പ്രാചീന ഭാരതത്തിലെ അറിയപ്പെടുന്ന
ആദ്യ സർവകലാശാലയാണ് തക്ഷശില.
A D അഞ്ചാം നൂറ്റാണ്ടുവരെ രാജ്യാന്തര
പ്രശസ്തിയുള്ള ഒരു വിദ്യാപീഠമായി തക്ഷശില നിലനിന്നിരുന്നു.
ഇന്ന് കാണുന്ന പാക്കിസ്ഥാനിലെ
റാവൽ പിണ്ടിയിൽ നിന്നും ഏതാനും
കിലോമീറ്റർ മാറി വടക്ക് പടിഞ്ഞാറ് ഇന്ന് ഷാദേരി എന്ന് അറിയപ്പെടുന്ന ഭീർകുന്നിൽ ആയിരുന്നു തക്ഷശിലയുടെ സ്ഥാനം.
തക്ഷശില സർവകലാശാലയിൽ വേദങ്ങളായ ആയുർവേദം,ധനുർവേദം,ഗന്ധർവ വേദം,കൂടാതെ ചിത്രകല,പ്രതിമ നിർമാണം,ഗൃഹ ശിലപം, സാഹിത്യം,വ്യാകരണം,തർക്കം ഇവയ്ക്ക് പുറമെ പക്ഷി മൃഗാധികളുടെ ഭാഷ മനസ്സിലാക്കുന്ന വിധവും പഠിപ്പിച്ചിരുന്നു.
ഭാരതത്തിലെയും അയൽ രാജ്യങ്ങളിലെയും രാജാക്കന്മാർ ധനുർവിധ്യ അഥവാ അസ്ത്രവിദ്യയിൽ അസാമാന്യ പാടവം നേടാൻ തക്ഷശിലയിൽ ആണ് എത്തിയിരുന്നത്.
മൗര്യ സാമ്രാജ്യ സ്ഥാപകൻ ആയ ചന്ദ്രഗുപ്ത മൗര്യനനും അദ്ദേഹത്തിന്റെ സന്തത സഹചാരിയും ഗുരുവും ആയിരുന്ന ചാണക്യനും തക്ഷശിലയിലെ വിദ്യാർഥികൾ ആയിരുന്നു.
രണ്ട് തരത്തിലുള്ള വിദ്യാർത്ഥികൾ ആണ് തക്ഷശിലയിൽ ഉണ്ടായിരുന്നത്.
ഒന്ന്.
ഗുരു ദക്ഷിണ കൂടാതെ ഗുരു ശുശ്രൂഷ ചെയ്ത് താമസിച്ച് പഠിക്കുന്ന ധർമ്മേന്തേവാസി.
രണ്ട്.
ഗുരു ദക്ഷിണ കൊടുത്ത് പഠിക്കുന്ന ആചാര്യ ഭാഗദായകൻ.
നിശ്ചിത യോഗ്യത ഉള്ളവർക്ക് മാത്രമേ തക്ഷശിലയിൽ പ്രവേശനം നല്കിയിരുന്നുള്ളു.ഓരോ വിദ്യാർത്ഥിയുടെയും അറിവ് ആചാര്യന്മാർ പരീക്ഷിച്ചറിയും അതിന് ശേഷം മാത്രമേ പ്രവേശനം നല്കിയിരുന്നുള്ളു.
അഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിങ്കൽ കാശ്മീരിന്റെ ഭാഗമായ തക്ഷശില ഹൂണന്മാർ നടത്തിയ ആക്രമണത്തിൽ തകർന്നടിഞ്ഞു.
തക്ഷശിലയിൽ നിന്നും ഖനനം ചെയ്തെടുത്ത അമൂല്യ വസ്തുക്കളും പ്രതിമകളും സ്വര്ണാഭരണങ്ങളും അവിടുത്തെ ആർക്കിയോളജിക്കൽ മ്യുസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
2 Comments
Valid information
ReplyDeleteValid information
ReplyDeletethanks for u r feedback