പുതുവർഷത്തെ വരവേൽക്കാൻ
ഒരുങ്ങിയിരിക്കുകയാണ്
ലോകം.2020 നമ്മോട് വിടപറയുന്നു.ലോകത്തെ തന്നെ
മാറ്റിമറിച്ച ഒരു വർഷം ആയിരുന്നു 2020.
മനുഷ്യന്റെ ദിനചര്യയിലും ജീവിതരീതിയിലും
ഒരുപാട് മാറ്റം കൊണ്ടുവരാൻ 2020 ന് കഴിഞ്ഞു.
കഷ്ട്ടപ്പാടുകളും ബുദ്ധിമുട്ടുകളും നിറഞ്ഞ ഒരു വർഷം
ആണ് കടന്ന് പോകുന്നത്.
2020 നെ ഇത്രയേറെ കഷ്ടത്തിൽ ആഴ്ത്തിയത് ആരാണ്
എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉള്ളു കോവിഡ് 19 എന്ന കൊറോണ വൈറസ്.
ഒരു തലമുറയ്ക്കും അനുഭവമില്ലാത്ത അല്ലെങ്കിൽ
പരിചയമില്ലാത്ത വഴികളിലൂടെയാണ് നാം കടന്നുപോയത്.
മാസ്‌ക് അണിഞ്ഞ് മാത്രം പുറത്തിറങ്ങുന്ന ആളുകൾ ആഘോഷങ്ങളും ആരവങ്ങളും ഇല്ലാത്ത നിരത്തുകൾ.
ഈ കൊറോണ വൈറസ് കാരണം നിരവധിപേരുടെ
തൊഴിൽ നഷ്ട്ടപ്പെട്ടു.
നിരവധി പേരുടെ വരുമാനം നിലച്ചു.രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകരാറിലായി.ചിലവ് ചുരുക്കി ജീവിക്കാൻ പഠിച്ചു.
സത്യത്തിൽ കൊറോണ വൈറസിന്റെ വ്യാപനം ചൈനയിലെ വുഹാനിൽ നിന്ന് 2019 ന്റെ അവസാനം ആണ് ആരംഭിച്ചതെങ്കിലും ലോകം മുഴുവൻ ആ വൈറസ് പടർന്നത് 2020ൽ ആയിരുന്നു.
2020 ലെ പ്രധാന സംഭവങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ലഘുലേഖയിലേക്കാണ് ഞാൻ നിങ്ങളെ ക്ഷണിക്കുന്നത്.
കൊറോണ വൈറസിന്റെ ആരംഭം
2019 നവംബറിൽ ചൈനയിലെ വുഹാനിൽ
ഉള്ള ഹ്വാനൻ മത്സ്യമാർക്കറ്റിലെ കച്ചവടക്കാരൻ
വേയ് ഗുസ്യനിലാണ് രോഗം ആദ്യമായി സ്ഥിതീകരിക്കുന്നത്.
പിന്നീട് പല കച്ചവടക്കാരിലേക്കും രോഗം പടർന്നു.
2020 ജനുവരി 1 ഓടെ മത്സ്യ മാർക്കറ്റ് പൂർണ്ണമായും അടച്ചു.
രോഗം മൂർച്ഛിക്കുകയും വ്യാപിക്കുകയും ചെയ്തതോടെ
ലോകാരോഗ്യ സംഘടന കോവിഡ് 19 അഥവാ കൊറോണ വൈറസ് ഡിസീസ് എന്ന നാമകരണവും നൽകി.
ഇന്ത്യയിലെ ആദ്യ കോവിഡ് കേസ്
ഇന്ത്യയിലെ ആദ്യ മൂന്ന് കേസുകളും റിപ്പോർട്ട്
ചെയ്തത് കേരളത്തിൽ ആയിരുന്നു.തൃശൂർ,ആലപ്പുഴ,കാസർഗോ ഡ് എന്നീ
മൂന്ന് ജില്ലകളിൽ ആയിരുന്നു ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത്.ചൈനയിലെ വുഹാനിൽ നിന്നെത്തിയ വിദ്യാർഥികളിൽ ആയിരുന്നു രോഗബാധ കണ്ടെത്തിയത്.
പിന്നീട് മാർച്ച് 5 ന് കേരളത്തിൽ പുതിയ 5 കേസുകൾ
കൂടി റിപ്പോർട്ട് ചെയ്തു.ഇറ്റലിയിൽ നിന്നും
മടങ്ങിയെത്തിയ കുടുംബത്തിനും അവരുടെ ബന്ധുക്കൾക്കുമാണ് രോഗം കണ്ടെത്തിയത്.
മാർച്ച് 15 ഓടെ ഇന്ത്യയിൽ മൊത്തം കോവിഡ് 19 കേസുകൾ
100 കടന്നു. 2020 ഡിസംബർ 12 വരെ ഉള്ള കണക്ക്
പ്രകാരം രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ
എണ്ണം 90.95 ലക്ഷം ആണ്.1.33 ലക്ഷം മരണം
ആണ് ഇതുവരെ കോവിഡ് 19 മൂലം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കോവിഡ് മൂലം ഉള്ള ആദ്യ മരണം ഇന്ത്യയിൽ
റിപ്പോർട്ട് ചെയ്തത് മാർച്ച് 12 ആണ്. കർണാടകയിലെ കലബുർഗിയിൽ 76 വയസ്സുള്ള വ്യക്തിയാണ് മരണത്തിന് കീഴടങ്ങിയത്.
ഫെബ്രുവരി 23. ഡൽഹി കലാപം
തലസ്ഥാന നഗരി വേറൊരു കലാപത്തിന് സാക്ഷിയായി.മുസ്ലിങ്ങളും ഹിന്ദുക്കളും പരസ്പരം ആക്രമണത്തിന് ഇരയായി.മുസ്ലിങ്ങൾക്ക് എതിരെ ആസൂത്രിതമായ ആക്രമണം നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മാർച്ച് 7. ടെലിവിഷൻ ചാനലുകൾക്ക് വിലക്ക്
സത്യസന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തു എന്ന
കാരണത്താൽ മലയാളത്തിലെ പ്രമുഖ
വാർത്താ സംപ്രേക്ഷണ ചാനലുകളായ
ഏഷ്യാനെറ്റ് ന്യൂസിനെയും മീഡിയ വൺ നേയും കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തി. ഇതേ തുടർന്ന് നിരവധി ആരോപണങ്ങൾ നേരിടേണ്ടി വന്ന സർക്കാർ വിലക്ക് നീക്കുകയും ചെയ്തു
മാർച്ച് 20. നിർഭയ കേസ്
2012 ഡിസംബർ 16 ന് ആറുപേരാൽ അതിക്രൂര
പീഡനത്തിന് ഇരയായി അവസാനം മരണം വരിച്ച പെണ്കുട്ടിക്ക് ഇന്ത്യ നൽകിയ പേര് ആണ് നിർഭയ.
അവളുടെ ജീവനെടുത്ത ആറുപേരിൽ ഒരാൾ
ജയിലിൽ തൂങ്ങി മരിച്ചു.വേറൊരാൾ പ്രായപൂർത്തി ആവാത്തതിനാൽ ജുവനൈൽ നിയമപ്രകാരം മൂന്നുവർഷത്തെ തടവ് ശിക്ഷ അനുഭവിച്ചു.
ബാക്കി നാല് പേരെ മാർച്ച് 20 ന് രാവിലെ 5:30ന് തൂക്കിലേറ്റി നാലുപേരെയും ഒരുമിച്ചാണ് തൂക്കിലേറ്റിയത്.
മുകേഷ് സിംഗ് (32)
അക്ഷയ് കുമാർ സിംഗ് (31)
പവൻ ഗുപ്‌ത (25)
വിനയ് ശർമ (26)
എന്നിവർ ആണ് ആ നരാധമന്മാർ.
മാർച്ച് 24 ലോക്ക് ഡൗൺ
വർധിച്ചുവരുന്ന രോഗവ്യാപനം മൂലം ഇന്ത്യയിൽ
മാർച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
മേയ് 12. ആത്മനിർഭർ ഭാരത്
കോവിഡ് 19 ന്റെ സാഹചര്യം കണക്കിലെടുത്ത്
പ്രത്യേക സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി
പ്രഖ്യാപിച്ചത് 2020 മേയ് 12 ന് ആണ്.
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 10 ശതമാനത്തിന് തുല്യമായ 20 ലക്ഷം കോടി രൂപയാണ് ആത്മനിർഭർ ഭാരത് പാക്കേജിനായി പ്രഖ്യാപിച്ചത്.
മേയ് 20. ഉംപുൻ ചുഴലിക്കാറ്റ്
2020 ൽ ഇന്ത്യയിൽ ആദ്യമായി വീശിയടിച്ച
ചുഴലിക്കാറ്റാണ് ഉംപുൻ.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലാണ് കൂടുതൽ നാശം വിതച്ചത്.
ജൂണ് 2. നിസർഗ ചുഴലിക്കാറ്റ്
ഉംപുൻ ചുഴലിക്കാറ്റിന് പുറകെ വന്ന
മറ്റൊന്നാണ് നിസർഗ. മഹാരാഷ്ട്ര - ഗുജറാത്ത് തീരത്ത് വീശിയ കാറ്റ് 1891 ന് ശേഷം മുംബൈയെ ബാധിച്ച
ആദ്യത്തെ കൊടുംങ്കാറ്റാണ് നിസർഗ.
ജൂൺ 15. ഇന്ത്യ - ചൈന സംഘർഷം
ലഡാക്കിൽ ഇന്ത്യ - ചൈന അതിർത്തിയായ
ഗാൽവൻ താഴ്‌വരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ
ഒരു കേണൽ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു.ഇപ്പോഴും ഗാൽവൻ താഴ്‌വരയിൽ പ്രശ്നങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു.
ജൂൺ 17. ഇന്ത്യ യു എൻ രക്ഷാ സമിതിയിൽ
ഇന്ത്യ യു എൻ രക്ഷാ സമിതിയിലേക്ക്
തിരഞ്ഞെടുക്കപ്പെട്ടു. 193 അംഗങ്ങൾ ഉള്ള ജനറൽ അസ്സംബ്ലിയിൽ 184 വോട്ടുകൾ ആയിരുന്നു ഇന്ത്യക്ക് ലഭിച്ചത്.ഏഷ്യ പസഫിക് വിഭാഗത്തിലാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്.
ജൂൺ 29. ചൈനീസ് ആപ്പുകളുടെ നിരോധനം
ഇന്ത്യ - ചൈന അതിർത്തിയായ ഗാൽവൻ
താഴ്‌വരയിലെ സംഘർഷത്തിന് പിന്നാലെ
ഇന്ത്യ ചൈനയുടെ 59 ആപ്ലിക്കേഷനുകൾ നിരോധിച്ചു.
ലോക പ്രശസ്തവും യുവജനതയുടെ ഹരവുമായിരുന്ന ടിക് ടോക് എന്ന ആപ്ലിക്കേഷനും ഇതിൽ പെടുന്നു.
ജൂലൈ 10. വികാസ് ദുബൈയുടെ മരണം
ഉത്തർപ്രദേശിലെ കാൺപൂരിൽ 8
പോലീസുകാരെ കൊലപ്പെടുത്തിയ ക്രിമിനൽ സംഘത്തിന്റെ തലവൻ വികാസ് ദുബൈ പൊലീസുമായി ഉള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ആഗസ്റ്റ് 5. രാമക്ഷേത്ര തറക്കല്ലിടൽ
അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്
തുടക്കം കുറിച്ച് പുതിയ ക്ഷേത്രത്തിന് പ്രധാനമന്ത്രി
നരേന്ദ്ര മോദി തറ കല്ലിട്ടു.
ആഗസ്റ്റ് 7. കേരളത്തെ നടുക്കിയ ദുരന്തം
കേരളത്തെ നടുക്കിയ രണ്ടു ദുരന്തങ്ങൾ ആണ്
ആഗസ്റ്റ് 7 ന് നടന്നത്.
ഒന്ന് കരിപ്പൂർ വിമാനത്താവളത്തിൽ എയർ
ഇന്ത്യയുടെ ദുബായ് - കോഴിക്കോട് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടമുണ്ടായതിൽ പൈലറ്റ് ഉൾപ്പെടെ 18 പേർ മരിച്ചു.
രണ്ടാമത് ഇടുക്കി മൂന്നാറിലെ രാജമലയിലെ
മണ്ണിടിച്ചിലിൽ 24 പേർ മരണത്തിന് കീഴടങ്ങി.
ഈ രണ്ട് സ്ഥലങ്ങളിലും കൊറോണ എന്നോ രോഗ വ്യാപനം എന്നോ നോക്കാതെ മനുഷ്യന്റെ ജീവന് വില കൽപ്പിച്ചുകൊണ്ട് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ എല്ലാവർക്കും പ്രത്യേക അഭിനന്ദനം തന്നെ അർഹിക്കുന്നു.
സെപ്തംബർ 30. ബാബറി കേസിൽ വിധി
ബാബറി മസ്ജിദ് പൊളിച്ച കേസിൽ ബി ജെ പി
നേതാക്കളായ എൽ കെ അദ്വാനിയെയും
മുരളി മനോഹർ ജോഷിയെയും ഉൾപ്പെടെ 32 പ്രതികളെയും കോടതി വെറുതെ വിട്ടു.
ഒക്ടോബർ 3. അടൽ ടൺൽ
സമുദ്ര നിരപ്പിൽ നിന്ന് 10,000 മീറ്റർ ഉയരത്തിലുള്ള
ഏറ്റവും നീളം കൂടിയ ഭൂഗർഭ ടൺൽ ആയ
അടൽ ടണൽ അഥവാ റോഹ്താങ് ടണൽ
ഹിമാചൽ പ്രദേശിൽ 2020 ഒക്ടോബർ 3 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
9.02 കി.മീ നീളമുള്ള ടണൽ ഹിമാലയത്തിന്റെ ഭാഗമായ കിഴക്കൻ പീർ പഞ്ജൽ നിരയിലുള്ള റോഹ്താങ് ചുരത്തിനടിയിലൂടെയാണ് നിർമിച്ചിരിക്കുന്നത്.
നവംബർ 26. കർഷക സമരം
കേന്ദ്ര ഗവണ്മെന്റിന്റെ വിവാദമായ മൂന്ന് കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷക സംഘടനകളുടെ പ്രതിഷേധം നവംബർ മാസം 26 ന് ആണ് ആരംഭിച്ചത്.
ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ ഇപ്പോഴും സമരം തുടർന്ന് കൊണ്ടിരിക്കുകയാണ്. വിവാദമായ 3 കാർഷിക നിയമങ്ങൾ പിൻവലിച്ചാൽ മാത്രമേ സമരത്തിൽ നിന്ന് പിന്മാറ്റം ഉണ്ടാവൂ എന്നാണ് കർഷക സംഘടനകൾ സർക്കാരിനെ അറിയിച്ചിട്ടുള്ളത്.
ഡിസംബർ 8. ഭാരത് ബന്ദ്
സർക്കാർ വിവാദമായ 3 കാർഷിക നിയമങ്ങൾ
പിൻവലിക്കില്ല എന്നറിയിച്ചതോടുകൂടി സമരം
ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ സംഘടനകൾ തീരുമാനിച്ചു. ഇതിന്റെ മുന്നോടി എന്നോണം രാജ്യവ്യാപകമായി ഡിസംബർ 8 ന് ഭാരത്
ബന്ദിന് കർഷകർ ആഹ്വാനം ചെയ്തു.നിരവധി പേർ കർഷകർക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.
ഡിസംബർ 10. പാർലമെന്റ് മന്ദിരം
ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ
ഭൂമി പൂജകർമ്മം 2020 ഡിസംബർ 10 ന് പ്രധാനമന്ത്രി നിർവഹിച്ചു.
ത്രികോണാകൃതിയിൽ നിർമിക്കുന്ന പുതിയ
പാർലമെന്റ് മന്ദിരത്തിന് 64500 ചതുരശ്ര മീറ്റർ വിസ്തൃതി ഉണ്ടാവും.ഒരേ സമയം 1244 എംപി മാർക്ക് ഇരിക്കാനും
ആവും.
പാർലമെന്റ് നിർമാണ കരാർ ടാറ്റാ പ്രൊജക്ട്
ലിമിറ്റഡിന് ആണ്.നിർമിതിയുടെ പ്ലാൻ,ഡിസൈൻ
എന്നിവ തയ്യാറാക്കുന്നത് ഗുജറാത്തിലെ HPC ഡിസൈൻസ് ആണ്.ഇതിന് നേതൃത്വം നൽകുന്ന ആർക്കിടെക് ആണ് ബിമൽ പട്ടേൽ.
ഡിസംബർ 18. ഹാഥറസ് കുറ്റപത്രം
വേറൊരു കരളലിയിപ്പിക്കുന്ന വാർത്തയാണ്
യു പി യിലെ ഹാഥറസിൽ നടന്നത്.
ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ
കേസിൽ കുറ്റപത്രം സമർപ്പിച്ചു.പെൺകുട്ടിയുടെ കുടുംബത്തിന് മൃതദേഹം വിട്ടുകൊടുക്കാതെ പോലീസ് മൃതദേഹം ദഹിപ്പിച്ചത് വലിയ വിവാദമായി.
ഡിസംബർ 20. അയോദ്ധ്യ മോസ്‌ക്
അയോദ്ധ്യ വിധി പ്രഖ്യാപിച്ച് കൃത്യം
ഒരു വർഷം പിന്നിടുമ്പോൾ അയോദ്ധ്യയിൽ
നിർമിക്കുന്ന മുസ്ലിം പള്ളിയുടെ രൂപരേഖ
ഇന്ത്യൻ ഇസ്‍ലാമിക് കൾചറൽ ഫൗണ്ടേഷൻ പുറത്തിറക്കി.കോടതി അനുവദിച്ച ഫോർമുലയിൽ
അഞ്ച് ഏക്കറിലാണ് പുതിയ പള്ളി വരുന്നത്.
കേരളത്തിൽ എടുത്തുപറയുവാൻ ഉള്ളത് .
സ്വർണ്ണ കടത്തും ഇലക്ഷൻ തന്നെ ആണ്.പിന്നെ ഉള്ളത് മരടിലെ ഫ്ലാറ്റുകൾ തകർത്തത് ആണ്.
എച്ച്. ടു. ഒ, ഹോളി ഫെയ്ത്, ആൽഫ സെറീൻ എന്നീ ഫ്ലാറ്റുകളെ 2020 ജനുവരി 11 നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു.ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിവ തകർത്തത് ജനുവരി 12 ന് ആണ്.
സംസ്ഥാന സർക്കാരിന്റെ 50 മത് ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചത് 2020 ൽ ആണ്.
സുരാജ് വെഞ്ഞാറമൂടിനും കനി കുസൃതിക്കുമാണ് മികച്ച അഭിനേതാക്കൾക്കുള്ള പുരസ്‌കാരം.മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും.
രാഷ്ട്രീയ , സാംസ്കാരിക , കായിക മേഖലകളിൽ
പ്രഗത്ഭരായ നിരവധിപേരുടെ വിയോഗത്തിന്
2020 സാക്ഷ്യം വഹിച്ചു.മുൻ രാഷ്ട്രപതി പ്രണബ് മുഖർജി,ഫുട്‌ബോൾ ഇതിഹാസം മറഡോണ,ചലച്ചിത്ര പിന്നണി ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം,മലയാളത്തിന്റെ
പ്രിയ കവിയത്രി സുഗതകുമാരി വിട പറഞ്ഞതും ഈ വർഷം തന്നെ ആണ്.
വിട പറഞ്ഞവ
ഇർഫാൻ ഖാൻ (ഏപ്രിൽ 29)
"പാൻസിങ് തോമറി"ലെ
അഭിനയത്തിലൂടെ മികച്ച
നടനുള്ള
ദേശീയ പുരസ്‌കാരം നേടി.
ഋഷി കപൂർ (ഏപ്രിൽ 30)
1973 ൽ പുറത്തുവന്ന "ബോബി"
എന്ന സിനിമ പ്രണയ
നായകൻ എന്ന
പരിവേഷം നൽകി .
അവസാനം അഭിനയിച്ചത്
മലയാളി സംവിധായകൻ
ജീത്തു ജോസഫിന്റെ
" ദ ബോഡിയിൽ".
എം പി വീരേന്ദ്രകുമാർ (മേയ് 28)
സോഷ്യലിസ്റ്റ് നേതാവ്,
എഴുത്തുകാരൻ,മാതൃഭൂമി
ചെയർമാനും മാനേജിങ് ഡയറക്ടറും
ആയിരുന്നു.കേന്ദ്ര ധനകാര്യം ,
തൊഴിൽ വകുപ്പുകളിൽ
സഹ മന്ത്രിയും ആയിരുന്നു.
പണ്ഡിറ്റ് ജസ്‌രാജ് (ആഗസ്റ്റ് 17)
ഹിന്ദുസ്ഥാനി സംഗീതത്തിലെ
അതുല്യപ്രതിഭയായ ജസ്‌രാജ്
ആവിഷ്കരിച്ച
ജുഗൽബന്തി ശൈലിയാണ്
ജസ്‌രംഗി.പദ്മശ്രീ,പദ്മഭൂഷൻ,
പദ്മവിഭൂഷൺ
പുരസ്‌കാരങ്ങൾ നേടി.
പ്രണബ് മുഖർജി (ആഗസ്റ്റ് 31)
1991 ൽ ആസൂത്രണ കമ്മീഷന്റെ
ഡെപ്യൂട്ടി ചെയർമാനായി.
വിവിധ
കോൺഗ്രസ് മന്ത്രിസഭകളിൽ
കാബിനറ്റ് മന്ത്രിയുമായിരുന്നു.
2012 ജൂലൈ 25 ന്
ഇന്ത്യയുടെ 13 മത് രാഷ്ട്രപതിയായി.
കേശവാനന്ദ ഭാരതി (സെപ്റ്റംബർ 14)
"ഭരണ ഘടനയുടെ
അടിസ്ഥാന ഘടന
" തത്വം സുപ്രീംകോടതി
ആവിഷ്കരിക്കാൻ കാരണമായ
കേസിൽ ഹർജിക്കാരൻ
എന്ന നിലയിലാണ് പ്രശസ്തനായത്.
ഡോ. കപില വാത്സ്യായൻ (സെപ്റ്റംബർ 16)
ഭാരതീയ
നൃത്തകല പണ്ഡിത ,
സാംസ്കാരിക
ചരിത്രകാരി
എന്ന നിലയിൽ പ്രശസ്ത.
എസ് പി ബാലസുബ്രഹ്മണ്യം (സെപ്റ്റംബർ 25)
ഉൾപ്പെടെ 16 ഇന്ത്യൻ ഭാഷകളിൽ
നാൽപ്പതിനായിരത്തോളം ഗാനങ്ങൾ
ആലപിച്ചു.മികച്ച പിന്നണി
ഗായകനുള്ള ദേശീയ അവാർഡ്
ആറു തവണ നേടി.
ജസ്റ്റിസ് കെ.കെ ഉഷ (ഒക്ടോബർ 5)
കേരള ഹൈക്കോടതിയിലെ
ആദ്യ മലയാളി
വനിത ചീഫ് ജസ്റ്റിസ് (2000-2001).
അക്കിത്തം അച്യുതൻ നമ്പൂതിരി (ഒക്ടോബർ 15)
2019 ൽ ജ്ഞാനപീഠ ജേതാവായി .
ഇരുപതാം നൂറ്റാണ്ടിന്റെ
ഇതിഹാസം .
നിമിഷ ക്ഷേത്രം,
പണ്ടത്തെ മേൽശാന്തി,
ഇടിഞ്ഞുപൊളിഞ്ഞ ലോകം
തുടങ്ങിയവയാണ് പ്രധാന കൃതികൾ.
ജെയിംസ് ബോണ്ട് എന്ന വിഖ്യാത
കഥാപാത്രത്തെ ആദ്യമായി
വെള്ളിത്തിരയിൽ പ്രതിഫലിപ്പിച്ച
സ്കോട്ടിഷ് നടൻ.1962 ൽ
പുറത്തിറങ്ങിയ
ആദ്യ ജെയിംസ് ബോണ്ട്
ചിത്രമായ ഡോ.നോ തുടങ്ങി
ഏഴ് ബോണ്ട്
കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
സൗമിത്ര ചാറ്റർജി (നവംബർ 15)
ഡീഗോ മറഡോണ (നവംബർ 25)
ബംഗാളി സിനിമകളിലൂടെ
ശ്രദ്ധേയനായ വിഖ്യാത നടൻ .
സത്യജിത് റായുടെ
സിനിമകളിൽ
നിറ സാന്നിധ്യം ആയിരുന്നു.
ഡീഗോ മറഡോണ (നവംബർ 25)
ഇരുപതാം നൂറ്റാണ്ടിലെ
ഏറ്റവും മികച്ച
കളിക്കാരിലൊരാളായി
ഫിഫ തിരഞ്ഞെടുത്ത മറഡോണ
അർജെന്റിനയ്ക്കായി
നാല് ലോകകപ്പ് ഉൾപ്പെടെ 91
അന്താരാഷ്ട്ര
മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
കിം കി ഡുക് ( ഡിസംബർ 11)
നിരവധി ബഹുമതികൾ നേടിയ
കൊറിയൻ ചലച്ചിത്ര
സംവിധായകനായിരുന്നു
കിം കി ഡുക്. കഥാപാത്രങ്ങളുടെ
വ്യക്തികേന്ദ്രീകൃതമായ
സ്വഭാവസവിശേഷതകൾ
കൊണ്ട് ശ്രദ്ധേയമാണ്
ഇദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾ.
വ്യക്തിപരമായ മാനസിക
സംഘർഷങ്ങളുടെയും പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളുടെയും ചിത്രീകരണമാണ് കിം കി ഡുകിന്റെ ചലച്ചിത്രങ്ങളുടെ മറ് റൊരു പ്രത്യേകത.
യു എ ഖാദർ (ഡിസംബർ 12)
നോവലിസ്റ്റും ചെറുകഥാകൃത്തും
ആയ യു എ ഖാദർ ന് കേന്ദ്ര ,
കേരള സാഹിത്യ അക്കാദമി
അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
തൃക്കോട്ടൂർ പെരുമ,അഘോരശിവം,
ഒരുപിടിവറ്റ്, ചങ്ങല
തുടങ്ങിയവയാണ് പ്രധാന കൃതികൾ.
സുഗതകുമാരി ( ഡിസംബർ 23)
പ്രശസ്ത കവയിത്രിയും
കേരളത്തി ൻറെ പ്രശ്നങ്ങളിൽ
ശ്രദ്ധാലുവായ സാമൂഹിക,
പരിസ്ഥിതി
പ്രവർത്തകയുമായിരുന്നു
സുഗതകുമാ രി.
പ്രകൃതി സംരക്ഷണ സമിതിയുടെ
സ്ഥാപക സെക്രട്ടറിയാണ് ഇവർ.
കേരള സംസ്ഥാന
വനിതാ കമ്മീഷൻറെ മുൻ ചെയർപേഴ്സണായിരുന്നു. സേവ് സൈലൻറ് വാലി പ്രതിഷേധത്തിൽ വലിയ പങ്കുവഹിച്ചു. 2020 ഡിസംബർ 23-ന് മരണമടഞ്ഞു.
കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധത്തിലായിരുന്നു 2020 ലെ കായിക ലോകം.ഒരുപാട് പുരസ്കാരങ്ങൾക്കും വിരമിക്കലുകൾക്കും 2020 സാക്ഷിയായി.
കായിക ലോകത്ത് നടന്ന പ്രധാന സംഭവ വികാസങ്ങൾ.
ഓസ്ട്രേലിയൻ ഓപ്പൺ
പുരുഷ വിഭാഗത്തിൽ സെർബിയൻ താരം നൊവാക് ദ്യോക്കോവിച്ച് കിരീടം നേടി.ഫൈനലിൽ ഓസ്ട്രേലിയൻ താരം ഡൊമിനിക് തീമിനെ പരാജയപ്പെടുത്തി.
വനിതാ വിഭാഗത്തിൽ അമേരിക്കയുടെ സൊഫിയാ കെൻ കിരീട ജേതാവായി.
യു എസ് ഓപ്പൺ
പുരുഷ വിഭാഗം സിംഗിൾസിൽ ഓസ്ട്രേലിയൻ താരം ഡൊമിനിക് തീം വിജയിച്ചു.വനിതാ വിഭാഗം സിംഗിൾസിൽ ജപ്പാന്റെ നഓമി ഒസാക്കയ്ക്ക് കിരീടം ലഭിച്ചു.
ഫ്രഞ്ച് ഓപ്പൺ
പുരുഷ വിഭാഗം സിംഗിൾസിൽ സ്പാനിഷ് താരം റാഫേൽ നദാൽ കിരീടം സ്വന്തമാക്കി.
വനിതാ വിഭാഗം സിംഗിൾസിൽ കിരീടം നേടിയത് പോളിഷ് താരം ഇഗാഷ്യാടെക് ആണ്.
വനിതാ 20- 20 കിരീടം
2020 ലെ വനിതാ 20-20 ലോകകപ്പ് കിരീടം ഓസ്ട്രേലിയ നേടി.
ഫൈനലിൽ ഇന്ത്യയെ 85 റൺസിന് തോൽപ്പിച്ചാണ് ഓസ്ട്രേലിയയുടെ അഞ്ചാം കിരീട നേട്ടം.
ഐ. പി.എൽ 2020
2020 ലെ ഐ. പി.എൽ കിരീടം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.
ധോനി വിരമിച്ചു
ഇന്ത്യൻ ടീമിന്റെ മുൻ ക്യാപ്റ്റൻ എം എസ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
332 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ ധോനി നയിച്ചിട്ടുണ്ട്.
ധോനിയുടെ നേതൃത്വത്തിൽ ഐ സി സി യുടെ മൂന്ന് പ്രധാന ടൂർണമെന്റുകളിൽ ഇന്ത്യ കിരീടം നേടിയിട്ടുണ്ട്.
2007 ലെ 20-20 ലോകകപ്പ് , 2011 ലെ ഏകദിന ലോകകപ്പ് , 2013 ലെ ചാമ്പ്യൻസ് ട്രോഫി എന്നിവ നേടുമ്പോൾ ഇന്ത്യയെ നയിച്ചത് ധോനി ആയിരുന്നു.
പുതിയ വർഷം എല്ലാവർക്കും ശാന്തിയുടെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ദിനങ്ങൾ ആയിരിക്കട്ടെ.സർവേശ്വരൻ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.
നല്ലൊരു പുതുവർഷം ആശംസിക്കുന്നു എല്ലാവർക്കും.
നല്ലൊരു പുതുവർഷം ആശംസിക്കുന്നു എല്ലാവർക്കും.
0 Comments
thanks for u r feedback