google.com, pub-4535768800405607, DIRECT, f08c47fec0942fa0 LISA MONTGOMERY

Ticker

30/recent/ticker-posts

LISA MONTGOMERY




 

ഇന്നത്തെ വിഷയം ഒരു വധശിക്ഷയുമായി ബന്ധപ്പെട്ടതാണ് . അമേരിക്കയിൽ ഈയിടെ അതായത് 2021 ജനുവരിയിൽ കോടതി വിധിച്ച ഒരു വധശിക്ഷ . ഇതിന് എന്ത് പ്രത്യേകതയാണ് എന്നായിരിക്കും നിങ്ങളുടെ ചിന്ത . ഒരു പ്രത്യേകത ഉണ്ട് അത് എന്താണ് എന്നുവെച്ചാൽ .

ഈ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നത് ഒരു സ്ത്രീ ആണ് . അതുമാത്രമല്ല 68 വർഷത്തിനുശേഷം ആണ് അമേരിക്കയിൽ ഒരു സ്ത്രീക്ക് വധശിക്ഷ വിധിക്കുന്നത് . ലിസ മോണ്ട്ഗോമറി എന്ന സ്ത്രീ ആണ് കുറ്റവാളി .

 കേസിന് ആസ്പതമായ സംഭവം 


2004 ൽ ആണ് കേസിന് ആസ്പതമായ സംഭവം നടക്കുന്നത് . 
മുപ്പത്തിയാറുകാരിയായ ലിസയ്ക്ക് നാല് കുട്ടികൾ ഉണ്ടായിരുന്നു . 
ഇനി ഒരിക്കൽ കൂടി ഗർഭിണി ആകുവാൻ കഴിയില്ല എന്ന് തിരിച്ചറിഞ്ഞ 
ലിസ വലിയ മാനസിക സംഘർഷത്തിന് അടിമയായി . 
അപ്പോഴാണ് നായ്ക്കളെ വളർത്തുന്ന ബോബി 
എന്ന ബോബി ജോ സ്റ്റിന്നെറ്റിനെ ഓണ്ലൈനിലൂടെ പരിചയപ്പെടുന്നത് . 
ബോബി ഗർഭിണി ആണ് എന്നറിഞ്ഞ ലിസ 2004 ഡിസംബർ 16 ന് ബോബിയുടെ വീട്ടിൽ നായകുട്ടിയെ വാങ്ങാൻ ആണ് എന്ന് വ്യാജേന കടന്നുകയറി എന്നിട്ട് ഒരു കയറുകൊണ്ട് ബോബിയുടെ കഴുത്ത് മുറുക്കി ബോധരഹിതയാക്കി . 
പിന്നീട് കത്തികൊണ്ട് വയറുകീറി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു . 
അതിന്റെ അടുത്ത ദിവസം ലിസയെ കാൻസസിലെ ഫാം ഹൗസ്സിൽ നിന്ന് 
അമേരിക്കൻ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു . 
സ്വന്തം കുഞ്ഞ് ആണ് എന്നായിരുന്നു ലിസയുടെ അവകാശവാദം . 
ലിസയെ അറസ്റ്റ് ചെയ്ത പോലീസ് ഗർഭസ്ഥ ശിശുവിന്റെ സംരക്ഷണം 
പിതാവിനെ ഏൽപ്പിച്ചു . 
മാനസിക വെല്ലുവിളി നേരിടുന്ന ലിസയ്ക്ക് മാപ്പ് നൽകണമെന്ന് 
പലരും പല കോണുകളിൽ നിന്നും ആവശ്യം ഉന്നയിച്ചു .

കുട്ടിക്കാലത്ത് വളർത്തച്ഛന്റെയും മറ്റുപുരുഷന്മാരുടെയും ക്രൂര പീഡനത്തിന് 
ഇരയായ ലിസയ്ക്ക് അക്രമം ചെറുക്കാനുള്ള ശ്രമത്തിനിടെ 
തലയ്ക്ക് ക്ഷതമേറ്റിരുന്നു . അതിന്റെ ഫലമായി ലിസ 
വളർന്നപ്പോൾ മാനസിക ദൗർബല്യമുള്ളവളായി . ഇത് ചൂണ്ടിക്കാട്ടി 
ആണ് മാപ്പ് നൽകണം എന്ന ആവശ്യം ഉയർന്നത് .


കുഞ്ഞുനാളിൽ കുട്ടികൾ നേരിടുന്ന പല പ്രശ്നങ്ങളും വളർന്നുകഴിഞ്ഞാലും 
അവരുടെ മനസ്സിന് അതിൽ നിന്ന് ആ പ്രശ്നങ്ങളിൽ നിന്ന് പൂർണ്ണമായും 
വിട്ട് പോകണമെങ്കിൽ നമ്മൾ മുതിർന്നവർ അവരോട് കാണിക്കുന്ന 
സ്നേഹവും കരുതലും എങ്ങനെ ആണോ അതിന് 
അനുസരിച്ചിരിക്കും . 
കുട്ടികൾ ആരോടും കൂട്ടുകൂടാതെ തനിച്ചു വിഷമിച്ചു ഇരിക്കുന്നത് 
ഇതിന്റെ എല്ലാം ലക്ഷണങ്ങൾ ആയി കണക്കാക്കാം . 
അത് കൊണ്ട് മാതാപിതാക്കൾ സ്വന്തം മക്കളോട് കൂടുതൽ 
സമയം ചിലവഴിക്കണം നല്ല സുഹൃത്തുക്കൾ ആയി മാറണം 
അവർക്ക് നല്ല പ്രോത്സാഹനം നൽകണം തനിച്ചിരിക്കാൻ 
ഇടവരുത്തതെ എന്തിലെങ്കിലും മുഴുകുവാൻ അവരെ 
പ്രേരിപ്പിക്കണം 
AN IDLE MIND IS A EVIL WORKSHOP  
എന്നാണല്ലോ . അതേ ദുഷ്ട്ടന്റെ ആലയം ആകുവാൻ നമ്മുടെ മനസ്സിന് ഇടം കൊടുക്കാതിരിക്കാം .

Post a Comment

0 Comments