google.com, pub-4535768800405607, DIRECT, f08c47fec0942fa0 NALANDA. ancient university in india

Ticker

30/recent/ticker-posts

NALANDA. ancient university in india

 





പ്രാചീന ഭാരതത്തിലെ ഏറ്റവും പ്രശസ്തമായ 
സർവകലാശാലയാണ് നളന്ദ.
തെക്കൻ ബീഹാറിലെ രാജ്ഗീറിന് സമീപമാണ് 
ഇതിന്റെ സ്ഥാനം.

നളന്ദ സർവകലാശാല സ്ഥാപിച്ചത് ആരാണെന്നും 
അത് ഏത് വർഷം ആണെന്നും കൃത്യമായി പറയുവാൻ 
തക്കവണ്ണം രേഖകൾ ഇല്ല. പക്ഷെ അത് ഏതു വർഷം 
വരെ നിലനിന്നു എന്നും ആരാണ് ആ വിജ്ഞാന 
കേന്ദ്രം നശിപ്പിച്ചതെന്നും അറിയുവാൻ വ്യക്തമായ രേഖകൾ ഉണ്ട്.

നളന്ദ എന്ന വിശ്വവിദ്യാലയത്തെകുറിച്ചുള്ള 
പല വിവരങ്ങളും ലഭിക്കുന്നത് ചൈനീസ് 
സഞ്ചാരിയായിരുന്ന "ഹുയാൻ സാങ്" ന്റെ 
ഡയറിക്കുറിപ്പുകളിൽ നിന്നാണ്.

ഹുയാൻ സാങ് AD 630 മുതൽ 644 വരെയാണ് 
അദ്ദേഹം ഇന്ത്യയിൽ ഉണ്ടായിരുന്നത്.
ആ കാലഘട്ടത്തിൽ നളന്ദ സർവകലാശാല 
അതിന്റെ പ്രശസ്തിയുടെ ഉച്ചകോടിയിൽ ആയിരുന്നു.
ഹുയാൻ സാങ്ങിന്റെ ഡയറികളിൽ അദ്ദേഹം 
നളന്ദ എന്ന വിശ്വവിദ്യാലയത്തെ കുറിച്ച് 
അത്ഭുത പാരവശ്യത്തോടെ 
വിവരിക്കുന്നത് ഇങ്ങനെ ആണ്.

" നളന്ദ വിശ്വവിദ്യാലയത്തെ ചുറ്റി 
വലിയ കോട്ടമതിൽ ഉണ്ട്.പ്രധാന ഗോപുരം 
കടന്നാൽ നേരെ ചെല്ലുന്നത് മഹാ പാഠശാലയിലേക്കാണ് 
ഇതിനോടനുബന്ധിച് എട്ട് കലാ ശാലകൾ വേറെ ഉണ്ട്. 
വിശാലമായ സംഘാരാമങ്ങളുടെ മധ്യത്തിലാണവ.
മേഘപാളികളോട് കുശലംചോദിക്കുമാറു ഉയർന്ന 
ഗോപുരങ്ങൾ അനവധി ഉണ്ട് ശില്പ വേലകളാലും 
ചിത്രങ്ങളാലും അവ മോടിപിടിപ്പിച്ചിരിക്കുന്നു. 
മഞ്ഞിന്റെ നേർത്ത പട്ട് പുതച്ചുനിൽക്കുന്ന വ്യോമ 
നിരീക്ഷണ നിലയം പ്രഭാത വേളകളിൽ അതിമനോഹരമായ
 കാഴ്ചയാണ് അതിന്റെ മുകൾ ഭാഗം മേഘ 
പാളികൾക്ക് അപ്പുറം ആണ്.

കാറ്റിന്റെയും മഴയുടെയും ഗതിവിഗതികൾ 
കാണിക്കുന്ന അത്ഭുതകരമായ യന്ത്രവിശേഷം 
അതിൽ സ്ഥാപിച്ചിട്ടുണ്ട്. ഗ്രഹണങ്ങളുടെയും 
സൗരയൂഥത്തിന്റെയും സൂക്ഷമ നിരീക്ഷണത്തിന് 
സ്ഥാപിച്ചിട്ടുള്ള മറ്റൊരു യന്ത്രവും അവിടെയുണ്ട്.
കൃത്യമായി സമയം അറിയിക്കുവാനുള്ള 
സംവിധാനവും അതിലുണ്ട്. 

വ്യോമനിരീക്ഷണ 
നിലയത്തിന്റെ ഏറ്റവും മുകളിലത്തെ തട്ടിൽ കയറി 
നോക്കിയാൽ ഉള്ള കാഴ്ച്ച അവർണ്ണനീയമാണ്.
ചുറ്റും പടവുകൾ കെട്ടിയുള്ള ഏതാനും ശുദ്ധജല 
തടാകങ്ങൾ ഉണ്ട് അവിടെ അതിൽ അനേകം 
നീലത്താമരയും കനക പുഷ്പ്പങ്ങളും അന്യോന്യം 
മത്സരിച്ച് വിരിഞ്ഞ് നിൽക്കുന്നു.
തടാകത്തിനു ചുറ്റും പുഷ്പ സമൃദ്ധങ്ങളായ 
വൃക്ഷങ്ങൾ ആണ്.

അവിടെ നിന്ന് പലതരത്തിൽ ഉള്ള പക്ഷികളുടെ 
കർണാനാന്തകരമായ കൂജനങ്ങൾ കേൾക്കാം.
കലാ ശാലകൾക്ക് ചുറ്റുമാണ് വിദ്യാർഥികളായ 
ഭിക്ഷുക്കളുടെ താമസ സ്ഥലങ്ങൾ ഇവയിൽ പലതിനും 
മൂന്നും നാലും നിലകൾ ഉണ്ട്.എല്ലാ കെട്ടിടങ്ങളുടെയും 
മേൽക്കൂരകളുടെയും മുകളെടുപ്പുകൾ വ്യാളീ രൂപം 
വെച്ച് കലാഭംഗിയോടെ നിർമ്മിച്ചതാണ്. 

ചിത്രവേലകളും കൊത്തുപണികളും ഇല്ലാത്ത 
ഒരൊറ്റ തൂണും അവിടെ കണ്ടില്ല.അതി മനോഹരമായി 
പണിതെടുത്ത സ്തൂപങ്ങൾ ഇടയ്ക്കിടയ്ക്ക് കാണാം.
മുഖ്യ വിഹാരം മേഞ്ഞിരിക്കുന്നത് പിച്ചള കൊണ്ടാണ് 
അതിൽ സൂര്യരശ്മി തട്ടി സ്വർണം പോലെ 
വെട്ടി തിളങ്ങുന്നത് വളരെ ദൂരെ നിന്നുതന്നെ കാണാം.
നളന്ദ സന്ദർശിക്കാൻ വരുന്ന രാജാക്കന്മാർക്കും 
മറ്റും വിശ്രമിക്കാൻ ഉള്ള മന്ദിരങ്ങൾ മതിൽ കെട്ടിന് പുറത്താണ്".

ഇങ്ങനെ ആണ് ഹുയാൻ സാങ് തന്റെ ഡയറികളിൽ 
നളന്ദയെ കുറിച്ച് വിവരിച്ചിരിക്കുന്നത്.
വിദ്യാർഥികളും അധ്യാപകരും
ഹുയാൻ സാങ് നളന്ദയിൽ  എത്തിയ കാലത്ത് 
മഹാപണ്ഡിതന്മാരായ ആയിരത്തിഅഞ്ഞൂറിൽ പരം 
ഗുരുനാഥന്മാർ അവിടെ ഉണ്ടായിരുന്നു. 
അക്കാലത്ത് 
ആറ് മഹാഗ്രന്ഥങ്ങൾ എങ്കിലുംരചിച് 
ആചാര്യന്മാരുടെയും  വിഹാരാധ്യക്ഷന്റെയും 
അംഗീകാരം നേടിയതിന് ശേഷം മാത്രമേ ഒരു പണ്ഡിതന് 
നളന്ദയിൽ അധ്യാപകൻ ആകുവാൻ കഴിഞ്ഞിരുന്നുള്ളു.
വിദ്യാർഥികളുടെ പ്രവേശനം അഭിമുഖത്തിന്റെ 
അടിസ്ഥാനത്തിൽ ആയിരുന്നു.പത്തുപേരിൽ രണ്ടോ 
മൂന്നോ എന്ന നിരക്കിലെ ഈ പരീക്ഷയിൽ 
വിദ്യാർത്ഥികൾ വിജയിച്ചിരുന്നുള്ളു.
നളന്ദയിലെ വിദ്യാർത്ഥികൾ മുഴുവൻ സമയവും 
വിദ്യാഭ്യാസത്തിന് വേണ്ടി ചിലവഴിച്ചിരുന്നു.
ഗുരുനാഥൻ ക്ലാസ്സിൽ പഠിപ്പിക്കുന്നത് ശ്രദ്ധിച്ചു 
കേൾക്കുന്നതിന് പുറമെ അവർ സ്വയം ചിന്തിച്ചും 
വായിച്ചും ഗവേഷണങ്ങൾ നടത്തിയും ചർച്ചകളിൽ 
പങ്കെടുത്തും വാദ പ്രതിവാദങ്ങൾ ചെയ്തും 
അറിവ് വർധിപ്പിച്ചിരുന്നു. നളന്ദയിൽ ദിവസംതോറും 
നൂറ് പ്രഭാഷണങ്ങൾ  എങ്കിലും നടക്കുമായിരുന്നു. 
വിദേശരാജ്യങ്ങളായ ഗ്രീസ്,റോം,ഏഷ്യമൈനർ,തുർക്കിസ്ഥാൻ,മംഗോളിയ,ചൈന,ടിബറ്റ്, ജപ്പാൻ,തായ്‌ലൻഡ്, 
കംബോഡിയ,സുമാത്ര തുടങ്ങിയ രാജ്യങ്ങളിൽ നിന്നുപോലും 
വിദ്യാർഥികൾ നളന്ദയിൽ വിദ്യാഭ്യാസത്തിനായി 
എത്തിയിരുന്നു.

പഠന രീതി

വിദ്യാർഥികൾ കർശനമായ അച്ചടക്കം ആണ് 
പാലിക്കേണ്ടിയിരുന്നത് എന്നിട്ടും നളന്ദയുടെ 
ചരിത്രത്തിൽ 
ഒരിക്കലെങ്കിലും ഒരു വിദ്യാർത്ഥി പോലും അച്ചടക്ക 
ലംഘനം നടത്തിയിട്ടില്ലെന്ന് ഹുയാൻ സാങ് 
സാക്ഷ്യപ്പെടുത്തുന്നു.
വിശിഷ്ട ഗ്രന്ഥങ്ങളുടെ പകർപ്പുകൾ നിശ്ചിത 
എണ്ണം വീതം ഓരോ വിദ്യാർത്ഥിയും തയ്യാറാക്കണം 
എന്ന് നിര്ബന്ധം ആയിരുന്നു.വിദ്യാർഥികളും 
പണ്ഡിതന്മാരും രചിച്ച വിജ്ഞാന ഗ്രന്ഥങ്ങളും 
മൂലഗ്രന്ഥങ്ങളും പല ഗ്രന്ഥങ്ങളുടെ പകർപ്പുകളും 
സൂക്ഷിക്കുവാൻ മൂന്ന് വലിയ മന്ദിരങ്ങൾ 
ആണ് നളന്ദയിൽ ഉണ്ടായിരുന്നത്.
ഇവയിൽ ഒന്നിന് ഒമ്പത് നിലകൾ ഉണ്ടായിരുന്നു 
മറ്റുള്ളവ അതിന് അടുത്ത് നിൽക്കും.
ഈ കൂറ്റൻ ലൈബ്രറിയുടെ പേര് "ധർമ ഗഞ്ച" 
എന്നായിരുന്നു.ഗ്രന്ഥ ശാലയുടെ നടത്തിപ്പിന് 
മാത്രം ആയി ഏഴ് വലിയ ഗ്രാമങ്ങളിൽ നിന്നുള്ള 
മുഴുവൻ വരുമാനവും വിട്ടുകൊടുത്തിരുന്നു 
എന്ന് ബാലപുത്ര ദേവന്റെ ഒരു 
ശാസനത്തിൽ പറയുന്നു.
വിജ്ഞാനത്തിന്റെ കലവറയായ ധർമ ഗഞ്ചയെ 
കുറിച്ചുള്ള ധാരാളം പരാമർശങ്ങൾ ടിബറ്റൻ 
രേഖകളിലുമുണ്ട്.
നളന്ദ യിലെ വിദ്യാഭ്യാസം പൂർത്തിയാക്കിയവരിൽ 
പലരും അന്താരാഷ്ട്ര പ്രശസ്തിനേടിയവർ ആണ്. 
ചിലർ അവിടെ തന്നെ അധ്യാപകർ ആയി നിയമിക്കപ്പെടും 
മറ്റു ചിലർ മറ്റു സർവകലാശാലകളിൽ 
ആചാര്യന്മാരായി 
ചേരും വേറെ ചിലർ ബുദ്ധ സന്ദേശ പ്രചാരകരായി 
വിദേശങ്ങളിലേക്ക് പോകും.

നളന്ദയുടെ പതനം

A D 1206 മുതൽ 1210 വരെ ഡൽഹിയിൽ ഭരണം 
നടത്തിയിരുന്ന സുൽത്താൻ ആയിരുന്നു കുത്തബ്ദീൻ 
ഐബക്ക് അദ്ദേഹത്തിന്റെ 
കുതിരപ്പടയാളികളുടെ 
നേതാവായ ബഖ്തിയാർ ഖിൽജിയും 
അനുചരന്മാരുമാണത്രെ നളന്ദയുടെ 
പതനത്തിന് കാരണം.
നളന്ദയിലെ ആറായിരത്തോളം ബുദ്ധഭിക്ഷുക്കളെ 
ബാഖത്തിയർ ഖിൽജി അരിഞ്ഞു വീഴ്ത്തി 
എന്നിട്ടും കലിയടങ്ങാതെ അവിടുത്തെ മൂന്ന് 
കൂറ്റൻ ഗ്രന്ഥശാലകൾക്കും തീ കൊളുത്തി.
വിശ്വവിജ്ഞാനത്തിന്റെ ഉറവിടങ്ങളായ 
ആ ഗ്രന്ഥശാലകൾ ഒന്നരമാസത്തോളം 
എരിഞ്ഞു കൊണ്ടിരുന്നു.തീ കെടുത്തുവാൻ 
ആരെങ്കിലും വരുന്നുണ്ടോ എന്ന് നിരീക്ഷിച്ച് 
ഭക്തിയാർ ഖില്ജിയും അയാളുടെ ഭടന്മാരും 
ഗ്രന്ഥങ്ങൾ മുഴുവനും ചാരം ആയി തീരും 
വരെ അവിടെ കാവൽ നിന്നുവത്രെ. 
ആ വിശ്വവിദ്യാലയത്തിന്റെ 
മന്ദിരങ്ങളിൽ നിന്ന് കിട്ടാവുന്നതെല്ലാം 
കൊള്ളയടിച്ചശേഷം അവയെല്ലാം 
വെറും കൽകൂമ്പാരങ്ങൾ ആക്കി മാറ്റി.
നശിപ്പിക്കപ്പെട്ടവയുടെ കൂട്ടത്തിൽ ഒട്ടേറെ 
ശില്പങ്ങളും ഉണ്ടായിരുന്നു.

നളന്ദയെ കണ്ടെത്തൽ

പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യൻ പുരാവസ്തു 
ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന 
അലക്‌സാണ്ടർ കണ്ണിങ്ഹാം ഹുയാൻ സാങ്ങിന്റെ 
യാത്രകുറിപ്പുകളുടെ സഹായത്തോടെ മണ്മറഞ്ഞു 
പോയ നളന്ദയുടെ സ്ഥാനം കണ്ടെത്തി.
ഭാരതത്തിലെ മണ്മറഞ്ഞുപോയ നാഗരികതയുടെ 
അവശിഷ്ടങ്ങൾ ഖനനം ചെയ്തെടുക്കുന്നതിലും 
അതുവഴി നമ്മുടെ മഹത്തായ സംസാകരിക 
പാരമ്പര്യം ലോകത്തെ ബോധ്യപ്പെടുത്തുന്നതിലും 
ഈ പാശ്ചാത്യ ഗവേഷകൻ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
നളന്ദയുടെ അവശിഷ്ടങ്ങൾ കണ്ടതിനുശേഷം 
"ജവഹർലാൽ നെഹ്‌റു" ഇന്ത്യയെ കണ്ടെത്തൽ എന്ന പുസ്തകത്തിൽ ഇപ്രകാരം എഴുതി

"മണ്ണിനടിയിൽ നിന്ന് കുഴിച്ചെടുത്ത 
നളന്ദയുടെ അവശിഷ്ടങ്ങൾ കണ്ടപ്പോൾ 
അതിന്റെ വ്യാപ്തിയും ആസൂത്രണവും 
എന്നെ അത്ഭുതപരതന്ത്രൻ ആക്കികളഞ്ഞു.
അതിന്റെ ഒരു അംശം മാത്രമേ ഇതുവരെ 
തുറന്ന് കിട്ടിയിട്ടുള്ളു ശേഷം ഭാഗങ്ങൾ ഇന്നും
 ജനവാസ കേന്ദ്രങ്ങളാൽ മൂടി കിടക്കുകയാണ്.
തുറന്ന് കിട്ടിയ ഭാഗത്തുതന്നെ ഗംഭീരങ്ങളായ
 ശിലാഹർമ്യങ്ങളോടുകൂടിയ വിശാലമായ 
അംഗനങ്ങൾ ആണ് ഉള്ളത്".

ഇന്ന് ചരിത്രവിദ്യാർത്ഥികളുടെ ഇഷ്ടകേന്ദ്രം ആണ് നളന്ദ
. ഒരുപാട്പേർക്ക് ഒരുപാട് അറിവ് നൽകുവാൻ അതിന്റെ പതനത്തിലും അതിന് സാധിക്കുന്നു.



Post a Comment

2 Comments

thanks for u r feedback