google.com, pub-4535768800405607, DIRECT, f08c47fec0942fa0 KAYLA MUELLER

Ticker

30/recent/ticker-posts

KAYLA MUELLER

 






                                     കായ്‌ല മുള്ളർ


ആരാണ് കായ്‌ല മുള്ളർ.

അമേരിക്കയിലെ അരിസോണ സ്വദേശിയായ 
കായ്‌ല മുള്ളർ ചെറുപ്പംമുതലേ ഒട്ടേറെ സന്നദ്ധ സംഘടനകളിൽ പ്രവർത്തിച്ചിരുന്നു.

നല്ല ഒരു പ്രാസംഗിക കൂടി ആയിരുന്നു അവൾ.
താൻ സ്കൂളിൽ സമയം പാഴാക്കേണ്ടവൾ 
അല്ലെന്ന് കായ്‌ലക്ക് തോന്നിയിരുന്നു.

ഔപചാരികമായ ജോലികൾക്കും മറ്റും 
ഡിഗ്രി ഒരു യോഗ്യത ആയതിനാൽ പഠനം ഒരു വിധം പൂർത്തിയാക്കി.
അനാഥാലയങ്ങളിൽ സേവനം 
ചെയ്യാനായി 2009 ഡിസംബറിൽ 
കായ്‌ല ഇന്ത്യയിലേക്ക് തിരിച്ചു 
കാലവസ്ഥയുമായി 
പൊരുത്തപ്പെടാതിരുന്നതിനാൽ 
ഇന്ത്യ വിട്ട് യാത്ര തുടർന്നു.

ടിബറ്റൻ അഭയാർഥികളെ ഇംഗ്ലീഷ് 
പഠിപ്പിക്കുന്നതിലായി അടുത്ത ശ്രദ്ധ, 
പിന്നീട് ഇസ്രായേൽ,പാലസ്തീൻ,ഫ്രാൻസ് 
എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു.

പാലസ്തീനിൽ നിന്നും മാതാപിതാക്കളായ 
മർഷയെയും മുള്ളറിനെയും കാണാൻ 
പോകുന്ന വഴി ഒരു സിറിയക്കാരനെ കണ്ടുമുട്ടി.
അയാൾ പങ്കുവെച്ച വിവരങ്ങൾ ആണ് സിറിയയിലേക്ക് പോകാനുള്ള ആഗ്രഹം ഉണ്ടായത്.

സിറിയയിൽ ആഭ്യന്തര യുദ്ധം 
കൊടുമ്പിരികൊണ്ടിരിക്കുന്ന വേളയിൽ 
അഭയാർഥികളെ സഹായിക്കാനായി കായ്‌ല എത്തി.
ഭർത്താക്കന്മാർ കൊല്ലപ്പെടുകയോ 
ബന്ധികളാക്കപ്പെടുകയോ ചെയ്ത സ്ത്രീകളെ ശാക്തീകരിക്കാനായി സംഘടന രൂപീകരിച്ചു.

2013 ആഗസ്റ്റിൽ കായ്‌ല മുള്ളർ ഇസ്ലാമിക് സ്റ്റേറ്റ് 
എന്ന അന്താരാഷ്ട്ര ഭീകര സംഘടനയുടെ 
ബന്ധനത്തിലായി.
അബൂബക്കർ അൽ ബഗ്ദാദി 
ഉൾപ്പെടെയുള്ള ഐ എസ് നേതാക്കളുടെ 
ക്രൂരമായ ശാരീരിക പീഡനങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും കായ്‌ല വിധേയമായി എന്നാണ് റിപ്പോർട്ടുകൾ.

2015 ഫെബ്രുവരിയിൽ കായ്‌ല കൊല്ലപ്പെട്ടു എന്ന വാർത്ത പുറത്തു വന്നു.തകർന്ന ഒരു കെട്ടിടത്തിന്റെ ഫോട്ടോ ഐ എസ് പുറത്തു വിട്ടു.സിറിയയിലെ റാഖയിൽ ജോർദാന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു എന്നായിരുന്നു അറിയിപ്പ്.മരണം സ്ഥിതീകരിച് മുള്ളർ കുടുംബത്തിന് ഇമെയിൽ ലഭിച്ചു.

"എപ്പോഴും ജനങ്ങളെ സഹായിക്കുന്നതിൽ ആയിരുന്നു കായ്‌ല യുടെ ഹൃദയം അങ്ങനെ വേണം അവൾ ഓർക്കപ്പെടാനും".

അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ട വാർത്ത അറിഞ്ഞ് മാർഷ മുള്ളറിന്റെ പ്രതികരണം ആയിരുന്നു ഇത്.

എന്താണ് കായ്‌ല മുള്ളർ.

" എത്ര നാളെടുത്താലും കായ്‌ല മുള്ളറുടെ മരണത്തിന് കാരണക്കാർ ആയവരെ കണ്ടെത്തുകയും അവർക്ക് തക്കതായ ശിക്ഷ ലഭിക്കുകയും ചെയ്യും".

2015 ൽ കായ്‌ല യുടെ മരണം സ്ഥിതീകരിച് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ആയ ബരാക് ഒബാമ നടത്തിയ പ്രസ്താവനകളിലെ വാക്കുകൾ ആണ്.

ആ വാക്കുകൾ യാഥാർഥ്യമാകുവാൻ നാല് വർഷം വേണ്ടിവന്നു.പക്ഷെ പ്രസിഡന്റ് ന്റെ സ്ഥാനത്ത് ഡൊണാൾഡ് ട്രംപ് ആയിരുന്നു എന്ന് മാത്രം.

അതെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന 
ഭീകരസംഘടനയുടെ തലവനായ 
അബൂബക്കർ അൽ ബാഗ്ദാദിയെ കൊലപ്പെടുത്തിയ ഓപ്പറേഷന് അമേരിക്കൻ സൈന്യം നൽകിയ പേരാണ് "ഓപ്പറേഷൻ കായ്‌ല മുള്ളർ".

ഐ എസ് ന്റെ ബന്ധനത്തിൽ കൊല 
ചെയ്യപ്പെട്ട അമേരിക്കൻ വംശജ 
ആയ 26 വയസ്സ്കാരി 
കായ്‌ല മുള്ളറിന്റെ സ്മരണക്കാണ് 
യു എസ് സൈന്യം ഈ ഓപ്പറേഷന് 
"കായ്‌ല മുള്ളർ" എന്ന പേര് നൽകിയത്.

രണ്ട് മണിക്കൂർ ഓപ്പറേഷൻ.

തുർക്കി അതിർത്തിയോട് ചേർന്ന് 
വടക്കുപടിഞ്ഞാറൻ സിറിയയിലെ 
ഇദ്ലിബ് പ്രവിശ്യയിലെ ബാരിഷ 
ഗ്രാമത്തിൽ ബാഗ്ദാദിയുടെ 
ഒളിത്താവളം യുസ് എസ് സൈന്യം വളയുകയായിരുന്നു.
പിടിക്കപ്പെടും എന്നായപ്പോൾ സ്വയം നടത്തിയ സ്‌ഫോടനത്തിൽ ബാഗ്ദാദിയുടെ മൂന്നുകുട്ടികളും കൊല്ലപ്പെട്ടതായി സൈന്യം ഉറപ്പിച്ചു. യുസ് എസ് സൈന്യത്തിന്റെ ഭാഗമായ ജോയിന്റ് സ്‌പെഷ്യൽ ഓപ്പറേഷൻ കമാൻഡോ സംഘത്തിലെ 
ഡെൽറ്റ ടീം നേതൃത്വം നൽകിയ ഓപ്പറേഷനിൽ എട്ട് ഹെലികോപ്റ്ററുകൾ ഉണ്ടായിരുന്നു.

ഒരു മാസം ആയി സിറിയയിലെ 
ബാഗ്ദാദിയുടെ ഒളിത്താവളം 
യുസ് എസ് സൈന്യത്തിന്റെ റഡാറിൽ ഉണ്ടായിരുന്നു.മൂന്നുതവണ ഓപ്പറേഷൻ മാറ്റി.
എല്ലാ ഒരുക്കങ്ങളോടെ കൃത്യ 
സമയത്തിനായി കാത്തിരുന്നു.

സമയം ഒത്തുവന്നപ്പോൾ 
ഹെലികോപ്റ്ററുകളിലയി 
ഡെൽറ്റ ടീമിലെ സൈനികർ 
ബാരിഷ ഗ്രാമത്തിന് മുകളിലേക്ക് അകമ്പടിയായി യുദ്ധവിമ്മാനങ്ങൾ നിരന്നു.ആദ്യം കെട്ടിടത്തിലേക്ക് മിസൈൽ വർഷിച്ചു പിന്നാലെ സൈനികർ താഴെക്കിറങ്ങി.പരിശീലനം നേടിയ നായ്ക്കളുടെ സഹായത്തോടെ ആണ് സൈനികർ മുന്നോട്ട് നീങ്ങിയത്.

രക്ഷയില്ലാതെ വന്നപ്പോൾ ബാഗ്ദാദി ഭയന്നോടി പക്ഷെ നായ്ക്കൾ വിട്ടില്ല പിന്നാലെ കൂടി.സൈനികർ അടുത്തെത്തും എന്ന് ഉറപ്പായതോടെ ചാവേറായി സ്വയം പൊട്ടിത്തെറിച്ചു.

ഈ ഓപ്പറേഷന് പിന്നിൽ അമേരിക്കൻ സൈന്യത്തിലെ നായ്ക്കൾ മുഖ്യ പങ്ക് വഹിച്ചിരുന്നു.കെ9 എന്നാണ് സൈനികർ ഇവരെ വിളിക്കുന്നത്.ബിൻ ലാദനെ വകവരുത്തിയ ഓപ്പറേഷനിലും യുസ് എസ് നേവി സീലിനൊപ്പം കെയ്റോ എന്ന നായയും ഉണ്ടായിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് എന്ന സംഘടന.

ഇസ്ലാമിക് സ്റ്റേറ്റിനെ കുറിച്ച് ചെറിയ ഒരു വിവരണം നൽകാതിരുന്നാൽ ഇത് പൂർണമാകാതെ പോകും.

ഇറാഖിലും സിറിയയിലും സ്വാധീനമുള്ള സ്വന്തമായി ഖിലാഫത്ത് (ഇസ്ലാമിക രാഷ്ട്രം) പ്രഖ്യാപിച്ച ഒരു സായുധ ജിഹാദി ഗ്രൂപ്പ് ആണ് ISIS ( ISLAMIC STATE OF IRAQ AND SYRIA ).

ഇറാഖിലെ അമേരിക്കൻ അധിനിവേശത്തിനെതിരെ പോരാട്ട രംഗത്തുണ്ടായിരുന്ന ഈ സായുധ ഗ്രൂപ്പ് 29 ജൂണ് 2014 ദൗലത്തുൽ ഇസ്ലാമിയ എന്ന് പുനർനാമകരണം ചെയ്യുകയും അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശം ഖിലാഫത്ത് ആയും അബൂബക്കർ അൽ ബാഗ്ദാദിയെ അതിന്റെ തലവനായും പ്രഖ്യാപിച്ചു.

ഐ എസ് ന്റെ ശക്തി ലോകത്തിനോട് അറിയിക്കുന്നതിനായി അവർ നിരപരാധികളെ കൊന്നൊടുക്കുകയും സ്ത്രീകളെ ലൈംഗിക അടിമകൾ ആക്കുകയും ചെയ്തു.അവർ വിശ്വസിച്ചിരുന്ന ദൈവത്തിന്റെ രാജ്യം കെട്ടിപടുക്കുന്നതിനായി കൊച്ചുകുട്ടികളെപോലും  അവർ വെറുതെ വിട്ടില്ല.

ഒരു മതത്തിലും ഒരു ദൈവവും ഏത് ഗ്രന്ഥത്തിലും മനുഷ്യരെ  കൊന്നൊടുക്കുവാൻ പറഞ്ഞതായി കേട്ടിട്ടില്ല പിന്നെ എന്തിന് അവർ ഈ നീചകൃത്യം ചെയ്യുന്നു.സർവശക്തനായ ദൈവം തന്ന ജീവൻ തിരിച്ചെടുക്കുവാൻ അവനുമാത്രമേ അധികാരം ഉള്ളു.
ജീവിച്ചിരിക്കുന്നേടത്തോളം കാലം മറ്റുള്ളവരുടെ ദുഃഖത്തിലും സന്തോഷത്തിലും അവർക്ക് കൂട്ടായി ദൈവത്തിന്റെ നല്ല മക്കളായി ഭാവിതലമുറയ്ക്ക് വെളിച്ചമേകുവാൻ നമുക്ക് എല്ലാവർക്കും സാധിക്കട്ടെ.


Post a Comment

0 Comments