google.com, pub-4535768800405607, DIRECT, f08c47fec0942fa0 RICHEST MENS

Ticker

30/recent/ticker-posts

RICHEST MENS

 





പുതുവർഷം പിറക്കുമ്പോൾ അതിന് തൊട്ട് 
മുൻപുള്ള വർഷം പലർക്കും പല അനുഭവങ്ങളും 
നേട്ടങ്ങളും സമ്മാനിച്ചാവും കടന്നുപോവുക.
ചിലപ്പോൾ അത് ചിലരുടെ ജീവിതം തന്നെ 
മാറ്റിമറിച്ചേക്കാം ചിലപ്പോൾ മറ്റുചിലരെ 
ലോകത്തിലെ തന്നെ കോടീശ്വരന്മാരിൽ ഒരാൾ ആക്കിയേക്കാം ഇന്ന് അങ്ങനെ കോടീശ്വരന്മാരായ 
മൂന്ന് പേരെ ആണ് പരിചയപ്പെടുന്നത്.

2020 ലോകം കൊറോണ ഭീതിയിൽ ആയിരുന്നപ്പോഴും ഇവരുടെ വരുമാനത്തിൽ വൻ വർധനയാണ് കാണാൻ ഇടയായത്.വർഷങ്ങളായി കോടീശ്വരന്മാരുടെ പട്ടികയിൽ മുൻപന്തിയിൽ ഉണ്ടായിരുന്നവർ പലരും താഴേക്ക് പിന്തള്ളപ്പെട്ടു.ആദ്യ മൂന്നിൽ ഇടം പിടിച്ചവർ ആരൊക്കെ എന്ന് നോക്കാം.


ഇലോൺ മസ്ക്


ലോകത്തിലെ തന്നെ പ്രമുഖ വാഹന നിർമ്മാതാക്കളായ 
ടെസ് ല മോട്ടോഴ്സിന്റെയും 2012 ൽ റോക്കറ്റ് വിക്ഷേപിച്ചു ചരിത്രം സൃഷ്ടിച്ച "സ്പേസ് എക്‌സ്" 
എന്ന കമ്പനിയുടെ സ്ഥാപകനും ദക്ഷിണാഫ്രിക്കൻ വംശജനും ആയ ഇലോൺ മസ്ക് ആണ് ഒന്നാമതായ വ്യക്തി.

ആദ്യമായി മനുഷ്യനെ ബഹിരാകാശത്തേക്ക് 
അയച്ച സ്വകാര്യ ബഹിരാകാശ കമ്പനി 
ആണ് സ്പേസ് എക്‌സ്. ഓപ്പൺ എ ഐ, സോളാർ സിറ്റി,
സിപ് 2,എക്‌സ്.കോം എന്നീ കമ്പനികളുടെ 
സഹ സ്ഥാപകൻ കൂടി ആണ് അദ്ദേഹം.
ഇതിന് പുറമെ "ഹൈപ്പർലൂപ്" എന്ന അതിവേഗ യാത്രാ സംവിധാനം അദ്ദേഹം വിഭാവന ചെയ്തിട്ടുണ്ട്.

ഇതിനുമുൻപ് കോടീശ്വരന്മാരുടെ ആദ്യ പത്തു പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളവർ എല്ലാം തന്നെ കമ്പ്യൂട്ടറും ഇന്റർനെറ്റും ആയി ബന്ധപ്പെട്ട വ്യവസായങ്ങൾ വഴിയാണ് കടന്നുവന്നതെങ്കിൽ ഇലോൺ മസ്ക് ഇവരിൽ നിന്നും എല്ലാം വ്യത്യസ്തമായി ആണ് 
കോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാമതെത്തിയത്.

ഇലോൺ മസ്ക് പട്ടികയിൽ 
ഒന്നാമതെത്താൻ നേട്ടം കൊണ്ടുവന്നത് 
ബഹിരാകാശ ഗവേഷണത്തിലെ സ്വപ്നങ്ങളും 
പരിസ്ഥിതി സൗഹൃദമായ വൈദ്യുത കാറുകളിലെ സാങ്കേതിക മികവുമാണ്.

2020 പിറക്കുമ്പോൾ മസ്‌കിന്റെ ആസ്തി 3800 കോടി ഡോളർ 
( ഏകദേശം 2.78 ലക്ഷം കോടി രൂപ ) മാത്രം ആയിരുന്നു.എന്നാൽ 2021 ജനുവരി 7 ന് അത് 19500 കോടി ഡോളർ ( ഏകദേശം 14.29 ലക്ഷം കോടി രൂപ ) . 
മസ്‌കിന്റെ സമ്പാദ്യം എല്ലാം ടെസ്‌ലയുടെയും ബഹിരാകാശ ഗവേഷണ കമ്പനി ആയ സ്പേസ് എക്സിന്റെയും ഓഹരികളിൽ ആണ്.


ജെഫ് ബോസോസ്



ആസ്തി 18500 കോടി ഡോളർ
ഇന്റർനെറ്റ് കമ്പനികളിൽ ഏറ്റവും പ്രശസ്തമായ ആമസോണിന്റെ സ്ഥാപകനും ചെയർമാനും 
ആണ് ജെഫറി പ്രെസ്റ്റൺ ബെസോസ് എന്ന 
ജെഫ് ബെസോസ് .
ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ പുസ്തകശാല ആണ് ആമസോൺ. കോം ചുരുങ്ങിയ കാലം കൊണ്ട് തന്നെ വളരെ അധികം ജനപ്രീതി ആർജിക്കാൻ ആമസോണിന് സാധിച്ചു.
2017 മുതൽ ലോക കോടീശ്വരന്മാരുടെ പട്ടികയിൽ മുന്നിലുണ്ടായിരുന്ന ബെസോസ് ഇത്തവണ രണ്ടാമനായി പിന്തള്ളപ്പെട്ടു.



ബിൽ ഗേറ്റ്‌സ്


ആസ്തി 13200 കോടി ഡോളർ
ബിൽ ഗേറ്റ്‌സ് എന്ന് അറിയപ്പെടുന്ന 
വില്യം ഹെൻറി ഗേറ്റ്‌സ്  മൂന്നാമൻ 
പ്രശസ്തനായ അമേരിക്കൻ വ്യവസായിയും 
സാമൂഹിക പ്രവർത്തകനും ആണ് .
ലോകത്തിലെ തന്നെ ഏറ്റവും വലിയ 
പേർസണൽ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ 
കമ്പനി ആയ  മൈക്രോസോഫ്റ്റിന്റെ 
സ്ഥാപകരിൽ ഒരാളും ചെയർമാനും 
ആണ് അദ്ദേഹം.
ഒന്നര പതിറ്റാണ്ടോളം ലോകത്തിലെ കോടീശ്വരന്മാരുടെ പട്ടികയിൽ മുൻ നിരയിൽ ആയിരുന്നെങ്കിലും 2020 ൽ അദ്ദേഹം മൂന്നാമനായി.നിരവധി പുസ്തകങ്ങളുടെ  രചയിതാവ് കൂടി ആണ് അദ്ദേഹം.

Post a Comment

0 Comments