആ വ്യക്തി വന്നു .
സർ ഞാൻ ആണ് സ്റ്റേഷനിലേക്ക് വിളിച്ചത് .
അനൂപ് ചോദിച്ചു താൻ ഈ ബോഡി ഇവിടെ കിടക്കുന്നതാണോ കണ്ടത് അതോ ആരെങ്കിലും ഇവിടെ കൊണ്ട് ഇടുന്നതാണോ . താൻ ബോഡി കാണുന്ന സമയത്ത് വേറെ ആളുകൾ ഇവിടെ ഉണ്ടായിരുന്നോ . തനിക്ക് ആ സമയത്ത് പന്തികേടായി എന്തെങ്കിലും തോന്നിയോ .
അയാൾ പറഞ്ഞു അല്ല സർ ഞാൻ ബോഡി ഇവിടെ കിടക്കുന്നതാണ് കണ്ടത് . ഞാൻ ഈ ബോഡി കാണുന്ന സമയത്തു കുറച്ച് ആളുകൾ ഇവിടെ ഉണ്ടായിരുന്നു . അത് ഈ വഴി പോകുന്ന യാത്രക്കാർ ആയിരുന്നു . പിന്നെ അങ്ങനെ പന്തികേടായി ഒന്നും തോന്നിയില്ല സർ .
അനൂപ് അയാളുടെ ഫോൺ നമ്പറും ഡീറ്റൈൽസും എഴുതി എടുത്ത ശേഷം അയാളെ വിട്ടയച്ചു .
അതിന്ശേഷം ബാക്കി ഉള്ള പോലീസുകാരോടായി പറഞ്ഞു പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിന്ശേഷം ഒരു മീറ്റിങ് ഉണ്ട് .
സ്റ്റേഷനിൽ മീറ്റിങ് ആരംഭിച്ചു .
അനൂപ് തുടർന്നു . ഇത് രണ്ടാമത്തെ കൊലപാതകം ആണ് നമ്മൾ ഇന്ന് കണ്ടത് . ഇതിന് മുൻപ് മരിച്ച പെണ്കുട്ടിയുടെ കൊലപാതകവുമായി ഇതിന് ഒരുപാട് സാമ്യം ഉണ്ട് . ഇതിൽ നിന്നും നമുക്ക് ഒരുകാര്യം മനസ്സിലാക്കാം ഇത് രണ്ടും ചെയ്തത് ഒരാൾ തന്നെ എന്ന് . ഇന്ന് നമ്മളുടെ ജോലി ഭാരം ഇത്തിരി കൂടുതൽ ആണ് .
ഇനി കേസിന്റെ കാര്യങ്ങൾ വിശദീകരിക്കാം .
ആദ്യത്തെ പെണ്കുട്ടിയെ കാണാതായതിന്റെ പത്താം നാൾ ആണ് ബോഡി കിട്ടിയത് . മരിച്ച പെണ്കുട്ടിയുടെ ബോഡി കിട്ടിയ ആ ദിവസം തന്നെ ആണ് ഇന്ന് മരിച്ച പെണ്കുട്ടിയെ കാണാതായതും . ഇനിയും മരണങ്ങൾ തുടരാം എന്നല്ല തുടരും . ഇന്ന് തീർച്ചയായും ഒരു പെണ്കുട്ടിയെ കൂടി കാണാതാവും .
ഇന്ന് മരിച്ച പെണ്കുട്ടിയെ കാണുവാൻ ഇല്ല എന്നുള്ള പരാതി കുടുംബാഗംങ്ങളിൽ നിന്നും കിട്ടിയതാണ് . പക്ഷെ നമ്മുടെ കുമാരേട്ടൻ പരാതി വാങ്ങി വെച്ചു . പിറ്റേ ദിവസം അദ്ദേഹം റിട്ടയേർഡ് ആവുകയും ചെയ്‌തു . ആ പരാതിയെ കുറിച്ച് പിന്നെ ആരും അന്വേഷിച്ചതുമില്ല . ഇനി അതിനെ കുറിച്ച് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല . ആ പെണ്കുട്ടിയുടെ മരണത്തിന് അറിഞ്ഞുകൊണ്ടല്ലെങ്കിലും നമ്മളും ഒരു കാരണം ആണ് . ഇനി ഒരു പെണ്കുട്ടിയെ കൂടെ മരണത്തിന് നമ്മൾ വിട്ടുകൊടുക്കാൻ പാടില്ല .
ഇനി നിങ്ങൾ ചെയ്യേണ്ടത് . മരിച്ച രണ്ട് പെണ്കുട്ടികളും പത്താം ക്ലാസ്സിൽ അവർ പഠിച്ച സ്കൂളിൽ ടോപ്പ് സ്‌കോറർ ആയിരുന്നു . ആദ്യത്തെ പെണ്കുട്ടിയുടെ പോസ്റ്റുമോർട്ടം റിപോർട്ടിൽ പറഞ്ഞതുപോലെ തന്നെ ഉള്ള മരണം ആണ് ഇന്ന് മരിച്ച പെണ്കുട്ടിയുടെയും . കഴുത്ത് നെരിച്ചാണ് രണ്ട് പെണ്കുട്ടികളെയും കൊലപ്പെടുത്തിയിരിക്കുന്നത് . പീഡന ശ്രമങ്ങൾ ഒന്നും നടന്നിട്ടില്ല .
നമ്മുടെ സ്റ്റേഷൻ പരിധിയിൽ ആകെ ആറ് സ്കൂളുകൾ ആണ് ഉള്ളത് . അതായത് ആറ് പെണ്കുട്ടികൾ ആണ് ആ സ്കൂളുകളിൽ നിന്നും ടോപ്പ് സ്‌കോറർ ആയി ജയിച്ചത് .
ആ ആറ് പെണ്കുട്ടികളിൽ രണ്ട് പേർ കൊല്ലപ്പെട്ടു ഇനി നാല് പെണ്കുട്ടികൾ അവരെ നമുക്ക് രക്ഷിക്കണം . കൊലപാതകിയുടെ ഒരു സൂചനപോലും
ഈ രണ്ട് കൊലപാതകങ്ങളിൽ നിന്നും നമുക്ക് കിട്ടിയിട്ടില്ല . നമുക്ക് കിട്ടിയിരിക്കുന്ന സൂചന എന്ന് പറയുന്നത് . ഇപ്പോൾ പ്ലസ് വണ്ണിൽ പഠിക്കുന്ന കുട്ടികൾ അതും പത്താം ക്ലാസ്സിൽ സ്കൂളിലെ ടോപ്പ് സ്‌കോറർ .
നമുക്ക് ഈ വഴിക്ക് മാത്രമേ
അന്വേഷിക്കുവാൻ ഇപ്പൊ വഴി ഉള്ളു .
എത്രയും വേഗം സ്‌കൂളുകളിൽ ചെന്ന് കഴിഞ്ഞ അധ്യയന വർഷത്തിൽ സ്കൂളിലെ ടോപ്പ് സ്‌കോറർ ആയ കുട്ടികളുടെ ഡീറ്റൈൽസ് എടുക്കണം . കുട്ടികൾ ഇപ്പോൾ പ്ലസ് വണ്ണിന് എവിടെയാണോ പഠിക്കുന്നത് അവിടേക്കു പോയി അവരുടെ സുരക്ഷ ഉറപ്പ് വരുത്തണം . അതിന് നമ്മുടെ ആളുകൾ ആരെങ്കിലും അവിടെ നിൽക്കണം . ഇതിൽ ഒരു വിട്ടുവീഴ്ചയും കാണിക്കരുത് . ഇനി ഒരു കൊലപാതകം നടക്കാൻ അനുവദിച്ചുകൂടാ .
ഒരു പ്രത്യേക കാര്യം ശ്രദ്ധിക്കണം ആരും തന്നെ പോലീസ് യൂണിഫോമിൽ പോകരുത് . അത് ചിലപ്പോൾ കൊലയാളിക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കുന്ന പോലെ ആവും .
അധികം വൈകാതെ തന്നെ എല്ലാവരും സ്കൂളുകളിലേക്ക് പുറപ്പെട്ടു .
മണിക്കൂറുകൾ കഴിഞ്ഞ് അനൂപിന് ഒരു കാൾ വന്നു .
സർ ബാക്കി ഉള്ള മൂന്ന് കുട്ടികളും സേഫ് ആണ് . കുട്ടികൾ നമ്മുടെ നിരീക്ഷണത്തിൽ ആണ് . അനൂപ് മറുപടി പറഞ്ഞു . നിങ്ങൾ ആ മൂന്ന് കുട്ടികളെയും വീട്ടിൽ ആക്കി അവരുടെ വീട്ടുകാരോട് കാര്യം പറയണം കാര്യത്തിന്റെ ഗൗരവം പറയണം . എന്നിട്ട് എത്രയും വേഗം ഇങ്ങോട്ട് വരണം കാരണം ഞാൻ പോയ സ്കൂളിൽ പഠിച്ച പെണ്കുട്ടി ആണ് കാണാതായിരിക്കുന്നത് . ഞങ്ങൾ ഇപ്പോൾ ആ കുട്ടിയുടെ വീട്ടിൽ ആണ് ഉള്ളത് . വേഗം വരുവാൻ അനൂപ് അവരോട് പറഞ്ഞു .
അനൂപ് അവരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു . കുട്ടി പതിവ് പോലെ സ്കൂളിലേക്ക് പോയിട്ടുണ്ട് . അപ്പോൾ സ്കൂളിന്റെയും വീടിന്റെയും ഇടയ്ക്ക ആണ് പെണ്കുട്ടിയെ കാണാതായിരിക്കുന്നത് . അനൂപ് പെണ്കുട്ടിയുടെ വീട്ടുകാരോട് കാര്യങ്ങൾ പറഞ്ഞു . ഭയപ്പെടാതെ ഇരിക്കുവാൻ പറഞ്ഞു . ഞങ്ങൾ അന്വേഷണം നേരത്തെ ആരംഭിച്ചു കഴിഞ്ഞു . മോളെ ജീവനോടെ തന്നെ കൊണ്ടുവരും . എന്ന് പറഞ്ഞു കൊണ്ട് അവിടെ നിന്നും അവർ ഇറങ്ങി .
പെണ്കുട്ടി സാധാരണ ബസിൽ ആണ് സ്കൂളിലേക്ക് പോവാറ് . അനൂപും സംഘവും അതേ രീതിയിൽ ബസ്സിൽ നിന്നും അന്വേഷണം തുടങ്ങി . പെണ്കുട്ടിയെ എവിടെ വെച്ചാണ് കാണാതായത് എന്ന് അറിയുവാൻ . പക്ഷെ ആ ശ്രമം വിഫലം ആയി തീർന്നു . കുറച്ച് ആളുകൾ ആ പെണ്കുട്ടി ബസ്സ് ഇറങ്ങി സ്കൂളിലേക്ക് നടന്നു പോകുന്നത് കണ്ടിട്ടുണ്ട് . ബസ്സിലെ ജോലിക്കാരും അത് ഓർക്കുന്നു . സ്കൂൾ എത്തുന്നതിന് മുൻപ് എവിടെ നിന്നും ആണ് കുട്ടിയെ കാണാതായത് എന്ന് ആർക്കും അറിയില്ല . അപരിചിതരായി ആരും ആരെയും കണ്ടിട്ടുമില്ല . പരിചിതമല്ലാത്ത വാഹനങ്ങളോ അങ്ങനെ ഒന്നും തന്നെ .
ഇനി ഏത് വഴിക്ക് അന്വേഷിക്കും എന്ന് അറിയാത്ത അവസ്ഥയിൽ ആയി അനൂപും സംഘവും .
പെട്ടന്നാണ് കൃഷ്ണൻ അനൂപിനോട് പറഞ്ഞത് .
സർ നമുക്ക് രണ്ട് പെണ്കുട്ടികളുടെയും ബോഡി കിടന്ന സ്ഥലത്തിന്റെ ചുറ്റുമുള്ള സ്ഥലങ്ങൾ ഒന്ന് തിരഞ്ഞാലോ എന്ന് .
അനൂപ് വേറെ ഒന്നും ആലോചിച്ചില്ല .
വേഗം പുറപ്പെട്ടു .
പക്ഷെ ആ ശ്രമവും വിഫലമായി .
അനൂപ് ആകെ ധർമ്മസങ്കടത്തിൽ ആയി . എന്തായാലും ഒരു കൊലപാതകം നടക്കും എന്ന് അറിയാം പക്ഷെ അറിഞ്ഞിട്ടും അത് തടുക്കുവാൻ പറ്റുന്നില്ലലോ കൃഷ്ണാ .
സർ ഇനി എന്താണ് നമ്മൾ ചെയ്യുക . കൃഷ്ണൻ അനൂപിനോട് ചോദിച്ചു .
എല്ലാം ദൈവത്തിന്റെ കയ്യിൽ ആണ് . ദൈവം ഒരു വഴി കാണിച്ചുതരാതിരിക്കില്ല . നമ്മൾ എന്തെങ്കിലും വിട്ടുപോയിക്കാണും അത് കണ്ടെത്തുക തന്നെ വേണം .
സ്റ്റേഷനിൽ എത്തി അനൂപ് തുടക്കം മുതൽ ഇതുവരെ എന്തൊക്കെ നടന്നു എന്ന് ആലോചിച്ചു .
അതിനുശേഷം കൃഷ്ണനെ വിളിച്ച് അനൂപ് ഒരു കാര്യം പറഞ്ഞു .
കൃഷ്ണാ നീ സ്കൂളുകളിലേക്ക് ചെല്ലണം എന്നിട്ട് അവിടുള്ള അധ്യാപകരോട് ചോദിക്കണം കഴിഞ്ഞ അധ്യയന വർഷത്തിൽ സ്കൂളിൽ എന്തെങ്കിലും എടുത്തുപറയുവാൻ തക്ക സംഭവങ്ങൾ ഉണ്ടായോ എന്ന് ഒന്ന് അന്വേഷിച്ചുവരണം . നമുക്ക് ആ വഴിക്ക് കൂടി ഒന്ന് അന്വേഷിച്ചു നോക്കാം .
കൃഷ്ണൻ ആറ് സ്കൂളുകളിലേക്കും ചെന്നു .
അവിടെ നിന്നും ഒരു വിവരം കിട്ടി . അത് കൃഷ്ണൻ അനൂപുമായി പങ്കുവെച്ചു .
ആ വിവരം ഇതായിരുന്നു .
ആദ്യം കൊലചെയ്യപ്പെട്ട പെണ്കുട്ടി പഠിക്കുന്ന സ്കൂളിൽ ഒരു പെണ്കുട്ടി ആത്മഹത്യ ചെയ്തിരുന്നു . ടീച്ചര്മാരോട് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് . ആ സ്കൂളിലെ തന്നെ നന്നായി പഠിക്കുന്ന പെണ്കുട്ടി ആണ് അവൾ എന്നാണ് . ആ കുട്ടിക്ക് ഉയർന്ന വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ് വരെ കിട്ടിയതാണ് . കുടുംബത്തിലെ പ്രശ്നങ്ങൾ കാരണം കുട്ടിക്ക് നേരെ പഠിക്കുവാൻ സാധിച്ചില്ല പരീക്ഷയിൽ മൂന്നാം സ്ഥാനം ആയി ആ വിഷമത്തിൽ ആണ് ആത്മഹത്യ ചെയ്തത് എന്നാണ് ഇവിടെ എല്ലാവരും പറയുന്നത് സർ .
അനൂപ് കൃഷ്‌ണനോട് പറഞ്ഞു .
ആത്മഹത്യ ചെയ്ത പെണ്കുട്ടിയുടെ
ഫാമിലി ഡീറ്റൈൽസ് എടുക്കണം
നമുക്ക് അതുവരെ ഒന്നു
പോയി അന്വേഷിക്കണം .
അനൂപും സംഘവും ആത്മഹത്യ ചെയ്ത പെണ്കുട്ടിയുടെ വീട് തേടി പോയി . വീട് പൂട്ടിക്കിടക്കുന്നു . അനൂപ് അടുത്തുള്ള ആളുകളോട് അന്വേഷിച്ചു . അവർ പറഞ്ഞു .
പെണ്കുട്ടി ആത്മഹത്യ ചെയ്തതിന് ശേഷം സുകുമാരൻ എന്നാണ് പെണ്കുട്ടിയുടെ അച്ഛന്റെ പേര് . അവൻ ആ സുകുമാരൻ അവന്റെ മനോനില തെറ്റി . പഠിക്കുന്ന കുട്ടികളോട് വല്ലാത്തൊരു ദേഷ്യം ഉള്ള പോലെ തോന്നി . അങ്ങനെ എല്ലാ കുട്ടികളോടും ദേഷ്യം കാണിക്കുന്നത് കണ്ടിട്ടില്ല . നന്നായി പഠിക്കുന്ന കുട്ടികളോട് മാത്രമേ അങ്ങനെ കണ്ടിട്ടുള്ളു .
അനൂപ് ചോദിച്ചു അതെങ്ങനെ നന്നായി പഠിക്കുന്ന കുട്ടികളോട് മാത്രം ദേഷ്യം കാണിക്കുന്നു എന്ന് നിങ്ങൾക്ക് എങ്ങനെ മനസ്സിലായി .
അതിന് മറുപടിയായി അവിടെ നിന്ന ആളുകൾ പറഞ്ഞു . സർ ഇവിടെ ഒന്നുരണ്ട് കുട്ടികൾ തരക്കേടില്ലാതെ പഠിക്കുന്ന കുട്ടികൾ ഉണ്ട് അവരോട് അയാൾക്ക് വല്ലാത്ത ദേഷ്യം ഉണ്ടായിരുന്നു . പക്ഷെ ഉപദ്രവിക്കുന്നത് ഞങ്ങൾ ആരും തന്നെ കണ്ടിട്ടില്ല .
ആകാംക്ഷ മൂലം കൃഷ്ണൻ അവരോട് ചോദിച്ചു തരക്കേടില്ലാതെ പഠിക്കുന്ന കുട്ടികൾ എന്ന് പറഞ്ഞില്ലേ അവർ ആണ്കുട്ടിയാണോ അതോ പെണ്കുട്ടിയോ .
അവർ പെണ്കുട്ടികൾ ആണ് സർ . ഈ മറുപടി കേട്ടതും അനൂപും കൃഷ്ണനും ആശ്ചര്യപ്പെട്ടു . കൃഷ്ണൻ ഒരു കാര്യം കൂടെ ചോദിച്ചു . അവർ ഏതൊക്കെ ക്ലാസ്സിൽ പഠിക്കുന്നവർ ആണ് .
സർ ആ കുട്ടികൾ അയാളുടെ മകളുടെ ഒപ്പം പഠിക്കുന്ന കുട്ടികൾ ആണ് . പക്ഷെ അയാളുടെ മോളുടെ അത്ര പഠിക്കുന്നവർ അല്ലായിരുന്നു . അയാളുടെ മോൾ നല്ലവണ്ണം പഠിക്കുന്ന കുട്ടി ആയിരുന്നു .
ഇയാൾ ഇപ്പൊ എവിടെ ഉണ്ട് എന്നുള്ള അനൂപിന്റെ ചോദ്യത്തിന് അവരുടെ മറുപടി ഇതായിരുന്നു .
സർ അയാളുടെ മകൾ മരിച്ചതിനുശേഷം ഞങ്ങൾ ആരും അധികം അയാളെ കണ്ടിട്ടില്ല . ഇവിടേക്ക് വരുന്നത് പിന്നെ കണ്ടിട്ടില്ല .
ആളുകളുടെ ഇടയിൽ നിന്നും ഒരാൾ പറഞ്ഞു സർ അയാൾ കഴിഞ്ഞ ആഴ്ച ഇവിടെ വന്നിട്ടുണ്ടായിരുന്നു .
കൃത്യമായി എത്രദിവസം മുൻപ് ആണ് നിങ്ങൾ അയാളെ കണ്ടത് ?
സർ ഏകദേശം പത്തു ദിവസം ആയി കാണും .
നിങ്ങൾ അയാളെ കണ്ടത് ഏത് സമയത്തായിരുന്നു ?
ഒരു 12:45 ആയി കാണും സർ . ഞാൻ സിനിമക്ക് പോയി വരുകയായിരുന്നു . അപ്പോൾ ആണ് അയാളെ കണ്ടത് . പിറ്റേ ദിവസം നോക്കിയപ്പോൾ വാതിൽ പൂട്ടിയിരിക്കുന്നു .
അനൂപ് കൃഷ്‌ണനോട് പറഞ്ഞു . ആ വാതിൽ പൊളിച്ച് അകത്തു പോയി നോക്ക് . ആ പെണ്കുട്ടി അവിടെ ഉണ്ടാവും . ഇത് പറഞ്ഞുകൊണ്ട് അനൂപ് മനസ്സിൽ പ്രാർത്ഥിച്ചു ദൈവമേ ആ പെണ്കുട്ടി ജീവനോടെ ഉണ്ടായാൽ മതിയായിരുന്നു .
കൃഷ്ണൻ വാതിൽ പൊളിച്ച് അകത്തുകടന്നു . അടച്ചിട്ടിരിക്കുന്ന റൂമിലെ വാതിൽ പൊളിച്ചുമാറ്റി അപ്പോൾ അതാ അവിടെ കൈകാലുകൾ ബന്ധിച്ച് വായയും കണ്ണും കെട്ടിയിരിക്കുന്നു .
കൃഷ്ണൻ ഓടി അനൂപിന്റെ അടുക്കൽ വന്നു എന്നിട്ട് പറഞ്ഞു . സർ ദൈവം കാത്തു പെണ്കുട്ടി ജീവനോടെ തന്നെ ഉണ്ട് .
അനൂപ് വേഗത്തിൽ വീടിന്റെ അകത്തോട്ട് ചെന്നു . പെണ്കുട്ടിയുടെ കൈകാലുകളിലെ കെട്ടുകൾ അഴിച്ചുമാറ്റി അതോടൊപ്പം വായിലെയും കണ്ണുകളിലെയും കെട്ടുകളും അഴിച്ചു മാറ്റി . പെണ്കുട്ടിയെ പെട്ടന്ന് തന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി . കൂട്ടത്തിൽ പെണ്കുട്ടിയുടെ കുടുംബത്തെയും കാര്യങ്ങൾ അറിയിച്ചു .
അതിനുശേഷം അനൂപ് നാട്ടിലെ ആളുകളോട് പറഞ്ഞു . നിങ്ങൾ ഇന്ന് കണ്ടത് ഒരിക്കലും പുറമെ കാണിക്കരുത് . അയാൾക്ക് സംശയം ഉണ്ടാകുന്ന രീതിയിൽ പെരുമാറരുത് . ഇവിടെ ഒന്നും നടന്നിട്ടില്ല നിങ്ങൾ ഒന്നും കണ്ടിട്ടില്ല എന്ന രീതിയിൽ വേണം നിങ്ങൾ പെരുമാറാൻ .
എന്ന ഉപദേശം അവർക്ക് നൽകി അനൂപും സംഘവും വീടിന്റെ വാതിലുകൾ എല്ലാം പഴയ പടി ആക്കി എന്നിട്ട് പെണ്കുട്ടിയെ പൂട്ടിയിട്ട മുറിയിൽ അനൂപും കൃഷ്ണനും ഇരുന്നു എന്നിട്ട് പുറത്തുനിന്നും പൂട്ടി യാതൊരു സംശയവും തോന്നാത്ത രീതിയിൽ തന്നെ . വീടിന്റെ പുറത്ത് മഫ്തിയിൽ കുറച്ചു പോലീസുകാരും ഉണ്ടായിരുന്നു .
സുകുമാരൻ അധികവും ഇവിടെ വരുക അർധരാത്രി ആയിരിക്കും . നമ്മൾ കൂടുതൽ കരുതൽ വേണം എന്ന് അനൂപ് മുൻപേ എല്ലാവർക്കും സൂചന നൽകിയിരുന്നു .
നേരം ഇരുട്ടി തുടങ്ങി . സുകുമാരൻ എപ്പോൾ വരും എന്ന് നോക്കിയിരിപ്പായി എല്ലാവരും .
ഏകദേശം പതിനൊന്ന് മണി ആയിക്കാണും . ഒരു വാൻ ആ വീടിന്റെ മുൻപിൽ എത്തി . അതേ അത് അവൻ തന്നെ സുകുമാരൻ . എല്ലാവരും ഉണർന്നു അവനെ പിടിക്കുവാനുള്ള സകല ധൈര്യവും സംഭരിച്ചു .
അനൂപ് വീടിന്റെ അകത്തുനിന്നും സിഗ്നൽ തന്നെങ്കിൽ മാത്രമേ ബാക്കി ഉള്ള പോലീസുകാർക്ക് വീടിനകത്തേക്ക് കടക്കുവാൻ പറ്റുമായിരുന്നുള്ളൂ . ആ സിഗ്നൽ കിട്ടുവാനായി മറ്റെല്ലാവരും കാത്തിരുന്നു .
വീടിനുള്ളിൽ അനൂപും കൃഷ്ണനും സുകുമാരൻ അവന്റെ കയ്യിൽ ഇനി വല്ല മാരക ആയുധവും മറ്റും ഉണ്ടാകുമോ എന്ന ആദിയിൽ അങ്ങനെ ഇരിക്കുമ്പോൾ അവൻ വീടിനകത്തേക്ക് കയറി വാതിൽ പൂട്ടി .
അനൂപും കൃഷ്ണനും റൂമിനകത്തെ വാതിൽ തുറക്കുമ്പോൾ മറഞ്ഞുനിൽക്കുന്ന രീതിയിൽ നിന്നു . സുകുമാരൻ വന്നു വാതിൽ തുറന്നു . അനൂപും കൃഷ്ണനും അവന്റെ കയ്യിൽ വല്ല ആയുധം ഉണ്ടോ എന്ന് നോക്കി . സുകുമാരന്റെ കയ്യിൽ ആകെ ഉണ്ടായിരുന്നത് ഒരു കവറിൽ ഭക്ഷണപ്പൊതി ആയിരുന്നു പെണ്കുട്ടിക്ക് കൊടുക്കുവാൻ .
കുട്ടിയെ കാണാതായതോടെ സുകുമാരൻ പരിഭ്രാന്തനായി അവൻ വിയർക്കുവാൻ തുടങ്ങി . അനൂപും കൃഷ്ണനും അവന്റെ നേർക്ക് പാഞ്ഞടുത്തു . അവനെ ബന്ധനസ്ഥനാക്കി . സുകുമാരന്റെ മനോനില തെറ്റി . അവൻ അക്രമകാരിയാകുവാൻ തുടങ്ങി . സുകുമാരന്റെ കൈകൾ രണ്ടും ബന്ധിച്ചിരുന്നു . വൈകാതെ അവനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി .
ചോദ്യം ചെയ്യുവാൻ തുടങ്ങി . ആദ്യമാദ്യം അവൻ ഒന്നിനും മറുപടി പറയാതെ എല്ലാ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറി . സ്ഥിരം പോലീസ് മുറകൾ അനൂപ് പ്രയോഗിച്ചു . എന്നിട്ടും അവൻ ഒരു കൂസലും ഇല്ലത്ത പോലെ ഇരുന്നു .
അനൂപ് അവനോട് പറഞ്ഞു . നീ ഭ്രാന്തനാണ് എന്ന് പറഞ്ഞ് കോടതിയിൽ നിന്നും രക്ഷപ്പെടാം എന്നാണ് ധരിച്ചിരിക്കുന്നതെങ്കിൽ അത് വേണ്ട . എല്ലാ തെളിവുകളും ഞങ്ങളുടെ കൈവശം ഉണ്ട് .
നിന്റെ മോൾ ആത്മഹത്യ ചെയ്തതുകൊണ്ടാണോ നീ പെണ്കുട്ടികളെ കൊല്ലാൻ തുടങ്ങിയത് .
മോളുടെ കാര്യം പറഞ്ഞതും അവൻ ശാന്തനായി .
അനൂപ് വീണ്ടും വീണ്ടും ചോദിച്ചു . എന്തിനാണ് നിന്റെ മോൾ ആത്മഹത്യ ചെയ്തത് . അവൾ നന്നായി പഠിക്കുന്ന കുട്ടി ആയിരുന്നല്ലോ . ആ ഒരു അബദ്ധം അവൾ ചെയ്തില്ലായിരുന്നു എങ്കിൽ അവൾ അല്ലെ സ്കൂളിൽ ഒന്നാമതാവുക . എന്താണ് നിന്റെ കുടുംബത്തിൽ സംഭവിച്ചത് . സുകുമാരാ നീ പറ .
ഞാൻ എല്ലാം പറയാം സാറേ . സുകുമാരൻ പറഞ്ഞു .
ഒരു സാധാരണ ചെറിയ കുടുംബം ആയിരുന്നു എന്റേത് . വലിയ സാമ്പത്തികം ഒന്നും ഇല്ലെങ്കിലും ഞങ്ങൾ സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത് . എന്റെ ഭാര്യ വലിയ ആഗ്രഹങ്ങളോ ഇഷ്ടങ്ങളോ ഒന്നും ഇല്ലാത്തവൾ ആയിരുന്നു . വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം അവൾ അവളുടെ എല്ലാ ആഗ്രഹങ്ങളും ഇഷ്ടങ്ങളും വേണ്ട എന്നു വെച്ചു അതാണ് സത്യം . എന്റെ ഭാര്യയുടെ അതേ സ്വഭാവം തന്നെ ആയിരുന്നു എന്റെ മോളുടെയും . ആവശ്യത്തിന് അല്ല അത്യാവശ്യത്തിന് മാത്രം എന്തെങ്കിലും വേണം എന്നേ ഇതുവരെ അവൾ എന്നോട് പറഞ്ഞിരുന്നുള്ളൂ . അവളുടെ ആഗ്രഹം പഠിക്കുന്ന എല്ലാ സ്കൂളിലും പഠനത്തിൽ ഒന്നാമതാവണം ഉയർന്ന ജോലി നേടിയെടുക്കണം അച്ഛനെയും അമ്മയെയും ഉന്നത ജീവിത നിലവാരത്തിൽ ജീവിപ്പിക്കണം എന്നതായിരുന്നു . അതിനുവേണ്ടി അവൾ കഠിനമായി പ്രയത്നിക്കുകയും ചെയ്യും . ഞാനും എന്റെ ഭാര്യയും മോൾക്ക് ജീവനായിരുന്നു . ഞങ്ങളുടെ മുഖം ഒന്ന് ചെറുതായി വാടിയാൽ പോലും അവൾക്ക് അത് അറിയാം . അങ്ങനെ സന്തോഷത്തോടെ ആയിരുന്നു സർ എന്റെ കുടുംബം മുന്നോട്ടു പോയിക്കൊണ്ടിരുന്നത് . സ്കൂളിലെ ടീച്ചർമാർക്കെല്ലാം എന്റെ മോളെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു .
ഏറെ വൈകിയാണ് ഞാനും എന്റെ മോളും ആ സത്യം തിരിച്ചറിഞ്ഞത് . എന്റെ ഭാര്യക്ക് കാൻസർ ആണ് എന്ന സത്യം . അത് ഞങ്ങൾ മൂവരെയും വല്ലാതെ തളർത്തി .
എന്റെ ഭാര്യയുടെ ചികിത്സ മുന്നോട്ടു കൊണ്ടുപോകുവാൻ എന്റെ സാമ്പത്തികം അനുവദിച്ചില്ല .
ദിവസങ്ങൾ പോകുംതോറും ഭാര്യയുടെ അവസ്ഥ മോശമായി വരുവാൻ തുടങ്ങി . സ്വന്തം കാര്യങ്ങൾ പോലും അവൾക്ക് ഒറ്റക്ക് ചെയ്യുവാൻ സാധിക്കാതെയായി . ശരീരം ക്ഷീണിച്ചു . എന്റെ മോൾ സ്കൂളിലേക്ക് പോകാതെ അമ്മയെ ശുശ്രൂഷിച്ചു . അവളുടെ പഠനം മുടങ്ങി . പഠനത്തിൽ തീരെ ശ്രദ്ധയില്ലാതെയായി . വൈകാതെ അവളുടെ അമ്മ ഞങ്ങളെ വിട്ടുപോയി . അവളുടെ വിയോഗം എന്റെ മോളെ വല്ലാതെ തളർത്തി . അവൾ ആരോടും മിണ്ടാതെയായി എന്നോടുപോലും .
എന്റെ മോളെ ഞാനും അവളുടെ ടീച്ചർമാരും ഒരുപാട് നിർബന്ധിച്ചിട്ടാണ് അവൾ പരീക്ഷ എഴുതിയത് പോലും . പക്ഷെ റിസൾട്ട് വന്നപ്പോൾ അവൾ മൂന്നാമതായി . അത് ഞങ്ങൾ എല്ലാവരെയും ആശ്ചര്യപ്പെടുത്തി . അമ്മയുടെ വിയോഗത്തിന്റെ വിഷമവും പരീക്ഷയിൽ മൂന്നാം സ്ഥാനവും ഇതെല്ലാം കൂടെ അവളുടെ മാനസിക നില തെറ്റിച്ചു .അവൾ പിച്ചുംപേയും പറയുവാൻ തുടങ്ങി . അതിനുശേഷം എന്റെ മോൾ കണ്ണിമ വെട്ടാതെ പുസ്തകത്തിൽ തന്നെ നോക്കിയിരിപ്പായി . ഭക്ഷണം കഴിക്കുവാൻ കൂട്ടാക്കിയില്ല രാത്രിയും ഉറങ്ങാതെ ഇതേ അവസ്ഥ തുടർന്നു . പിന്നെ അവൾ ഇടക്ക് എന്നോട് വന്ന് പറയും .
അച്ഛാ പരീക്ഷ ഒന്നുകൂടെ നടത്താൻ പറ എനിക്ക് ഫസ്റ്റ് ആവണം . എനിക്ക് മൂന്നാമതാവണ്ട ഇല്ലെങ്കിൽ ഞാൻ അമ്മയുടെ അടുത്തേക്ക് പോവും . ഞാൻ ഭയപ്പെട്ടു .
ഞാൻ ടീച്ചർമാരോട് ഇക്കാര്യം പറയുവാനായി പോയി . അപ്പോഴാണ് അവർ എന്നോട് പറഞ്ഞത് . അവൾ പരീക്ഷയുടെ സമയത്തു പഠിച്ചില്ലെങ്കിലും അവൾ എല്ലാ വിഷയവും ഇവിടെ ക്ലാസ്സിൽ എടുക്കുന്നതിനു മുൻപേ അറിയുന്നതാണ് . ചിലപ്പോൾ അവൾ മൂന്നാമതായത് . നോക്കിയ ടീച്ചർമാരുടെ പിശക് ആയിരിക്കാം . നമുക്ക് റീവാല്യൂയേഷന് കൊടുക്കാം . അവൾ ആഗ്രഹിച്ചതുപോലെ ഒന്നാമതു തന്നെ ആവും . നിങ്ങൾ പേടിക്കാതെ വീട്ടിലേക്ക് പൊയ്ക്കോളൂ .
ഞാൻ തിരിച്ച് വീട്ടിൽ എത്തുമ്പോഴേക്കും എന്റെ മോൾ ആത്മഹത്യ ചെയ്തിരുന്നു .
എന്റെ ഭാര്യ മരിച്ചില്ലായിരുന്നെങ്കിൽ എന്റെ മോൾ ഇവിടുള്ള എല്ലാ സ്കൂളിലെ കുട്ടികളെക്കാളും ഉയർന്ന മാർക്കോടെ ജയിച്ചേനെ .
അങ്ങനെ എന്റെ മോൾക്ക് കിട്ടാത്ത ആ ഒന്നാം സ്ഥാനം വേറെ ആരുടെ മോൾക്കും വേണ്ടാ . അതുകൊണ്ടാണ് ഞാൻ ഒന്നാംസ്ഥാനക്കാരായ പെണ്കുട്ടികളെ കൊല്ലുവാൻ തുടങ്ങിയത് . അത് എന്റെ മോൾക്ക് ഒരുപാട് സന്തോഷം നൽകും തീർച്ച .
അനൂപ് സുകുമാരനോട് ചോദിച്ചു . നിന്റെ മോളെ പോലെ ഒരുപാട് ആഗ്രഹത്തോടെ പഠിച്ച് ഒന്നാമതാവണം നല്ല ജോലി നേടണം അച്ഛനെയും അമ്മയെയും നല്ല രീതിയിൽ നോക്കണം എന്ന് ആഗ്രഹിക്കുന്ന കുട്ടികൾ അല്ലെ അവർ എല്ലാവരും . നിനക്ക് നിന്റെ മോളെപോലെ തന്നെ മറ്റുള്ളവർക്ക് അവരുടെ മക്കളും ജീവൻ തന്നെ ആണ് . പിന്നെ നീ കൊന്ന ആ പെണ്കുട്ടി നിന്നോടും നിന്റെ മോളോടും എന്ത് തെറ്റ് ആണ് ചെയ്തത് . നീ ഇതെല്ലാം ചെയ്താൽ നിന്റെ മോൾ സന്തോഷിക്കും എന്നാണോ നീ കരുതിയത് . നിന്നോട് അവൾ പറഞ്ഞോ എല്ലാവരെയും കൊല്ലാൻ . അവളുടെ ആഗ്രഹം നടന്നില്ല . എന്നാൽ ആ ആഗ്രഹത്തോടെ ജീവിക്കുന്ന പെണ്കുട്ടികളെ സഹായിക്കുകയല്ലേ നീ ചെയ്യേണ്ടത് . അങ്ങനെ ചെയ്താൽ അല്ലെ നിന്റെ മോൾ സന്തോഷിക്കൂ .
ഇതെല്ലാം കേട്ടതും സുകുമാരന്റെ കണ്ണ് കലങ്ങി . അവന്റെ ഉള്ളിൽ കുറ്റബോധത്തിന്റെ നാമ്ബ് മുളപൊട്ടി . പെട്ടന്ന് അവൻ ചാടി എണീറ്റ് അനൂപിന്റെ തോക്ക് എടുത്ത് എല്ലാവരെയും തട്ടിമാറ്റി സ്വയം വെടി ഉതിർത്തു .
എല്ലാവരും പരിഭ്രാന്തരായി . എല്ലാവരും അനൂപിനോട് ചോദിച്ചു സർ ഇനി നമ്മൾ എന്തുചെയ്യും .
അനൂപ് തന്റെ ഉന്നത ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് നടന്ന സംഭവങ്ങൾ എല്ലാം വിശദീകരിച്ചു .
അവർ ഇപ്രകാരം പറഞ്ഞു .
മരിച്ചവൻ കൊലയാളി അല്ലെ . നല്ലവൻ ഒന്നും അല്ലാലോ . മാധ്യമങ്ങളെ വിളിച്ച് . കൊലപാതകിയുടെ വിവരങ്ങൾ കൈമാറുക . അവനെ പിടിക്കുവാൻ പോയപ്പോൾ ഉണ്ടായ സംഘർഷത്തിൽ സ്വയ രക്ഷക്ക് പോലീസിന് വെടി വെക്കേണ്ടി വന്നു . എന്ന് റിപ്പോർട്ട് കൊടുക്കുക എന്നിട്ട് ഫയൽ ക്ലോസ് ചെയ്തോളു .
കൊലയാളിയെ പിടിച്ചതിന് അനൂപിനെയും കൂട്ടാളികളയെയും അഭിനന്ദിക്കുവാൻ അവർ മറന്നില്ല .
അനൂപ് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞ കാര്യങ്ങൾ അതുപോലെ തന്നെ ചെയ്തു കേസ് ഫയൽ ക്ലോസ് ചെയ്തു .
0 Comments
thanks for u r feedback