google.com, pub-4535768800405607, DIRECT, f08c47fec0942fa0 AMMA... The gift of god

Ticker

30/recent/ticker-posts

AMMA... The gift of god

 






നാട്ടിൻപുറത്തെ ഒരു വിവാഹം 

ആളുകളും ആരവങ്ങളും ഇല്ലാതെ 

കതിർമണ്ഡപം ഇല്ലാതെ അനുഗ്രഹിക്കാൻ 

ആരും തന്നെ ഇല്ലാതെ നടക്കുന്ന ഒരു വിവാഹം. 


ഈ വിവാഹം ആളുകളും ആരവങ്ങളും ഇല്ലാതെ നടക്കുവാൻ ചില കാരണങ്ങൾ ഉണ്ട്.


ഇരുവരും പിരിയാൻ കഴിയാത്തവിധം 

സ്നേഹത്തിൽ ആയിരുന്നു പക്ഷെ ഇവർ ഒന്നാകുന്നതിൽ 

ഇരുവരുടെയും വീട്ടുകാർക്ക് തീരെ താത്പര്യമില്ല 

കാരണം വധുവായ മീര ഒരു ഉന്നത കുല ജാതയും നല്ല 

വിദ്യാസമ്പന്നതയും ആണ്. ഇതിന് നേരെ വിപരീതമാണ് വരനായ കൃഷ്ണൻ . 


വലിയ വിദ്യാഭാസമില്ല പറയത്തക്ക കുടുംബ പാരമ്പര്യം ഇല്ല . 

സ്ഥിരമായ ഒരു ജോലി ഇല്ല എന്തു ജോലി വേണേലും ചെയ്യും.

ഇരുവരും അകലാൻ പറ്റാത്ത വിധം എന്നോണം അടുത്തു.


ഇപ്പോൾ ഇതാ ഇരുവരും ഒരു മനസ്സോടെ ഒരു ശരീരമായി 

പുതിയൊരു ജീവിതം ആരംഭിക്കുവാൻ പോകുന്നു.

സ്വന്തം എന്ന് പറയുവാൻ ആരും തന്നെ ഇല്ലാതെ ഉറ്റവരെയും ഉടയവരെയും 

വിട്ട് അറിയാത്ത ഒരു നാട്ടിൽ  

ഒരു അമ്പലത്തിനു മുൻപാകെ 

അവൻ അവളുടെ കഴുത്തിൽ താലി ചാർത്തി.


വിയർപ്പ് കണങ്ങൾ ഒഴുകുന്ന അവളുടെ 

നെറ്റിയിൽ അവൻ സിന്ദൂരം തൊട്ടു.

കലങ്ങി മറയുന്ന കണ്ണുകളിലെ കണ്ണുനീർ തുടച്ചുകൊണ്ട് 

അവളെ തന്റെ മാറോട് ചേർത്തുകൊണ്ട് അവൻ പറഞ്ഞു 

ഇനി നീ എന്റേതു മാത്രം എന്റെ ഓരോ ശ്വാസത്തിലും നിശ്വാസത്തിലും നീ മാത്രം. 


ഇനി മുതൽ നീ തനിച്ചല്ല നമ്മൾ ഒന്നാണ്.

നാളുകൾ കടന്ന് പോയി .


ദൈവത്തിന്റെ കൃപ കൊണ്ടും കുറേ സുമനസ്സുകളുടെ 

ദയയാലും ഇരുവർക്കും അവരുടേതായ യോഗ്യതക്കനുസരിച്ചുള്ള ജോലി ലഭിച്ചു.

മഴവില്ലിലെ ഓരോ നിറത്തെയും പോലെ 

അവരുടെ ജീവിതം വർണ ശോഭയുള്ളതായി തീർന്നു.

ആ ഇടക്കാണ് ഇരുവരുടെയും ജീവിതത്തിലെ 

ഏറ്റവും സന്തോഷകരമായ മുഹൂർത്തം വന്നെത്തിയത്.

താൻ ഒരു അച്ഛൻ ആകാൻ പോകുന്നു 

എന്ന വാർത്ത തന്റെ പ്രിയ പത്നിയുടെ നാവിൽ നിന്നും 

കേട്ടപ്പോൾ കൃഷ്ണന് സന്തോഷം അടക്കാനായില്ല.


കൃഷ്ണന് മീരയോടുള്ള സ്നേഹം പതിന്മടങ്ങായി വർധിച്ചു.

അതെ തങ്ങളുടെ ജീവിതത്തിന് ഒരു അർത്ഥം ഉണ്ടാകാൻ പോകുന്നു.

ഇരുവരും പുതിയ അതിഥിയെ 

വരവേൽക്കാനായി നാളുകൾ എണ്ണി കാത്തു കാത്തിരുന്നു.

അവസാനം ആ നാൾ വന്നെത്തി.


ദൈവം ഇരുവർക്കും നല്ലൊരു ആൺ പൈതലിനെ നൽകി അനുഗ്രഹിച്ചു.


വളരെ സന്തോഷത്തോടുകൂടെ പോകുന്ന ഒരു കുടുംബം. 

അസൂയയോടെ നോക്കി കാണുന്ന ഒരു കുടുംബം.


ഭാര്യയെ സ്വന്തം ജീവനേക്കാൾ കൂടുതലായി സ്നേഹിക്കുന്ന ഒരു ഭർത്താവ് 

ഭാര്യക്ക് തിരിച്ചും അതുപോലെ തന്നെ.


പക്ഷെ ആ സന്തോഷം അധിക കാലം നില നിന്നില്ല. 

ഒരു അപകടത്തെ തുടർന്ന് കൃഷ്ണൻ ഇരുവരെയും 

വിട്ട് ദൂരെ ദൈവ സന്നിധിയിലേക്ക് പോയി.

ആ യാഥാർഥ്യം മീരയ്ക്ക് പെട്ടന്ന് അംഗീകരിക്കാൻ കഴിഞ്ഞില്ല.

അവസാനം അവൾ ആ യാഥാർഥ്യത്തോട് പൊരുത്തപ്പെട്ടു.

അവൾ മനസ്സിൽ ഉറപ്പിച്ചു എനിക്ക് ജീവിക്കണം 

എന്റെ മോന് വേണ്ടി.


അവൻ പടിക്കണംനല്ല 

വിദ്യാഭ്യാസം നേടണം ഉയർന്ന ജോലി നേടണം 

അതിന് താൻ ജീവനോടെ ഉണ്ടായാലേ പറ്റൂ.


മീരയുടെ കഠിനമായ പ്രയത്നത്തിന്റെയും അധ്വാനത്തിന്റെയും 

ഫലമായി തന്റെ മകന് അവൾ നല്ല വിദ്യഭ്യാസം നൽകി 

ഇപ്പോൾ ഇതാ അവന് നല്ലൊരു ജോലിയും ലഭിച്ചിരിക്കുന്നു.


മകനെ ഉന്നതനാക്കണം വലിയവൻ ആക്കണം എന്ന ചിന്ത മാത്രം 

മനസ്സിൽ ഉള്ളത് കൊണ്ട് അവളുടെ ആരോഗ്യവും ശരീരവും അവൾ ശ്രദ്ധിച്ചില്ല.


അവളുടെ ശരീരം ക്ഷീണിച്ചുതുടങ്ങി.


ഇങ്ങനെ ക്ഷീണം പറ്റുവാൻ വേറെ ഒരു കാരണം കൂടി ഉണ്ട്.

മീരയുടെ ജീവൻ നിലനിൽക്കുന്നത് ഒരു വൃക്കയുടെ പ്രവർത്തനത്തിൽ ആണ്.

ആരോഗ്യം ശ്രദ്ധിക്കാത്തതിനാൽ ആ വൃക്കയുടെ പ്രവർത്തനവും 

ഏക ദേശം നിലച്ച മട്ടിൽ ആണ്.


തന്റെ ഓമന മകന്റെ ജീവൻ നില നിർത്തുവാൻ മീരയ്ക്ക് 

തന്റെ വൃക്ക മകന് നൽകേണ്ടി വന്നു.

കുഞ്ഞുനാളിൽ തന്റെ മകന് വൃക്ക സംബന്ധം ആയ അസുഖം 

മൂർച്ഛിച്ചതിനാൽ വൃക്ക മാറ്റി വയ്ക്കുക അല്ലാതെ വേറെ 

ഒരു പോംവഴി ഇല്ലായിരുന്നു.


പക്ഷെ സ്വന്തം അമ്മയുടെ വൃക്കയാണ് തന്റെ 

ശരീരത്തിൽ എന്നത് മകന് അറിയില്ല . മീര അറിയിച്ചിട്ടുമില്ല.

ഏതോ ഒരു സ്ത്രീയുടെ വൃക്ക എന്ന് ആണ് മീര 

അവനെ പറഞ്ഞു ധരിപ്പിച്ചു വെച്ചിരിക്കുന്നത്.


അമ്മയുടെ ക്ഷീണവും അസുഖവും തളർച്ചയും അവൻ അറിഞ്ഞതേയില്ല 


അതിനുമാത്രം തിരക്കിൽ ആയിരുന്നു അവൻ. 

അമ്മയെ ഒരു നോക്ക് കാണുവാനോ അമ്മയുടെ കാര്യങ്ങൾ 

ശ്രദ്ധിക്കുവാനോ അവൻ ശ്രമിച്ചില്ല എന്നതാണ് സത്യം.


പക്ഷെ മീര അതിലൊന്നും വ്യാകുലവതി ആയിരുന്നില്ല. 

മകൻ നന്നായിരിക്കണം അവൻ ഇനിയും വലിയവൻ ആകണം 

എന്ന് പ്രാർത്ഥിക്കുക മാത്രമേ ഇപ്പോഴും അവൾ ചെയ്യുന്നുള്ളു.


ആ പ്രാർത്ഥന ഒരുപാട് കാലം തുടരുവാൻ ദൈവം അനുവദിച്ചില്ല . 

മീരയെ ദൈവം അങ്ങ് വിളിച്ചു.സ്വന്തം അമ്മയുടെ മരണ വാർത്ത 

പോലും അറിയാതെ മകൻ പട്ടണത്തിൽ സുഗലോലുബനായി കഴിയുന്നു.


നാളുകൾ കടന്ന് പോയി .തന്റെ പ്രിയ മാതാവിന്റെ മരണം 

ഇതുവരെ ആയിട്ടും അവൻ അറിഞ്ഞിട്ടില്ല.

ആ ഇടയ്ക്കാണ് അവന് ഒരു അസുഖം ബാധിച്ച് ആശുപത്രിയിൽ 

ചികിത്സ തേടേണ്ടി വന്നത്. അവനെ ചികിൽസിച്ച ഡോക്ടർ അവനോട് പറഞ്ഞു.


മോൻ ഇന്നും ജീവിക്കുന്നത് വൃക്ക നൽകിയ 

ആ വ്യക്തിയുടെ വലിയ മനസ്സ് കൊണ്ട് മാത്രം ആണ് എന്ന്.

ഡോക്ടറുടെ ആ വാക്കുകൾ അവന്റെ ഹൃദയത്തിന്റെ ആഴത്തിൽ ഇറങ്ങി.


താൻ ജീവനോടെ ഇരിക്കാൻ കാരണം ആയ ആൾക്ക് 

വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം അവന്റെ ഉള്ളിൽ അണ പൊട്ടി.


തന്റെ ഓപ്പറേഷൻ നിർവഹിച്ച ഡോക്ടറെ അവൻ തേടി കണ്ടുപിടിച്ചു.

ആവശ്യം അറിയിച്ചു എനിക്ക് അവർക്ക് വേണ്ടി എന്തെങ്കിലും ഒന്ന് ചെയ്യണം.


പക്ഷെ ഡോക്ടറുടെ മറുപടി അവനെ അസ്വസ്ഥനാക്കി കാരണം 

ഒരിക്കലും അവയവം ദാനം ചെയ്ത വ്യക്തികളുടെ 

പേര് വിവരങ്ങൾ പുറത്ത് പറയുവാൻ പാടില്ല എന്ന്.


പക്ഷെ അവൻ വിട്ടില്ല ഡോക്ടറെ നിരന്തരം ശല്യം ചെയ്തു.

ഡോക്ടർ അവന്റെ ആവശ്യം ചില നിബന്ധനകളോടെ അംഗീകരിച്ചു.

ഡോക്ടർ അവയവം ചെയ്ത ആളുടെ വിവരം അവന് നൽകി.


അത് വായിച്ചതും അവന്റെ ശ്വാസം ഒരു നിമിഷം 

നിലച്ച പോലെ ആയി.കൈകൾ മരവിച്ചു തൊണ്ട ഇടറി .

അവൻ എല്ലാവരിൽ നിന്നും മാറി കുറച്ചു നേരം തനിച്ചിരുന്നു.

അവന് സങ്കടം നിറുത്തുവാൻ സാധിക്കുന്നില്ല.സ്വന്തം അമ്മയുടെ 

ദാനം ആണ് തന്റെ രണ്ടാം ജന്മം എന്ന യാഥാർഥ്യം അവൻ മനസ്സിലാക്കി.


ഇത്രയും കാലം അമ്മയെ കാണാതിരുന്നതിന്റെയും

 അമ്മയുടെ കാര്യങ്ങൾ 

നോക്കാതിരുന്നതിന്റെയും കുറ്റബോധം അവനെ വല്ലാതെ അലട്ടി.


താൻ ചെയ്ത ഈ തെറ്റിന് ദൈവത്തിന്റെ സന്നിധിയിൽ മാപ്പില്ല എന്ന് അവൻ ഉള്ളിൽ പറഞ്ഞു.

അമ്മയെ ഒരുനോക്ക് കാണുവനായി അവൻ അമ്മയുടെ അടുക്കൽ ഓടി എത്തി.

താൻ കളിച്ചു വളർന്ന വീട്ടിൽ ഇപ്പോൾ അമ്മയെ കാണുന്നില്ല.

അമ്മയെ കാണുവാനുള്ള ആകാംക്ഷ അവന്റെ ഉള്ളിൽ വർധിച്ചു.

അവൻ പലരോടായി അന്വേഷിച്ചു.

തന്റെ അമ്മയെ കുറിച്ച്.

താൻ ചെയ്ത തെറ്റിന്റെ കാഠിന്യം എത്രത്തോളം വലുതാണ് 

എന്ന് അവൻ മനസ്സിലാക്കി.


ഇനി ഒരിക്കലും തന്റെ അമ്മേ എന്നുള്ള വിളി കേൾക്കാൻ അമ്മ ഈ ഭൂമിയിൽ 

ജീവിച്ചിരിപ്പില്ല എന്ന സത്യം അവനെ വല്ലാതെ തളർത്തി.


വളരെ സുഖലോലുബനായി കഴിയുമ്പോൾ സ്വന്തം അമ്മ ഇവിടെ മരണ 

കിടക്കയിൽ കിടക്കുന്നത് അറിയാതെ പോയ മഹാ പാപി ആണ് ഞാൻ 

എന്ന കുറ്റബോധം അവന്റെ ഉള്ളിൽ ഒരു പർവതം പോലെ വളരുവാൻ തുടങ്ങി...




Post a Comment

0 Comments