google.com, pub-4535768800405607, DIRECT, f08c47fec0942fa0 LAKSHADWEEP .Details in malayalam

Ticker

30/recent/ticker-posts

LAKSHADWEEP .Details in malayalam


കുറച്ചുദിവസങ്ങളായി ചാനൽ ചർച്ചകളിലും പത്രമാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്ന ഒരു വിഷയം ആണ് ലക്ഷദ്വീപ് എന്നത് . അവിടുത്തെ പുതിയ അഡ്മിനിസ്ട്രേറ്റർ ആയ പ്രഫുൽ ഗൗഡ പട്ടേൽ വരുത്തിയ പുതിയ മാറ്റങ്ങൾ ദ്വീപ് നിവാസികൾക്ക് ഉൾക്കൊള്ളുവാൻ സാധിച്ചില്ല ആ മാറ്റങ്ങൾ പത്രമാധ്യമങ്ങൾ പുറത്തുകൊണ്ടവന്നു അഡ്മിനിസ്ട്രേറ്ററുടെ പുതിയ മാറ്റങ്ങൾ ദ്വീപ് നിവാസികളെ ചൂഷണം ചെയ്യുന്നതാണ് . അഡ്മിനിസ്ട്രേറ്റർക്ക് എതിരെയും ദ്വീപ് നിവാസികൾക്ക് പിന്തുണയുമായി ഒരുപാട് പ്രമുഖർ വന്നു . സോഷ്യൽ മീഡിയകളിൽ അത് വലിയൊരു മാറ്റം ഉണ്ടാക്കി . ഈ വിഷയം ഇന്ത്യൻ മാധ്യമങ്ങൾ ഏറ്റെടുത്തു .ഞാൻ ഇവിടെ പറയാൻ പോകുന്നത് . അഡ്മിനിസ്ട്രേറ്ററുടെ മാറ്റങ്ങളെ കുറിച്ചൊന്നുമല്ല മറിച്ച് സുന്ദരമായ ആ ദ്വീപിനെക്കുറിച്ചാണ് . നമുക്ക് ലക്ഷദ്വീപിനെകുറിച്ച് വായിച്ചറിയാം .


ആദ്യം എന്താണ് കേന്ദ്രഭരണ പ്രദേശങ്ങൾ അവ ഏതൊക്കെ ആണ് എന്ന് അറിയണം .

കേന്ദ്രം നേരിട്ട് ഭരണം നടത്തുന്ന പ്രദേശങ്ങളെ ആണ് കേന്ദ്രഭരണ പ്രദേശങ്ങൾ എന്ന് പറയുന്നത് . കേന്ദ്രം നേരിട്ട് ഭരണം നടത്തുക എന്ന് പറഞ്ഞാൽ കേന്ദ്രസർക്കാർ ഒരു ഉദ്യോഗസ്ഥനെ ആ പ്രദേശത്തെ ഭരണ കാര്യങ്ങൾ നിർവഹിക്കുവാൻ നിയമിക്കും ആ ഉദ്യോഗസ്ഥൻ അറിയപ്പെടുന്നത് അഡ്മിനിസ്ട്രേറ്റർ എന്നാണ് . സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രി എന്ന് പറയുന്നതുപോലെ ആ പ്രദേശത്തിന്റെ പൂർണ അധികാര ചുമതല അഡ്മിനിസ്ട്രേറ്റർക്ക് ആയിരിക്കും .

ഇനി ഏതൊക്കെയാണ് കേന്ദ്രഭരണ പ്രദേശങ്ങൾ എന്ന് നോക്കാം .

  • 1. ആൻഡമാൻ നിക്കോബാർ ദ്വീപ്
  • 2. ചണ്ഡീഗഡ്
  • 3. ദാദർ നാഗർ ഹവേലി , ദാമൻ ദിയു
  • 4. ഡൽഹി
  • 5. ജമ്മു കാശ്മീർ
  • 6. ലഡാക്
  • 7. ലക്ഷദ്വീപ്
  • 8. പോണ്ടിച്ചേരി 

ഇങ്ങനെ എട്ട് കേന്ദ്രഭരണ പ്രദേശങ്ങൾ ആണ് ഇന്ത്യയിൽ നിലവിൽ ഉള്ളത് . ഇതിൽ നിയമസഭകൾ ഉള്ള കേന്ദ്രഭരണ പ്രദേശങ്ങൾ ഉണ്ട് . അവ ഏതൊക്കെയാണ് എന്ന് നോക്കാം .

  • 1. ഡൽഹി
  • 2. പോണ്ടിച്ചേരി
  • 3. ജമ്മു കാശ്മീർ

ഈ എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും വലുത് എന്ന് പറയുന്നത് ലഡാക്ക് ആണ് . ഏറ്റവും ചെറുത് ലക്ഷദ്വീപും .

ഇനി ലക്ഷദ്വീപിനെ കുറിച്ച് അറിയാം .

ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തുനിന്നും 440 കിലോമീറ്റർ അകലെയുള്ള ഒരു ദ്വീപ സമൂഹം ആണ് ലക്ഷദ്വീപ് . ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന് 32 ചതുരശ്രകിലോമീറ്റർ മാത്രം ആണ് വിസ്തൃതി ഉള്ളത് . 1956 ൽ ആണ് ലക്ഷദ്വീപ് എന്ന ദ്വീപാസമൂഹം രൂപംകൊണ്ടത് . എന്നാൽ ലക്ഷദ്വീപ് എന്ന പേര് ലഭിച്ചത് 1973 ൽ ആണ് . അനേകം പവിഴപുറ്റുകൾ ഉള്ള ഒരു ദ്വീപസമൂഹം കൂടി ആണ് ലക്ഷദ്വീപ് . ജനവാസം ഉള്ളതും അല്ലാത്തതുമായ ഒരുപാട് ദ്വീപുകൾ ഉണ്ടെങ്കിലും . പ്രധാനമായും പതിനൊന്ന് ദ്വീപുകളിൽ ആണ് ജനവാസം ഉള്ളത് .

കേരളത്തിന് പടിഞ്ഞാറ് ഭാഗത്തായി മാലിദ്വീപുകൾക്ക് വടക്കായി അറബിക്കടലിൽ ആണ് ഈ ദ്വീപസമൂഹങ്ങളുടെ സ്ഥാനം .

ലക്ഷദ്വീപിന്റെ ഔദ്യോഗിക പക്ഷി എന്ന് പറയുന്നത് "കാരിഫെട്ടു" (ANUS STOLIDUS) ആണ് .

ഔദ്യോഗിക മരം എന്ന് പറയുന്നത് "കടപ്ലാവ്" (ARTOCARPUS INCISE) ആണ് .

ഔദ്യോഗിക മത്സ്യം എന്ന് പറയുന്നത് പക്കിക്കടിയൻ അഥവാ നൂൽവാലൻ ചിത്രശലഭ മത്സ്യം ( CHAETODON AURIGA ) ആണ് .

ലക്ഷദ്വീപുകാരുടെ ഔദ്യോഗിക ഭാഷ എന്ന് പറയുന്നത് മലയാളം , ഇംഗ്ലീഷ് , ജസരി , മഹൽ എന്നിവയാണ് .

കേരളത്തിലെ ജനങ്ങളുമായി വളരെ സാമ്യം ഉള്ളവരാണ് ലക്ഷദ്വീപ് നിവാസികൾ . മലയാളം ആണ് ദ്വീപിന്റെ ഔദ്യോഗിക ഭാഷ എങ്കിലും മിനിക്കോയി ദ്വീപിൽ മാത്രം സമീപരാജ്യമായ മാലിദ്വീപിലെ ഭാഷയുമായി സാമ്യമുള്ള മഹൽ ഭാഷ ആണ് സംസാരിക്കുന്നത് .

ദ്വീപിലെ 90 ശതമാനം ജനങ്ങളും ഇസ്ലാം മത വിശ്വാസികൾ ആയ പട്ടികവർഗ്ഗക്കാർ ആണ് ബാക്കിയുള്ള 10 ശതമാനം പേർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജോലിക്കായി അവിടെ എത്തപ്പെട്ടവർ ആണ് .

ദ്വീപിലെ പ്രധാന കാർഷികോത്പന്നം എന്ന് പറയുന്നത് തേങ്ങ ആണ് . അഗത്തി , അമിനി , ആന്ത്രോത് , ബംഗാരം , ബിത്ര , ചെത്ലാത് , കടമത്ത് , കവരത്തി , കൽപ്പേനി , കിൽത്താൻ , മിനിക്കോയി എന്നീ ദ്വീപുകളിൽ മാത്രം ആണ് ജനവാസം ഉള്ളത് .അമിനി ദ്വീപിലും അടുത്തുള്ള മറ്റു ദ്വീപുകളിലും പ്രചാരമുള്ള ഒരു സംഗീത കലാരൂപം ആണ് "ഡോലിപ്പാട്ട്" .

അഡ്‌മിനിസ്ട്രേറ്റർ ലക്ഷദ്വീപിൽ കൊണ്ടുവരുന്ന മാറ്റങ്ങളെ കുറിച്ച് വാചാലനാകുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല .രാഷ്ട്രീയം നോക്കാതെ . ലക്ഷദ്വീപ് എന്ന സുന്ദര പ്രദേശം അതുപോലെ ഭംഗിയായി നിലനിർത്തികൊണ്ടും അവിടുള്ള ജനങ്ങളുടെ മേൽ അധികാരത്തിന്റെ കയ്പുനീർ കുടിപ്പിക്കാതെ അവരുടെ സൗര്യജീവിതത്തിന് തടസം നിൽക്കാതെ . പ്രകൃതിയെ നശിപ്പിക്കാതെ . ആ ജനതയോടൊപ്പം നമുക്കും പങ്കുചേരാം . 

Post a Comment

0 Comments