google.com, pub-4535768800405607, DIRECT, f08c47fec0942fa0 ഡോളി എന്ന അത്ഭുതം.

Ticker

30/recent/ticker-posts

ഡോളി എന്ന അത്ഭുതം.

 





                                            ഡോളി എന്ന അത്ഭുതം


ഡോളി എന്ന ആട്ടിൻ കുട്ടിയെ കുറിച്ച് 

അധികം കേൾക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല.

ക്ലോണിങ്ങിലൂടെ പിറന്ന ആദ്യ സസ്തനി ആണ് ഡോളി.


ജനിതക ശാസ്ത്രചരിത്രത്തിലെ നാഴിക 
കല്ലാണ് ഡോളിയുടെ ജനനം.
സ്കോട്ലാൻഡ് ലെ റോസ്ലിൻ കാർഷിക 
ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട് ലെ ഗവേഷകരായ 
ഇയാൻ വിൽമുട്ടിന്റെയും കൂട്ടരുടെയും പ്രവർത്തന ഫലം ആയിരുന്നു ഡോളി.

1997 ഫെബ്രുവരി 27 ന് ആണ് 
ഇയാൻ വിൽമുട്ടും സഹപ്രവർത്തകരും 
ഡോളിയുടെ ജനനം പ്രഖ്യാപിച്ചത്. 
വാസ്തവത്തിൽ 1996 ജൂലായിൽ തന്നെ 
ഡോളി ജനിച്ചിരുന്നു.ഏഴു മാസത്തിന് 
ശേഷം ആണ് ഡോളിയുടെ ജനനത്തെപ്പറ്റി 
ലോകത്തോട് പറയാൻ 
ഇയാൻ വിൽമുട്ടും കൂട്ടരും തയ്യാറായത്.

റോസ്‌ലിൻ ഇൻസ്റ്റിറ്റ്യൂറ്റിലെ ശാസ്ത്രജ്ഞർ 
പ്രതീക്ഷിച്ചതുപോലെ  ഡോളി 
എന്ന ആട്ടിൻകുട്ടി ഇടിമുഴക്കം സൃഷ്ട്ടിച്ചു.
ശാസ്ത്രലോകത്തും സാധാരണക്കാരുടെ ലോകത്തും പ്രതിഭാശാലികളായ ശാസ്ത്രജ്ഞർ 
വിൽമുട്ടിനെയും കൂട്ടരെയും ചോദ്യം ചെയ്തു.
അവരുടെ മിക്ക ചോദ്യങ്ങൾക്കും 
ഉത്തരം ഡോളിയുടെ സ്വാഭാവിക വളർച്ച തന്നെ ആയിരുന്നു.

ആറു വയസ്സുള്ള ചെമ്മരിയാടിന്റെ 
അകിടിൽ നിന്നാണ് വിൽമുട്ട് 
ക്ലോണിങ്ങിനവശ്യമായ കോശങ്ങൾ എടുത്തത്. 
ഈ കോശത്തെ മറ്റൊരു ചെമ്മരിയാടിന്റെ 
ന്യൂക്ലിയസ് നീക്കം ചെയ്ത് അണ്ഡകോശവുമായി 
സംയോജിപ്പിച്ചു.ഇത് മൂന്നാമതൊരു ചെമ്മരിയാടിന്റെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു.
ഒടുവിൽ ഡോളി ജനിച്ചപ്പോൾ അകിടിൽ നിന്ന് കോശം എടുത്ത ചെമ്മരിയാടിന്റെ അതേ രൂപം.

വർഷങ്ങൾക്ക് ശേഷം ഡോളിക്ക് 
ഒരു കുഞ്ഞ് പിറന്നു ബോണി എന്നാണ് 
ഡോളിയുടെ കുഞ്ഞിന്റെ പേര്. 2003 ഫെബ്രുവരി 14 ന് ക്ലോണിങ്ങിന്റെ ചരിത്രത്തിലെ കറുത്ത അധ്യായം ആയിരുന്നു ഡോളി അന്ത്യശ്വാസം വലിച്ചു.

ക്ലോണിങ് എന്നാൽ എന്ത്

ക്ലോണിങ് അഥവാ ജൈവപകർപ്പെടുക്കൽ .
ഒരേ ജനിതക ഘടന ഉള്ള ജീവികളെ 
ലൈംഗിക ബന്ധം കൂടാതെ സൃഷ്ടിക്കുക 
എന്നതാണ് ക്ലോണിങ് കൊണ്ട് ഉദ്ദേശിക്കുന്നത്.
സ്വാഭാവിക പ്രത്യുത്പാദന മാർഗങ്ങൾ 
സ്വീകരിക്കാതെ ജീവികളുടെ കോശ 
കേന്ദ്രം ഒരു ഭ്രൂണത്തിലേക്ക് സംയോജിപ്പിച്ച് 
കോശകേന്ദ്രത്തിന്റെ ഉടമയായ ജീവിയുടെ തനി പകർപ്പിനെ സൃഷ്ടിക്കുവാനുള്ള മാർഗ്ഗം ആണ് ക്ലോണിങ്.

ക്ലോണിങ്ങിന്റെ വിവിധ ഘട്ടങ്ങൾ

1. പൂർണ്ണ വളർച്ച എത്താത്ത 
    അണ്ഡകോശങ്ങളെ ശേഖരിക്കുക.

2. അണ്ഡകോശങ്ങളെ പരീക്ഷണ 
    ശാലയിൽ കൃത്രിമമായി വളർത്തുക  
    24 മണിക്കൂറിനകം ഇവ തുടർന്നുള്ള 
    പരീക്ഷങ്ങൾക്കായി ഉപയോഗ്യമാവും.

3. വളർച്ച എത്തിയ അണ്ഡകോശത്തിൽ 
    നിന്ന് ക്രോമസോമുകളെ നീക്കം 
    ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യുക.

4. മറ്റൊരു കോശത്തിൽ നിന്നും 
    നീക്കം ചെയ്തെടുത്ത മർമ്മം 
    അണ്ഡകോശത്തിനെ 
    പൊതിഞ്ഞുകാണുന്ന ആവരണത്തിനുള്ളിലേക്ക് 
    കടത്തുക.

5. വൈദ്യുത സ്പന്ദനം കടത്തിവിടുന്നതിലൂടെ 
    പുതുതായി എത്തിയ മർമ്മത്തെ 
    അണ്ഡകോശവുമായി കൂട്ടിച്ചേർക്കുക.

6. സൃഷ്ടിക്കപ്പെട്ട ഭ്രൂണത്തെ തുടർന്നുള്ള 
    ഉപയോഗത്തിന് മുൻപ് ബ്ലാസ്റ്റോസ്റ്റിസ് 
    ഘട്ടം 16 മുതൽ 32 കോശങ്ങൾ വരെയോ 
    അതിൽ അൽപ്പം കൂടുതലോ ആകുന്ന 
    ഘട്ടം വരെ കൃത്രിമമായി വളർത്തുക.

7. ഇതിൽ നിന്നും കുറച്ച് ബ്ലാസ്റ്റോസ്റ്റിസ് 
    ഘട്ടത്തിലെ കോശങ്ങൾ വേർതിരിച്ച് 
    എടുത്ത് ശീതികരിച് സൂക്ഷിക്കുക.

8. ബ്ലാസ്റ്റോസ്റ്റിസ് ഘട്ടത്തിലെ കോശത്തെ 
    ഒരു വളർത്തു മാതാവിന്റെ 
    ഗർഭപാത്രത്തിൽ നിക്ഷേപിച്ച് വളർത്തിയെടുക്കുക.

ഈ ഒരു ഘട്ടത്തിലൂടെ കടന്നുപോയിട്ടാണ് പല ജീവികൾക്കും ക്ലോണിങ്ങിലൂടെ ജീവൻ വെച്ചത്. 

Post a Comment

1 Comments

thanks for u r feedback