google.com, pub-4535768800405607, DIRECT, f08c47fec0942fa0 PAMIR PLATEAU SKY ROAD

Ticker

30/recent/ticker-posts

PAMIR PLATEAU SKY ROAD



മനുഷ്യന്റെ പിറവിമുതൽ അവന്റെ സഞ്ചാരത്തിനും വ്യാപാര ആവശ്യങ്ങൾക്കുമായി മനുഷ്യൻ പലതും കണ്ടെത്തുകയും സൃഷ്ടിക്കുകയും ചെയ്തു . മനുഷ്യന്റെ സഞ്ചാരം സുഖമം ആക്കുന്നതിന് വാഹനങ്ങൾ കണ്ടെത്തി .

 എന്നാൽ സഞ്ചാരത്തിന് വാഹനം മാത്രം പോരല്ലോ റോഡുകളും ആവശ്യമാണല്ലോ . മനുഷ്യന്റെ കഠിന പ്രയത്നം കൊണ്ട് കാടും മലയും തുരന്ന് പാത ഉണ്ടാക്കി . പുഴ എന്നോ സമുദ്രം എന്നോ വലുപ്പം ഇല്ലാതെ പാലങ്ങൾ പണിതു .

കാലം മാറുംതോറും പുതിയ എൻജിനീയറിങ് വിസ്മയങ്ങൾ നമ്മൾ കണ്ണാലെ കാണുന്നു . എന്നാൽ നമ്മുടെ പൂർവികർ ഒരു യന്ത്ര സഹായവും കൂടാതെ സ്വന്ത കൈകളുടെ അധ്വാനത്താൽ കെട്ടിപ്പടുത്ത ഓരോ വസ്തുക്കളും ഇന്നും നമ്മൾ അത്ഭുതത്തോടെയാണ് നോക്കി കാണുന്നത് .

ഒരു നാടിന്റെ വികസനത്തിന് മറ്റെല്ലാ ഘടകങ്ങളും പ്രാധാന്യം അർഹിക്കുന്നതുപോലെ ഒന്നാണ് അവിടുത്തെ റോഡുകളും . നല്ല റോഡുകൾ നാടിന്റെ വികസനത്തെ ധ്രുതഗതിയിൽ ആക്കുന്നു .

ഒരു റോഡിന്റെ വിവരണമാണ് ചുവടെ കൊടുക്കുന്നത് . ഇതിന് മാത്രം റോഡിനെ കുറിച്ച് പറയുവാൻ എന്ത് ഇരിക്കുന്നു എന്നാവും പലരുടെയും ചിന്ത . ഇത് വെറും സാധാരണ റോഡ് അല്ല .

നമ്മൾ മലയാളികൾ ഏതെങ്കിലും റോഡിനെക്കുറിച് കൂടുതലായി കേട്ടിട്ടുണ്ടെങ്കിൽ അത് താമരശ്ശേരി ചുരം റോഡ് ആയിരിക്കും .
വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡിലൂടെ കാടും മലയും കണ്ടു കൊണ്ടുള്ള യാത്ര ചിലർക്ക് സുഖകരമാവും എന്നാൽ മറ്റു ചിലർക്ക് അത് അത്ര സുഖകരം ആവാൻ വഴിയില്ല . കാരണം ഇത്രയേറെ വളവുകളും തിരിഞ്ഞു യാത്ര അവസാനിയ്ക്കുമ്പോഴേക്കും മനുഷ്യൻ ഒരു പരുവം ആയി കാണും . അപ്പോൾ 600 വളവുകൾ ഉള്ള ഒരു റോഡിലൂടെ യാത്ര ചെയ്താലോ . അതേ 75 കിലോമീറ്ററിൽ 600 വളവുകൾ ഉള്ള ഒരു ഭീകരൻ റോഡിനെക്കുറിച് നമുക്ക് വായിച്ചറിയാം .

ചൈനയിലെ സിൻജിയാങ് ഉയ്ഗർ സ്വയംഭരണ പ്രദേശത്തെ കഷ്ഗറിലുള്ള റോഡ് ആണ് ഇത് .  
 75 കിലോമീറ്റർ നീളം ഉള്ള ഈ റോഡിന്റെ ആകാശകാഴ്ച കണ്ടാൽ വലിയ ഒരു പാമ്പ് വളഞ്ഞു പുളഞ്ഞു കിടക്കുന്നതു പോലെ തോന്നും .
കുൻലൂൺ പർവതനിരകളിലെ പാമിർ പീഠ ഭൂമി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ റോഡിന് പാമിർ പ്ളേറ്റോ സ്കൈ റോഡ് , പാമിർസ് സ്കൈ റോഡ് , വാച്ച റോഡ് എന്നിങ്ങനെ എല്ലാം പേരുകൾ ഉണ്ട് .

പർവതപ്രദേശങ്ങളിൽ താമസിക്കുന്ന കർഷകർക്കും ഇടയന്മാർക്കും മറ്റു ആളുകൾക്കും പാമിറിൽ കൂടി ഉള്ള യാത്ര സുഗമമാക്കുന്നതിനു വേണ്ടി 2019 ജൂലൈയിൽ ആണ് ഈ റോഡ് തുറന്നുകൊടുത്തത് . എന്നാൽ ഇപ്പോൾ ഈ റോഡ് ലോകമാനം ഉള്ള സഞ്ചാരികളുടെയും യാത്ര പ്രേമികളുടെയും മനം കവർന്നിരിക്കുകയാണ് ഇപ്പോൾ . പക്ഷെ ഒരു കാര്യം ഉണ്ട് . വിദേശസഞ്ചാരികൾക്ക് ഈ റോഡിലൂടെ യാത്ര ചെയ്യണമെങ്കിൽ ആദ്യം ബോർഡർ പാസ്സിന് അപേക്ഷിക്കണം . ബോർഡർ പാസ്സ് ഉണ്ടെങ്കിൽ മാത്രമേ ഈ റോഡിലൂടെയുള്ള യാത്ര വിദേശ സഞ്ചാരികൾക്ക് സുഗമമാവുകയുള്ളൂ .

വഖിയയിലെ ഹബു സിക്കലായ് പട്ടണത്തെ പടിഞ്ഞാറ് ടാക്സ്കോർഗാൻ നഗരവുമായി ബന്ധിപ്പിക്കുന്ന പാമിര്‍സ് സ്കൈ റോഡിൽ 600 ലധികം വളവുകളുള്ളതിനാല്‍ മഴയോ മഞ്ഞുവീഴ്ചയോ ഉള്ള സമയത്ത് ഇതിലൂടെയുള്ള യാത്ര അത്യന്തം അപകടകരമാണ് .
വുഗുലിയേറ്റ് ദബാന്‍ കൊടുമുടിയിൽ വച്ചാണ് ഈ റോഡ് അതിന്‍റെ ഏറ്റവും ഉയരം കൂടിയ ഭാഗത്തെത്തുന്നത് . ഈ പ്രദേശത്ത് 14,005 അടി ഉയരത്തിലാണ് റോഡ് സ്ഥിതിചെയ്യുന്നത്. 

ചൈനയുടെ പടിഞ്ഞാറെ മൂലയിൽ, ടെഹ്‌റാനും ഡമാസ്‌കസിനും അടുത്തായി സ്ഥിതിചെയ്യുന്ന കാഷ്ഗർ രണ്ട് സഹസ്രാബ്ദങ്ങളായി പ്രാദേശിക വ്യാപാര, സാംസ്കാരിക കൈമാറ്റത്തിന്‍റെ  പ്രഭവകേന്ദ്രമാണ് . പുരാതന സിൽക്ക് റോഡിന്‍റെ രണ്ട് ശാഖകൾക്കിടയിലുള്ള ഒരു ജംക്‌ഷനിലാണ് ഈ നഗരം . ഉയ്ഗർ, ഹാൻ ചൈനീസ്, കിർഗിസ്, താജിക്, ഉസ്ബെക്ക് എന്നീ വംശങ്ങളില്‍ പെടുന്ന ജനങ്ങളുടെ ഒരു മിശ്രണമാണ് ഇവിടത്തെ സമൂഹം . ഏഷ്യയിലെ ഏറ്റവും വലിയ ബസാറാണ് ഈ നഗരത്തിലുള്ളതെന്ന് പറയപ്പെടുന്നു.

മോർ ബുദ്ധ പഗോഡ, സൺ‌ഡേ ലൈവ്‌സ്റ്റോക്ക് ട്രേഡിങ് മാർക്കറ്റ്, ഈസ്റ്റ് ബസാർ / ഡോങ് ബസാർ, ഓൾഡ് ടൗൺ, ഐഡി കാ പള്ളി, അപക് ഹോജ, യൂസുപ് ഖാസ് ഹാജിപ്പ്, മഹ്മൂദ് കഷ്ഗരി എന്നിവരുടെ ശവകുടീരങ്ങൾ, ദാവകുൽ തടാകം തുടങ്ങി നിരവധി കാഴ്ചകള്‍ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. മാത്രമല്ല, ട്രെക്കിങ്, ഹൈക്കിങ്, മൗണ്ടന്‍ ബൈക്കിങ് മുതലായ സാഹസിക വിനോദങ്ങള്‍ക്കും ഇവിടെ അവസരമുണ്ട് .

Post a Comment

0 Comments