google.com, pub-4535768800405607, DIRECT, f08c47fec0942fa0 പഠിക്കുവാനുള്ള വഴികള്‍

Ticker

30/recent/ticker-posts

പഠിക്കുവാനുള്ള വഴികള്‍


 

വിദ്യാഭ്യാസം എന്നത് ഏതൊരു പൗരന്റെയും മൗലിക അവകാശങ്ങളിൽ ഒന്നാണ് . അതും സൗജന്യ വിദ്യാഭ്യാസം .1964 രൂപീകൃതമായ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ നിലവിൽ വന്നതുമുതൽ ഇന്നുവരെ വിദ്യാഭ്യാസ രംഗത്ത് ഒരുപാട് മാറ്റങ്ങൾ വിവിധ കാലങ്ങളിൽ വന്ന സർക്കാരുകൾ കൊണ്ടുവന്നു . മാറുന്ന കാലത്തിനനുസരിച്ച് വിദ്യാഭ്യാസ സമ്പ്രദായം മാറുന്നുണ്ടെങ്കിലും അത് വിദ്യാർത്ഥികളെ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു . 

ഒരു കുന്നോളം ഭാരമുള്ള പുസ്തകങ്ങളും ഏന്തി തന്റെ കഴിവിനും ബുദ്ധിവളർച്ചക്കും അപ്പുറമായി ആണ് പല കാലങ്ങളിലും വിദ്യാർത്ഥികൾ അവരുടെ വിദ്യാഭ്യാസ കാലം കഴിച്ചുകൂട്ടിയത് . ഒരു വിദ്യാർത്ഥി എന്ത് പഠിക്കണം എന്ന് ചിന്തിക്കുന്നതിനുമപ്പുറം വളർന്ന് വലുതാകുമ്പോൾ അവർക്ക് ഈ സമൂഹത്തിൽ ഈ രാജ്യത്തിന് വേണ്ടി ഇവിടെയുള്ള ജനതയ്ക്ക് വേണ്ടി എന്ത് ചെയ്യുവാൻ കഴിയും എന്നതാണ് അവർക്ക് നാം നൽകേണ്ടത് . പലരും പുസ്തകപ്പുഴുക്കൾ ആയിപ്പോകുന്നതിന്റെ പ്രധാന കാരണം പുസ്തകത്തിൽ ഉള്ള അറിവിന് അപ്പുറം ആരും അത് തേടിപ്പോകാത്തിലാണ് . അല്ലെങ്കിൽ അതിനുള്ള വഴികൾ കാണിച്ചുകൊടുക്കുവാൻ ആരും ഇല്ലാത്തതാണ് . 

മാർക്ക് കുറഞ്ഞു പഠിക്കുന്നില്ല എത്ര പറഞ്ഞുകൊടുത്താലും ഇവരുടെ തലയിൽ കയറില്ല എന്നിങ്ങനെ പറഞ്ഞു കുറ്റപ്പെടുത്തുമ്പോൾ നാം ചിന്തിക്കാതെ പോകുന്നത് അവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ കുറിച്ചാണ് . പല കുട്ടികളും മാർക്ക് കുറഞ്ഞതിന്റെ പേരിൽ ആത്മഹത്യ ചെയ്യുന്നത് ഈ സംഘർഷങ്ങൾ അവർക്ക് താങ്ങാവുന്നതിനും അപ്പുറത്തായതുകൊണ്ടാണ് .


പല വിദേശരാജ്യങ്ങളിലെ പഠന രീതി നമ്മുടെ രാജ്യത്തെ പഠന രീതിയുമായി വളരെ വ്യത്യാസപ്പെട്ടതാണ് .
അവിടുങ്ങളിൽ ഒരു വിദ്യാർത്ഥി പടിച്ചുതുടങ്ങുമ്പോൾ തന്നെ പൗരബോധവും സാമൂഹിക പ്രതിബദ്ധതയും അച്ചടക്കവും ഉള്ളവനായി മാറ്റിയെടുക്കുന്നതിൽ അവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ അംഗീകരിച്ചേ പറ്റൂ . 

ഒരു അധ്യാപകൻ വിദ്യാർത്ഥി പടിക്കാത്തതിനാൽ അടിച്ചാൽ അധ്യാപകനെതിരെ കൊട്ടേഷൻ കൊടുത്ത വാർത്ത പത്രമാധ്യമങ്ങളിൽ വന്നതാണ് . ഒരു വിദ്യാർത്ഥിയുടെ ചിന്തയും മനോഭാവവും എന്താണ് എങ്ങനെ ആണ് എന്നത് അവന്റെ കുടുംബത്തെ ആശ്രയിച്ചിരിക്കും . 

ഒരു വിദ്യാർത്ഥി ആദ്യം പടിച്ചുതുടങ്ങുന്നത് അവരുടെ വീടുകളിൽ നിന്നു തന്നെ ആണ് പിന്നെ നല്ല സൗഹൃദങ്ങളിൽ നിന്നും . ഒരാളോട് എങ്ങനെ പെരുമാറണം ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കാൻ പടിക്കുന്നതെല്ലാം അവരവരുടെ മാതാപിതാക്കളിൽ നിന്നുമാണ് കുട്ടികൾക്ക് കിട്ടുന്നത് .മാതാ പിതാ ഗുരു ദൈവം എന്ന ഈ മഹദ് വചനം പറയുന്നതും അതു തന്നെ ആണ് . ഒരു കുട്ടിയുടെ പ്രഥമ അധ്യാപകർ എന്ന് പറയുന്നത് മാതാ പിതാക്കൾ തന്നെ ആണ് .

പല വിദ്യാർത്ഥികളുടെയും ഒരു തെറ്റായ ധാരണ ആണ് . എനിക്ക് എത്ര പഠിച്ചാലും മനസ്സിലാകുന്നില്ല അല്ലെങ്കിൽ പഠിക്കുവാൻ തോന്നുന്നില്ല . മറ്റുള്ളവരെ വെച്ച് നോക്കുമ്പോൾ ഞാൻ വളരെ പിന്നിലാണ് പഠനത്തിൽ ഇങ്ങനെ ഉള്ള കാര്യങ്ങൾ .

ദൈവം എല്ലാവർക്കും കഴിവുകളും ബുദ്ധിയും തന്നിരിക്കുന്നത് തുല്യമായ അളവിൽ ആണ് . അത് വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തേണ്ടത് നമ്മൾ ആണ് നിത്യാഭ്യാസി ആനയെ എടുക്കും എന്നുള്ള വാചകം അത് സത്യം തന്നെ ആണ് . നമ്മൾ നമ്മുടെ കഴിവുകൾ വളർത്തിയെടുക്കേണ്ടതുണ്ട് . എനിക്ക് കഴിയുന്നില്ല എന്ന് പറഞ്ഞ് പിന്മാറിയാൽ ജീവിതത്തിൽ നമ്മൾ തോറ്റുപോവുകയെ ഉള്ളു .


ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് . മികച്ച രീതിയിൽ മടിപ്പുകൂടാതെ പടിക്കുവൻ എന്തെല്ലാം ചെയ്യണം എന്നതിനെ കുറിച്ചാണ് .


ആദ്യം നാം നമ്മളിൽ തന്നെ ഒരു വാശി ഉണ്ടാക്കി എടുക്കുക എന്നതാണ് . എനിക്ക് പഠിക്കണം ഉയർന്ന മാർക്ക് നേടണം എന്ന വാശി നമ്മുടെ ഉള്ളിൽ ഉടലെടുത്താൽ നമ്മൾ തനിയെ പടിച്ചോളും . ദിവസേന മനസ്സിൽ പറയുക എനിക്ക് പഠിക്കണം . ഉയർന്ന മാർക്ക് നേടണം നല്ലൊരു ജോലി നേടിയെടുക്കണം എന്ന് .


ഇനി അടുത്തത് പഠിക്കുവാനുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് . അതായത് പഠിക്കുന്ന മുറി വൃത്തിയായി സൂക്ഷിക്കുക പുസ്തകങ്ങൾ അടുക്കും ചിട്ടയോടും കൂടെ വെക്കുക . പഠിക്കുവാൻ ഉദ്ദേശിക്കുന്ന പുസ്തകങ്ങൾ മാത്രം ടേബിളിൽ വെക്കുക . വൃത്തിയും വെടിപ്പും ഉള്ള അന്തരീക്ഷം പഠിക്കുവാനുള്ള ആഗ്രഹം ഉള്ളിൽ ഉണ്ടാക്കും .


ഇനിയുള്ളത് പഠിക്കുവാനുള്ള സമയം തിരഞ്ഞെടുക്കുക എന്നുള്ളതാണ് . പഠിക്കുവാനുള്ള ഏറ്റവും അനുയോജ്യമായ സമയം എന്നുള്ളത് പുലർവേളകൾ ആണ് . ആദ്യമാദ്യം രാവിലെ നേരത്തെ എഴുന്നേൽക്കാൻ ബുദ്ധിമുട്ടുണ്ടാവും എന്നാൽ അത് ശീലമാക്കുക തന്നെ വേണം . എഴുന്നേറ്റതിനുശേഷം പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചതിനുശേഷം പഠനം തുടങ്ങുക . വൈകുന്നേരങ്ങളിൽ ഹോംവർക്കും മറ്റും എഴുതുവാൻ ഉണ്ടെങ്കിൽ അത് ചെയ്യുക .


അധികം പേരുടെയും ഒരു പ്രശനം ആണ് ഒരുപാട് നേരം ഇരുന്ന് പഠിക്കുവാൻ സാധിക്കുന്നില്ല എന്നുള്ളത് . ഒരുപാട് നേരം പഠിക്കണം എന്ന് ആഗ്രഹം കാണും പക്ഷെ പുസ്തകം തുറന്നുകഴിഞ്ഞാൽ ഉറക്കം വരും മടിപ്പ് തോന്നും .
ഇതിന് നമ്മൾ എന്തു ചെയ്യണം .

ആദ്യം നമ്മൾ ഒരു ദിവസം ഞാൻ ഇത്ര സമയം പഠിക്കും എന്ന് ഒരു പ്ലാൻ തയ്യാറാക്കുക . ഉദാഹരണത്തിന് രാവിലെ ഞാൻ പഠിക്കുവാൻ ഉദ്ദേശിക്കുന്നത് ഒരു മണിക്കൂർ ആണെങ്കിൽ ആദ്യത്തെ പതിനഞ്ചു മിനുട്ട് എളുപ്പം ഉള്ളതും പഠിക്കുവാൻ താത്പര്യം ഉള്ളതുമായ വിഷയം പഠിക്കുക . പതിനഞ്ചു മിനുട്ടിനുശേഷം ബുദ്ധിമുട്ടുള്ള വിഷയം ഏതാണോ അത് പഠിക്കുവാൻ ശ്രമിക്കുക . ഇതിനെല്ലാതിനും മുൻപ് പഠിക്കുവാൻ പോകുന്ന പാഠ ഭാഗം ഏതാണ് എന്നും അതിനെക്കുറിച്ച് ചെറിയൊരു ധാരണ മനസ്സിൽ ഉണ്ടാക്കുക .

ഉദാഹരണം പറയുകയാണെങ്കിൽ എനിക്ക് ഏറ്റവും വിഷമം ഉള്ള വിഷയം കെമിസ്ട്രി ആണ് എന്ന് ഇരിക്കട്ടെ . ഇന്ന് ഞാൻ പഠിക്കുവാൻ പോകുന്ന പാഠ ഭാഗം ആറ്റങ്ങളെ കുറിച്ചാണ് എന്നും ഇരിക്കട്ടെ .ഈ പാഠ ഭാഗം നേരത്തെ ടീച്ചർ സ്കൂളിൽ എടുത്തതാണ് . ടീച്ചർ സ്കൂളിൽ എടുത്ത പാഠ ഭാഗം മനസ്സിൽ ഓർക്കുക . എന്തൊക്കെ ആണ് ക്ലാസ്സിൽ ടീച്ചർ ആറ്റങ്ങളെ കുറിച്ച് പറഞ്ഞത് ആറ്റം എന്താണ് . ഇതെല്ലാം മനസ്സിൽ ഓർക്കുക അപ്പോൾ അന്ന് ടീച്ചർ എടുത്ത പാഠ ഭാഗം നിങ്ങളുടെ മനസ്സിൽ തെളിയും അതിനുശേശേഷം പഠിക്കുവാൻ തുടങ്ങുക . അപ്പോൾ നിങ്ങൾക്ക് അത് അത്ര കഠിനമായി തോന്നുകയില്ല . എന്നിട്ടും നിങ്ങൾക്ക് കൂടുതൽ സമയം ആ വിഷയത്തിൽ ശ്രദ്ധ ചെലുത്തുവാൻ കഴിയുന്നില്ലെങ്കിൽ ഒരു അഞ്ച് മിനുട്ട് നേരത്തേക്ക് മനസ്സിനെ ശാന്തമാക്കി വെക്കുക ദീർഘ ശ്വാസം രണ്ടും മൂന്നും തവണ എടുക്കുക . പിന്നീട് പഠിക്കുവാൻ ശ്രമിക്കുക .

അധികം പേരുടെയും ഒരു പ്രധാന പ്രശനം ആണ് കൂടുതൽ സമയം ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സാധിക്കുന്നില്ല എന്നുള്ളത് . അത് നമുക്ക് തന്നെ മാറ്റി എടുക്കുവാൻ സാധിക്കുന്ന ഒന്നാണ് . നമ്മുടെ മനസ്സിന്റെ കടിഞ്ഞാൺ നമ്മുടെ കയ്യിൽ തന്നെ ആയിരിക്കണം .

എനിക്ക് അറിയാവുന്ന രണ്ട് വഴികൾ ആണ് ഞാൻ പറയുന്നത് . വായിക്കുന്നവർക്ക് ഇത് ഒരു മണ്ടത്തരം ആയി തോന്നാം പക്ഷെ ശ്രമിച്ചുനോക്കുക വിജയം സാധ്യമാകും .

1. ഇരുന്നിട്ട് കണ്ണുകൾ അടക്കുക അങ്ങനെ എത്ര നേരം ഇരിക്കാൻ പറ്റുമോ അങ്ങനെ ഇരിക്കുക . വെറുതെ ഇരിക്കുക അല്ല ഇങ്ങനെ ഇരിക്കുന്ന ഇടവേളകളിൽ നിങ്ങളുടെ മനസ്സിൽ ഒരു ചിന്തയും കടന്നുവരാൻ പാടില്ല . ഇത് സ്ഥിരമായി ചെയ്യുകയാണെങ്കിൽ എത്ര നേരം ഇരുന്നാലും നിങ്ങളുടെ മനസ്സിൽ ഒരു ചിന്തകളും കടന്നു വരില്ല . അതുമൂലം മനസ്സിന് കൂടുതൽ ഏകാഗ്രത കൈവരിക്കുവാൻ സാധിക്കും .

2.കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ രണ്ടാമത്തെ വഴി എന്ന് പറയുന്നത് . ഒരു ബിന്ദുവിനെ ലക്ഷ്യമാക്കി അതിൽ തന്നെ നോക്കി ഇരിക്കുക എന്നുള്ളത് . എത്ര സമയം വേണം എന്നുള്ളത് നിങ്ങളുടെ കൈകളിൽ ആണ് . ഇത് തുടർച്ചയായി ചെയ്യുമ്പോൾ . ആദ്യം നിങ്ങൾക്ക് നിങ്ങളുടെ മുറിയും ആ ബിന്ദുവിന് ചുറ്റുമുള്ള സകല വസ്തുക്കളും കാണുവാൻ സാധിക്കും എന്നാൽ ഇത് തുടർച്ചയായി ചെയ്തുകഴിഞ്ഞാൽ നിങ്ങൾക്ക് നിങ്ങളുടെ മനസ്സിനെ ഏകാഗ്രമാക്കുവാനും ആ ബിന്ദുമാത്രമേ പിന്നീട് നിങ്ങൾക്ക് കാണുവാൻ സാധിക്കുക ഉള്ളു .

ഈ രണ്ടു കാര്യങ്ങളും ഞാൻ പറഞ്ഞത് . പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും ഏകാഗ്രതയോടെ പഠിക്കുവാനും വേണ്ടി എന്റെ ഗുരുനാഥന്മാർ പറഞ്ഞുതന്ന അറിവ് ആണ് .

ഇനി ചെയ്യേണ്ടത് ഒരു നോട്ടുപുസ്തകത്തിൽ നിങ്ങൾക്ക് പഠിച്ചിട്ടും പെട്ടന്ന് മറന്നുപോകുന്ന കാര്യങ്ങൾ മാത്രം അതിൽ എഴുതി വെക്കുക . അത് പിന്നീട് ഒഴിവ് കിട്ടുന്ന സമയങ്ങളിൽ എടുത്തു വായിച്ച് മനസ്സിനെ പഠിപ്പിക്കുക .

പഠിച്ച കാര്യങ്ങൾ പെട്ടന്ന് മറന്ന് പോകാതിരിക്കാനുള്ള വഴി എന്താണ് എന്നു വെച്ചാൽ .

സ്കൂളിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ വൈകുന്നേരം വീട്ടിൽ എത്തിയാൽ രാവിലെ മുതൽ ടീച്ചർ ക്ലസ്സിൽ വന്ന് എന്തെല്ലാം പഠിപ്പിച്ചു എന്ന് ഓർക്കുക ഓരോ വിഷയങ്ങളായി ഓർക്കുക . ഇത് ശീലിക്കുമ്പോൾ നിങ്ങളുടെ ഓർമ ശക്തി വർധിപ്പിക്കുവാൻ സാധിക്കും . ആ ഓർത്ത കാര്യങ്ങൾ വെച്ച് എളുപ്പത്തിൽ പഠിക്കുവാനും സാധിക്കും .

ഒരു പ്രത്യേക കാര്യം ശ്രദ്ധിക്കേണ്ടത് . അന്ന് അന്ന് പഠിപ്പിക്കുന്ന കാര്യങ്ങൾ അന്നു തന്നെ പഠിക്കുവാൻ ശ്രമിക്കുക . നാളത്തേക്ക് ഒരിക്കലും മാറ്റിവെക്കാതിരിക്കുക .

ആഴ്ചയിൽ ഒരു ദിവസം പഠിച്ച കാര്യങ്ങൾ റിവിഷൻ ചെയ്യുക . എത്ര പഠനത്തിൽ മുന്നേറണം എന്ന് നിങ്ങൾക്ക് അതുമൂലം മനസ്സിലാക്കാൻ സാധിക്കും .

കൂട്ടുകാരുമൊത്ത് പുറത്തിറങ്ങി കളിക്കുക . അത് നിങ്ങളുടെ മാനസിക സംഘർഷങ്ങൾ കുറയ്ക്കുവാൻ ഉതകും .

പിന്നെ മറ്റൊരു പ്രധാന കാര്യം . എല്ലാവരുടെ കയ്യിലും മൊബൈൽ ഫോൺ കാണും . പഠിക്കുന്ന സമയത്ത് ഫോൺ ദൂരെ മാറ്റി വെക്കുക ഇല്ലെങ്കിൽ ഇടക്കിടക്ക് ഫോൺ എടുത്തുനോക്കുവാൻ തോന്നും .

ദിവസേന പത്രം വായിക്കുകയും ഒരു നേരം എങ്കിലും ന്യൂസ് കാണുകയും ചെയ്യുക . അതുമൂലം സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് നിങ്ങൾക്ക് ബോധം ഉണ്ടാകും .

ഉള്ള സാഹചര്യത്തിൽ ഉള്ള പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നിങ്ങളുടെ പഠനം മെച്ചപ്പെടുത്തുവാൻ നോക്കുക . ഇത് പറയുവാനുള്ള കാരണം എല്ലാവരുടെയും മാതാപിതാക്കൾക്ക് നല്ല സ്‌കൂളിൽ ചേർക്കുവാനോ ഇംഗ്ലീഷ് മീഡിയത്തിൽ പടിപ്പിക്കുവാനോ സാധിച്ചു എന്ന് വരില്ല അപ്പോൾ ഉള്ള പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പഠിക്കുക .

നന്നായി ഉറങ്ങുക .ഒരിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കരുത് . പിന്നെ പുതിയ കാര്യങ്ങൾ പഠിക്കുവാൻ ശ്രമിക്കുക . അതായത് ഇപ്പോൾ എല്ലാവർക്കും മൊബൈൽ ഉണ്ട് അതിൽ മൈൻഡ് ഗെയിംസ് പോലെ ഉള്ളവ കളിക്കുക അത് നിങ്ങളുടെ ബുദ്ധിവളർച്ചയ്ക്ക് മുതൽ കൂട്ടാവും . എന്ന് കരുതി മുഴുവൻ സമയവും മൊബൈൽ നോക്കി ഇരിക്കരുത് . വായന ശീലമാക്കുക .ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ പ്രാവീണ്യം ഉണ്ടാക്കുവാൻ ശ്രമിക്കുക . ദിവസേന ഒരു ഇംഗ്ലീഷ് വാക്ക് എങ്കിലും പഠിക്കുക .

ഇതിനെല്ലാതിനും പുറമെ ഒരു വിദ്യാർത്ഥിക്ക് അത്യാവശ്യം വേണ്ടത് ദൈവ വിശ്വാസം ആണ് . ദൈവത്തിൽ വിശ്വസിക്കുക . സ്വന്തം കഴിവിൽ വിശ്വസിക്കുക .
പിന്നെ മറ്റൊരു കാര്യം കൂടി പറയുവാനുള്ളത് . പഠിച്ച് വലിയ ജോലിയെല്ലാം നേടിക്കഴിയുമ്പോൾ ഒരിക്കലും വന്ന വഴി മറക്കരുത് . മറ്റുള്ളവരുടെ കഷ്ടപ്പാടും ബുദ്ധിമുട്ടും കണ്ട് സന്തോഷിക്കരുത് . പറ്റുമെങ്കിൽ മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുവാൻ ശ്രമിക്കുക . അത് ഒരിക്കലും മറ്റുള്ളവരുടെ മുൻപിൽ വലിയവൻ ആണ് എന്ന് കാണിക്കുവാൻ ആവരുത് . നന്മയുടെ പ്രതിഫലം ദൈവം എന്തായാലും നിങ്ങൾക്കായി കരുതിവെക്കും . ഞാൻ എന്ന അഹംഭാവം നിങ്ങളുടെ മനസ്സിൽ നിന്നും പൂർണ്ണമായി തുടച്ചുനീക്കുക . എല്ലാവരെയും സ്നേഹിക്കാൻ പഠിക്കുക .
 

എന്റെ വ്യക്തിപരമായ ഒരു കാര്യം ആണ് ഞാൻ ഇനി ഇവിടെ പറയുവാൻ പോകുന്നത് .
ഒരിക്കലും മതത്തിന് അടിമകളായി കുട്ടികളെ വളർത്തരുത് .അത് അവരിൽ ഭിന്നത ഉടലെടുക്കുവാൻ കാരണമാവും . എല്ലാവരെയും സ്നേഹിക്കാൻ പഠിപ്പിക്കുക . അവർ ഒരിക്കലും തെറ്റായ വഴിയിലൂടെ പോകില്ല . പല വിദേശ രാജ്യങ്ങളിലും അവരുടെ വിദ്യാഭ്യാസത്തിനൊടുകൂടെ തന്നെ സാമൂഹ്യ ബോധം എന്താണ് എന്നും എങ്ങനെ മറ്റുള്ളവരോട് പെരുമാറണം എന്നും പഠിപ്പിക്കുന്നു . അതിനോടുകൂടെ തന്നെ പഠിക്കുന്ന കുട്ടികൾക്ക് അവരുടെ കഴിവുകൾ അനുസരിച് ജോലി ചെയ്യുവാനും വരുമാനം കണ്ടെത്താനും ഉള്ള വഴികൾ ചെയ്തുകൊടുക്കുന്നു . പല രാജ്യങ്ങളും അവരുടെ നാട് എത്ര വൃത്തിയോടുകൂടെ ആണ് പരിപാലിക്കുന്നത് എന്ന് നാം അവരുടെ വിദ്യാഭ്യാസത്തിൽ നിന്നും കണ്ടുപടിക്കേണ്ടതാണ് . 
ഒരിക്കലും ഞാൻ ജനിച്ചുവളർന്ന എന്റെ നാടിനെ മോശമായി കാണുകയല്ല . നമ്മുടെ നാടിനെ ലോകത്തിന്റെ മുനപിൽ ഉയർത്തി കാണിക്കേണ്ടത് നമ്മൾ ഓരോരുത്തരും തന്നെ  ആണ് . അതിന് എന്ത്ചെയ്യാന്‍ പറ്റുമോ അതെല്ലാം നമുക്ക് ചെയ്യാം

Post a Comment

0 Comments